For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലിലും ചര്‍മം തിളങ്ങട്ടെ!!

|

ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും വേനല്‍ക്കാലം അത്ര സുഖകരമല്ല. സണ്‍ടാന്‍, വരണ്ട ചര്‍മം തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്തു നേരിടേണ്ടി വരും.

ചില ചര്‍മപ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ചില ചര്‍മപ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍

എന്നു കരുതി വേനല്‍ക്കാലത്ത്‌ ചര്‍മം നന്നാക്കാനാവില്ലെന്നു കരുതാനുമാവില്ല. അല്‍പം ക്ഷമയും കരുതലുമുണ്ടെങ്കില്‍ വേനലിലും തിളങ്ങുന്ന ചര്‍മം നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചര്‍മസംരക്ഷണം

ചര്‍മസംരക്ഷണം

ചര്‍മപ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ ചര്‍മസംരക്ഷണമുള്ളൂവെന്ന കാഴ്‌ചപ്പാട്‌ മാറ്റണം. വേനല്‍ക്കാലത്തും ചര്‍മസംരക്ഷണം പതിവാക്കുക. ഇത്‌ സൗന്ദര്യം കാത്തു സൂക്ഷിയ്‌ക്കുവാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും ജലാംശം അത്യാവശ്യം തന്നെ. വെള്ളം ചര്‍മത്തിലെ അഴുക്കുകള്‍ നീക്കും. ചര്‍മം വരളുന്നതും ചുളിവുകള്‍ വീഴുന്നതും തടയും.

വേനലിനു ചേര്‍ന്ന ഭക്ഷണങ്ങള്‍

വേനലിനു ചേര്‍ന്ന ഭക്ഷണങ്ങള്‍

വേനലിനു ചേര്‍ന്ന ഭക്ഷണങ്ങള്‍ പതിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുകളുമെല്ലാം ശരീരത്തിനൊപ്പം ചര്‍മത്തിനും ആരോഗ്യം നല്‍കും.

സ്‌ക്രബ്‌

സ്‌ക്രബ്‌

ചര്‍മം സ്‌ക്രബ്‌ ചെയ്യുക. പ്രകൃതിദത്ത സ്‌ക്രബറുകള്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന മൃതകോശങ്ങള്‍ കൂടുതലായിരിയ്‌ക്കും. ഇതു മാറാന്‍ സ്‌ക്രബ്‌ ചെയ്യുന്നതു നല്ലതായിരിയ്‌ക്കും.

മോയിസ്‌ചറൈസറുകള്‍

മോയിസ്‌ചറൈസറുകള്‍

ചര്‍മം വരളുന്നത്‌ വേനല്‍ക്കാലത്ത്‌ പതിവാണ്‌. നല്ലയിനം മോയിസ്‌ചറൈസറുകള്‍ ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

വേനല്‍ക്കാലത്ത്‌ പ്രത്യേകിച്ചും സണ്‍സ്‌ക്രീന്‍ ഉപയോഗിയ്‌ക്കാതെ പുറത്തിറങ്ങരുത്‌. സണ്‍ടാന്‍ ചര്‍മസൗന്ദര്യം കെടുത്തും. ആരോഗ്യത്തിനും നല്ലതല്ല.

ചികിത്സ

ചികിത്സ

ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവഗണിയ്‌ക്കാതെ എത്രയും പെട്ടെന്നു തന്നെ ചികിത്സ തേടുക.

English summary

Skin Care Tips For Summer

Here are some easy and effective methods that will help you in your summer skin care regimen. Try these out and experience the change.
Story first published: Saturday, April 26, 2014, 17:15 [IST]
X
Desktop Bottom Promotion