For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊലിക്കും മുടിക്കും മുസമ്പി

By Super
|

വേനലില്‍ പൊതുവെ കാണപ്പെടുന്നതാണ് കണ്ണിന് താഴെയുള്ള കറുപ്പുനിറവും ചുണ്ടുകളുടെ കരുവാളിപ്പും. വില പിടിപ്പുള്ള ക്രീമുകളും ഫേസ് വാഷുകളുമൊക്കെ ഇത് പരിഹരിക്കാന്‍ പ്രയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതിനുള്ള ചെലവ് കുറഞ്ഞ പരിഹാര മാര്‍ഗമാണ് മുസമ്പി (മധുര നാരങ്ങ).

ചെയ്യേണ്ടത് -മുഖം സോപ്പ് തേച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് ഒട്ടും വെള്ളം ഇരിക്കാത്ത വിധത്തില്‍ ഒപ്പുക. ശേഷം ഒരു മുസമ്പി എടുത്ത് രണ്ടായി മുറിക്കുക. ഒരു കഷ്ണം എടുത്ത് മുഖത്ത് 10 മുതല്‍ 12 മിനിറ്റ് വരെ വൃത്താകൃതിയില്‍ പതുക്കെ ഉരസുക. തുടര്‍ന്ന് മൃദുവായ തുണി എടുത്ത് മുഖത്ത് പറ്റിയ മുസമ്പിയുടെ നീരും മറ്റും തുടച്ച് നീക്കുക. തുടര്‍ന്ന് മുഖം കഴുകുക.

സിട്രിക്ക് അംശമുള്ള മുസമ്പിയുടെ നീര് വീര്യം കുറഞ്ഞ ബ്ളീച്ചിന്‍െറയും ക്ളീന്‍സിംഗ് ഏജന്‍റിന്‍െറയും ഫലം ചെയ്യുന്നു. തൊലിയുടെ കറുത്ത നിറം നീക്കിയും രോമങ്ങള്‍ക്കിടകള്‍ വൃത്തിയാക്കിയും ഇത് തൊലിയെ തിളക്കമുള്ളതാക്കുന്നു.

Sweet Lemon

കഴുത്തിന് പിന്‍വശത്തും കൈ കാല്‍മുട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തൊലി മൃദുവുള്ളതാക്കാന്‍ മുസമ്പി ഉപയോഗിച്ച് മൃദുവായി ഉരസിയാല്‍ മതി.

മുസമ്പിയുടെ തൊലി മുഖത്ത് ഉരസിയാല്‍ മുഖക്കുരുവില്‍ നിന്ന് രക്ഷ തേടാം.

മുസമ്പി ജ്യൂസ് ദിവസം മൂന്ന് നാലുതവണ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിലെ ഇരുണ്ട നിറവും വിണ്ടുകീറലും ഒഴിവാക്കാം.

മുടി പിളരുന്നതിനും താരനും മുസമ്പി ജ്യൂസ് നല്ലതാണ്. കുറച്ച് ജ്യൂസ് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

English summary

Skin And Hair Benefits Of Mosambi

Blackheads, under eye circles and dark lips are some of the common problems one faces during summer. Many turn to expensive creams and face washes when the remedy is as simple and cheap as a mosambi,
X
Desktop Bottom Promotion