For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മത്തില്‍ ചന്ദനം പുരട്ടിയാല്‍..

|

ബ്യൂട്ടിപാര്‍ലറുകളുടെ നിര തന്നെയുണ്ടെങ്കിലും ഇതിനേക്കാളേറെ ചര്‍മത്തിനു ഗുണം ചെയ്യുക പരമ്പരാഗത മാര്‍ഗങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

പരമ്പരാഗത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഏറെയുണ്ട്. മഞ്ഞള്‍, ചന്ദനം, രക്തചന്ദനം എന്നിങ്ങനെ പോകുന്നു ഇത്.

ചന്ദനം ചര്‍മത്തില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

sandal

ചര്‍മത്തിലെ ടാന്‍ അകറ്റുന്നതിന് ചന്ദനം പുരട്ടുന്നത് നല്ലതാണ്. ചന്ദനം, തേന്‍, ചെറുനാരങ്ങാനീര്, തൈര് എന്നിവ കലര്‍ത്തി പുരട്ടിയാല്‍ ഗുണം ചെയ്യും.

മുട്ട, തേന്‍, ചന്ദനം തുടങ്ങിയവ കലര്‍ത്തി പുരുട്ടുന്നത് ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കും.

ചന്ദനവും ഏതെങ്കിലും ഓയിലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

ചൂടുകുരു ചെറുക്കുന്നതിന് ചന്ദനം ഏറെ നല്ലതാണ്. ചന്ദനത്തില്‍ വെള്ളം കലര്‍ത്തി പുരട്ടാം. ഇത് ചൂടുകുരുവിന് ശമനം നല്‍കും.

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചന്ദനം. ചന്ദനം, മഞ്ഞള്‍, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി പുരട്ടാം.

ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയുമെല്ലാം മാറ്റാന്‍ ചന്ദനം ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് കുളിര്‍മ നല്‍കും.

ചര്‍മത്തിന് നിറം ലഭിയ്ക്കാനും ചന്ദനം ഗുണകരമാണ്. ബദാം, പാല്‍, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും.

നിങ്ങള്‍ പണക്കാരനാകുന്നില്ലേ...നിങ്ങള്‍ പണക്കാരനാകുന്നില്ലേ...

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: skincare
English summary

Sandalwood Benefits For Skin

So what are the many sandalwood benefits for skin that we are looking at here? There are many benefits and there is something for each one.
Story first published: Monday, October 27, 2014, 12:13 [IST]
X
Desktop Bottom Promotion