For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടങ്ങളിലെ കറുപ്പകറ്റാം

By VIJI JOSEPH
|

കണ്ണിന് ചുറ്റും കാണുന്ന കറുത്ത പാടുകള്‍ സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും തികച്ചും അനാകര്‍ഷകങ്ങളാണ്. ഇത്തരം ഇരുണ്ട പാടുകള്‍ മിക്കപ്പോഴും, അനാരോഗ്യകരമായ ജീവിത ശൈലിയുടെ ഫലമായുണ്ടാകുന്നതാണ്. ചിലപ്പോള്‍ ഇവ ജനിതകമായ കാരണങ്ങളാലോ, കണ്ണിന് സമീപം അമര്‍ത്തി തിരുമ്മുന്നതിനാലോ പ്രത്യക്ഷപ്പെടാം. അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് മൂലമോ ഉറക്കക്കുറവ് മൂലമോ, ജലാംശത്തിന്‍റെ കുറവ് മൂലമോ ഇത് ഉണ്ടാകാം.

കണ്ണിന് ചുറ്റും കാണുന്ന കറുത്ത് പാട് എന്ത് കൊണ്ടാണുണ്ടായത് എന്ന് മനസിലാക്കിയാലേ ഫലപ്രദമായി ചികിത്സിക്കാനാവൂ. ചിലപ്പോള്‍ അമിതമായ മാനസികസമ്മര്‍ദ്ധവും ഉറക്കക്കുറവും മൂലമാകും ഈ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കറുത്തപാടുകള്‍ നീക്കം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് പ്രയോഗിക്കാവുന്ന ചില വിദ്യകളിതാ.

മുന്തിരി ജ്യൂസ് കൊണ്ട് സൗന്ദര്യം

1.വെള്ളരിക്ക

1.വെള്ളരിക്ക

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഉത്തമമാണ്. ചര്‍മ്മത്തിന് നിറം നല്കാനും സ്തംഭനൗഷധമായും വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്ക അരിഞ്ഞോ, അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് സുഖകരവും അതേ സമയം കറുത്ത പാട് നീക്കം ചെയ്യാനും ഇത് സഹായിക്കും.

2.വെള്ളം

2.വെള്ളം

ദിവസേന കൂടിയ തോതില്‍ വെള്ളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. ഏത് മരുന്നുകളേക്കാളും ഫലപ്രദമാകും ഇത്. വളരെ ലളിതമായ ഈ പരിപാടി വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും കറുത്ത പാടുകള്‍ അകറ്റുകയും ചെയ്യും.

3.ഉറക്കം

3.ഉറക്കം

ഏറെക്കാലത്തേക്ക് ശരിയായ ഉറക്കം ലഭിക്കാതിരുന്നാല്‍ പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ശരീരത്തിലുണ്ടാകും. കണ്‍തടങ്ങളില്‍ കറുപ്പ് രാശി പടര്‍ത്തുന്ന ഒരു പ്രധാന കാരണമാണിത്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല നടപടി നേരത്തെ കിടക്കുകയും ആവശ്യത്തിന് ഉറങ്ങുകയുമാണ്.

4.ടീ ബാഗ്

4.ടീ ബാഗ്

രാവിലെ ചായ കുടിച്ച് കഴിഞ്ഞാല്‍‌ ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. സമയം കിട്ടുമ്പോള്‍ അത് പുറത്തെടുത്ത് മുറിയിലെ താപനിലയ്ക്ക് സമമാകുമ്പോള്‍ കണ്‍തടങ്ങളില്‍ വെയ്ക്കുക.

5.തക്കാളി

5.തക്കാളി

ചര്‍മ്മത്തിന് ശോഭ നല്കുന്ന ചില ഘടകങ്ങള്‍ തക്കാളിയിലുണ്ട്. ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീരും, നീരങ്ങ നീരും എടുത്ത് കൂട്ടിക്കലര്‍ത്തി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനുട്ടിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് ഇത് കഴുകിക്കളയുക. പുരുഷന്മാര്‍ക്ക് ഫലപ്രദമായ ചെയ്യാവുന്ന ഒരു രീതിയാണിത്.

6.ബദാം ഓയില്‍

6.ബദാം ഓയില്‍

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ഫലപ്രദമാണ് ബദാം ഓയില്‍. ഇത് പതിവായി ഉപയോഗിക്കുന്നത് വഴി ഇരുണ്ട നിറം മങ്ങും. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി ബദാം എണ്ണ കണ്‍തടങ്ങളില്‍ തേച്ച് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഒലിവ് ഓയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഒലിവ് ഓയിലും ബദാം ഓയിലും കലര്‍ത്തി ഉപയോഗിക്കുകയോ ചെയ്യുന്നത് വഴിയും മികച്ച ഫലം ലഭിക്കും.

English summary

reduce dark circles easy tips for men

ark circles can be quite an unattractive sight, even in males. Most times, dark circles are a result of an unhealthy lifestyle.
Story first published: Saturday, January 25, 2014, 19:05 [IST]
X
Desktop Bottom Promotion