For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെ ചര്‍മ്മ, കേശ സംരക്ഷണം

By Super
|

മഴക്കാലം എത്തുന്നതോടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഭംഗി നിലനിര്‍ത്തുക ശ്രമകരമാണ്‌. ലളിതമായ മേക്‌ അപ്പ്‌ ഉപയോഗിക്കുക, ചര്‍മ്മവും മുടിയും നനവില്ലാതെ സൂക്ഷിക്കുക, കൃത്യമായ ഇടവേളകളില്‍ നശിച്ച ചര്‍മ്മം നീക്കം ചെയ്യുക തുടങ്ങി മഴക്കാലത്ത്‌ സൗന്ദര്യ സംരക്ഷണത്തിന്‌ പ്രത്യേക ശ്രദ്ധ നല്‍കണം.

മഴക്കാലം എത്തുന്നതോടെ അന്തരീക്ഷത്തിലെ ഈര്‍പ്പം, അഴുക്ക്‌, മലിനീകരണം എന്നിവയും ഉയരും . ഇത്‌ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഉയര്‍ത്തുന്ന ഭീഷണി നിരവധിയാണ്‌. എന്നാല്‍, കാലവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌ ചെറിയ ശ്രദ്ധ നല്‍കിയാല്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും.

Monsoon Showers

മുഖക്കുരു, വരണ്ട ചര്‍മ്മം, മുടി ചുരുളല്‍ എന്നിവയാണ്‌ വേനലില്‍ നിന്നും മഴയിലേക്ക്‌ കാലാവസ്ഥ മാറുമ്പോള്‍ സാധാരാണയായി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശന്‌ങ്ങള്‍

എപ്പോഴും ചര്‍മ്മം വൃത്തിയോടെയും നനവില്ലാതെയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം എന്ന്‌ അയ്‌ന ബ്യൂട്ടി ആന്‍ഡ്‌ വെല്‍നെസ്സ്‌ ക്ലിനിക്കിലെ ഡയറക്ടറും ചീഫ്‌ കോസ്‌മെറ്റിക്‌ ഡെര്‍മറ്റോളജിസ്റ്റുമായ സിമല്‍ സോയിന്‍ പറയുന്നു.

" മഴക്കാലത്ത്‌ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ എണ്ണയും ചെളിയും അടിയാന്‍ സാധ്യത ഉണ്ട്‌ പ്രത്യേകിച്ച്‌ എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍. അതിനാല്‍ ദിവസവും ചര്‍മ്മം വൃത്തിയാക്കുന്നതിന്‌ കൂടുതല്‍ ശ്രദ്ധ നല്‍കണം" സോയില്‍ പറയുന്നു.

" കാലാവസ്ഥയില്‍ ഇത്തരത്തില്‍ മാറ്റം ഉണ്ടാകുമ്പോള്‍ വരണ്ട ചര്‍മ്മം ഉള്ളവരുടെ ചര്‍മ്മത്തില്‍ കൂടുതല്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതായി അനുഭവപ്പെടും. നല്ല മോയ്‌സ്‌ച്യൂറൈസര്‍ ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ പുറമെയുള്ള പാളിയില്‍ വെള്ളം നിലനിര്‍ത്താനും ചര്‍മ്മം മൃദുവായും തിളക്കത്തോടെയും നിലനിര്‍ത്താനും സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അമിതമായ മേക്ക്‌ അപ്പ്‌ ഇട്ട്‌ അടയ്‌ക്കരുത്‌" സോയിന്‍ പറയുന്നു. ചര്‍മ്മ സംരക്ഷണത്തിനായി ക്ലീന്‍സിങ്‌, ടോണിങ്‌, മോയിസ്‌ച്യൂറൈസിങ്‌ എന്നിവ ചെയ്യാന്‍ മടി കാണിക്കരുത്‌.

വീര്യം കുറഞ്ഞ ഫേസ്‌ വാഷ്‌ കൊണ്ട്‌ മുഖം കഴുകുന്നത്‌ നല്ല ഫലം നല്‍കുമെന്ന്‌ ലാക്‌മെ സലൂണിലെ നാഷണല്‍ സ്‌കിന്‍ ആന്‍ഡ്‌ മേക്‌ അപ്‌ ട്രെയ്‌നര്‍ സുഷമ ഖാന്‍ പറയുന്നു.

" നന്നായി ഏകോപിപ്പിച്ചിട്ടുള്ള പശിമയില്ലാത്തതും അടിഞ്ഞു കൂടാതെ ചര്‍മ്മം വേഗം ആഗിരണം ചെയ്യുന്നതുമായ വെള്ളം അടിസ്ഥാനമാക്കിയുള്ള ഉത്‌പന്നങ്ങള്‍ ഉപയോഗക്കുക" ഖന്‍ പറയുന്നു.


സുരക്ഷിതമായിരിക്കാനും മികച്ച ഫലം ലഭിക്കുന്നതിനും വീട്ടില്‍ തയ്യാറാക്കുന്ന മിശ്രിതങ്ങളും പരീക്ഷിച്ചു നോക്കുക.

''ചര്‍മ്മം വൃത്തിയാക്കുന്നതിനും വരണ്ട ചര്‍മ്മം നീക്കം ചെയ്യുന്നതിനും ബദാം പൊടിച്ച്‌ അരച്ചതും തേനും ചേര്‍ത്ത മിശ്രിതം മുഖത്ത്‌ പുരട്ടി 5-7 മിനുട്ടിന്‌ ശേഷം കഴുകി കളയുക. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ സാധാരണ ഓട്‌സ്‌ സ്‌ക്രബ്‌ അല്ലെങ്കില്‍ വിളഞ്ഞ പാപ്പായയുടെ കാമ്പ്‌ ഉപയോഗിക്കാം.

'' വരണ്ട ചര്‍മ്മം മോയ്‌സ്‌ച്യൂറൈസ്‌ ചെയ്യുന്നതിന്‌ ഓരോ ടേബിള്‍ സ്‌പൂണ്‍ തേന്‍, തൈര്‌, ജോജോബാ എണ്ണ എന്നിവയുടെ മിശ്രിതം പുരട്ടിയതിന്‌ ശേഷം 10 മിനുട്ടിന്‌ ശേഷം കഴുകി കളയുക. എണ്ണ മയമുള്ള ചര്‍മ്മമാണെങ്കില്‍ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ റോസ്‌ വാട്ടര്‍/ ഗ്ലിസറിന്‍ സ്‌ട്രോബറിയുടെ ചാറ്‌ എന്നിവയുടെ മിശ്രിതം പുരട്ടി 10 മിനുട്ടിന്‌ ശേഷം കഴുകി കളയുക.

മഴക്കാലത്ത്‌ നിര്‍ജ്ജലീകരണം സംഭവിക്കാം എന്നതിനാല്‍ ചര്‍മ്മത്തിനെന്ന പോലെ മുടിയ്‌ക്കും സംരക്ഷണം ആവശ്യമാണ്‌.

മുടിയ്‌ക്ക്‌ അനുയോജ്യമായ ഷാമ്പു ഉപയോഗിച്ച്‌ ആഴ്‌ചയില്‍ മൂന്ന്‌ തവണ മുടി കഴുകണമെന്ന്‌ നാച്യുറല്‍ ഹെയര്‍ ആന്‍ഡ്‌ ബ്യൂട്ടി സലൂണിലെ നാഷണല്‍ ട്രെയ്‌നര്‍ കെ കര്‍പ്പഗാംബിഗൈ പറയുന്നു.

" മുടിയുടെ ഭംഗി നിലനിര്‍ത്തുന്നതിന്‌ കണ്ടീഷണിങ്‌ അത്യാവശ്യമാണ്‌. കൃത്യമായ ഇടവേളകളില്‍ കേശ സംരക്ഷണത്തിനുള്ള സേവനങ്ങള്‍ തേടുന്നതും തല മസ്സാജ്‌ ചെയ്യുന്നതും മുടി ആരോഗ്യത്തോടിരിക്കാനും മുടി വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും" കര്‍പ്പഗാംബിഗൈ പറയുന്നു.

നിര്‍ദ്ദേശം- മഴക്കാലത്ത്‌ മാത്രമല്ല എല്ലാ സമയത്തും ടൗവ്വല്‍ കൊണ്ട്‌ സാവധാനം മുടി ഉണക്കുക.

മുടി ചീവുമ്പോള്‍ മുടി പൊട്ടുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തുന്നതിന്‌ വലിയ പല്ലുകളുള്ള ചീപ്പ്‌ കൊണ്ട്‌ മുടി ചീവുക.

മഴയില്‍ നനയുകയാണെങ്കില്‍ ചൊറിഞ്ഞ്‌ പൊട്ടുന്നത്‌ ഒഴിവാക്കാന്‍ വേഗം തന്നെ ചെളി പുരണ്ട വസ്‌ത്രങ്ങള്‍ മാറ്റുക.

Read more about: skincare
English summary

Save Your Skin Hair From Monsoon Showers

The rainy season brings with it an increase in humidity, grime and pollution, which can intensify your skin and hair woes. But a little care can ensure a smooth transition.
 
 
Story first published: Tuesday, October 7, 2014, 14:27 [IST]
X
Desktop Bottom Promotion