For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തചന്ദനം ചര്‍മത്തിനു നന്നോ?

|

ചുവന്ന ചന്ദനമാണ് രക്തചന്ദനം എന്നറിയപ്പെടുന്നത്. ഇത് നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഇത് പല സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്.

രക്തചന്ദനം ചര്‍മസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഒരു സൗന്ദര്യസംരക്ഷോണപാധിയാണിത്. താല്‍ക്കാലിക വെളുപ്പിന്‌ ചില വഴികള്‍

ഏതെല്ലാം വിധത്തിലാണ് രക്തചന്ദനം ചര്‍മംസരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ,

ചര്‍മത്തിളക്കത്തിനും സണ്‍ടാന്‍ മാറുന്നതിനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലിലോ വെള്ളത്തിലോ തൈരിലോ കലക്കി മുഖത്തു പുരട്ടി കഴുകിക്കളയാം.

ചര്‍മത്തിലെ പിഗ്മന്റേഷന്‍ കുറയ്ക്കാന്‍ രക്തചന്ദനം ഏറെ സഹായകമാണ്. പാലില്‍ രക്തചന്ദനം ചാലിച്ച് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചിക്കന്‍ പോക്‌സ് പാടുകള്‍ മാറ്റുന്നതിനും ഇത് ഏറെ നല്ലതാണ.്

ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും രക്തചന്ദനം സഹായകമാണ്. ഇത് ഗ്രീന്‍ ടീയില്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.

Red Sandalwood Benefits For Skin

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് രക്തചന്ദനം. ഇത് വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുന്നത് നല്ലതാണ്.

ചര്‍മത്തിലെ അലര്‍ജി, ചൊറിച്ചില്‍ എന്നിവ മാറ്റുന്നതിനും ഔഷധഗുണമുള്ള രക്തചന്ദനം നല്ലതു തന്നെ. ഇത് അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് ഗുണം ചെയ്യും.

English summary

Red Sandalwood Benefits For Skin

Red sandalwood powder has many cosmetic and medicinal values. Red sandalwood is also called raktha chandan. This powder is applied on the face and skin for healthy reasons too,
Story first published: Wednesday, October 29, 2014, 14:36 [IST]
X
Desktop Bottom Promotion