For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒലീവ്‌ ഓയില്‍

By Super
|

ഭക്ഷണ പ്രേമികള്‍ എന്തായാലും സ്വര്‍ണ്ണ വര്‍ണ്ണമുള്ള ഈ എണ്ണയെ പൂര്‍ണമായി മറക്കില്ല. കൂടാതെ അടുത്തകാലത്തായി ഒലീവ്‌ എണ്ണയുടെ ആരോഗ്യഗുണങ്ങളെകുറിച്ചുള്ള പുതിയ അവബോധം ഉണ്ടായി തുടങ്ങിയിട്ടുണ്ട്‌. വിവിധ ഗുണങ്ങളോടു കൂടിയ അത്ഭുതകരമായ പദാര്‍ത്ഥമാണ്‌ ഒലീവ്‌ എണ്ണ എന്നത്‌ ഈയിടെ നടന്ന പഠനങ്ങള്‍ ശരിവയ്‌ക്കുന്നു.

ഒലീവ്‌ എണ്ണയുടെ നിരവധി ഗുണങ്ങളില്‍ ചിലതാണ്‌ ഇവിടെ പറയുന്നത്‌

Oil

ആരോഗ്യ ഗുണങ്ങള്‍

1. ഹൃദ്രോഗം

ഒലീവ്‌ എണ്ണ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കും. എല്‍ഡിഎല്‍- കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവയുടെ അളവില്‍ കുറവ്‌ വരുത്തുമെങ്കിലും എച്ച്‌ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരുത്തില്ല ,മറിച്ച്‌ ചിലപ്പോള്‍ ഇതിന്റെ അളവ്‌ ഉയര്‍ത്തിയേക്കാം. സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഇവ കൊഴുപ്പ്‌ ശകലങ്ങള്‍ ഉണ്ടാകുന്നത്‌ തടയുകയും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ ഇല്ലാതാക്കുന്നത്‌ ഊര്‍ജിതമാക്കുകയും ചെയ്യും. ഇവ രക്തധമനികളെ അയവുള്ളതാക്കും. ദിവസം രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വീതം ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ ഹൃയാഘാതവും ഹൃദയ സ്‌തംഭനവും ചെറുക്കാനുള്ള ശേഷി ഉയര്‍ത്തും.

2 അസ്ഥി ക്ഷതം

ഒലീവ്‌ എണ്ണയുടെ ഉപയോഗം കൂട്ടുന്നതിലൂടെ അസ്ഥിക്ഷതത്തിന്‌ പരിഹാരം കാണാന്‍ കഴിയും. എല്ലുകള്‍ക്കാവശ്യമായ ധാതുക്കളുടെയും കാത്സ്യത്തിന്റെ അളവ്‌ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അസ്ഥിക്ഷതത്തെ പ്രതിരോധിക്കാനും വേദനകള്‍ക്ക്‌ ശമനം നല്‍കാനും ഇവ സഹായിക്കും.

3. പ്രമേഹം

ഒലീവ്‌ എണ്ണ നന്നായി അടങ്ങിയ, പൂരിത കൊഴുപ്പ്‌ കുറഞ്ഞ, കാര്‍ബോഹൈഡ്രേറ്റ്‌ കൂടിയ, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം പ്രമേഹത്തിന്‌ വളരെ ഫലപ്രദമാണന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ്‌ കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

സൗന്ദര്യഗുണങ്ങള്‍

1. ചര്‍മ്മം

മുഖക്കുരു, കറുത്ത്‌ പാട്‌ എന്നിവ ചെറുക്കാന്‍ ഒലീവ്‌ എണ്ണ സഹായിക്കും. ഒലീവ്‌ എണ്ണയും ഉപ്പ്‌ സ്‌ക്രബും ഉപയോഗിക്കുന്നത്‌ പലതരും മുഖക്കുരുവിന്‌ പരിഹാരം നല്‍കും. ചര്‍മ്മത്തിലെ നനവ്‌ നിലനിര്‍ത്താന്‍ ഒലിവ്‌ എണ്ണ നല്ലതാണ്‌. വരണ്ട ചര്‍മ്മമാണ്‌ എങ്കില്‍ മുഖത്തു മാത്രമല്ല ശരീരം മുഴുവന്‍ ഒലിവെണ്ണ തേയ്‌ക്കുന്നത്‌ ചര്‍മ്മത്തിന്‌ തിളക്കം നല്‍കും. കൈയുടേയും കാലിന്റെയും മുട്ടുകളിലെ ചര്‍മ്മം കൂടുതല്‍ വരണ്ടാല്‍ ഒലിവ്‌ എണ്ണ പുരട്ടി തടവുക. ചര്‍മ്മത്തിന്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും ചര്‍മ്മത്തെ പുരുജ്ജീവിപ്പിക്കാനും ഒലീവ്‌ എണ്ണ സഹായിക്കും. സ്‌ട്രെച്ച്‌ മാര്‍ക്‌ വരാതെ തടയുന്നതിന്‌ പുറമെ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുകയും ചെയ്യും.

2. തലമുടിക്ക്‌ നനവ്‌ നല്‍കും

വരണ്ട മുടിയും താരനും ശല്യപ്പെടുത്തുന്നുണ്ടെങ്കില്‍ ഒലീവ്‌ എണ്ണ ഉപയോഗിച്ച്‌ തുടങ്ങുക. തലമുടിയിലും ശിരോചര്‍മ്മത്തിലും നനവ്‌ നിലനിര്‍ത്താന്‍ ഇവ സഹായിക്കും.തലയില്‍ വിരല്‍ തുമ്പു കൊണ്ട്‌ വൃത്താകൃതിയില്‍ വേണം എണ്ണ തേയ്‌ക്കാന്‍ . തിളക്കം കിട്ടാന്‍ മുടി തുമ്പിലും പുരട്ടുക. വളരെ നേര്‍ത്തതായതിനാല്‍ ഒലിവ്‌ എണ്ണ മുടിയില്‍ കുഴഞ്ഞിരിക്കില്ല. ആഴ്‌ചയില്‍ ഒരിക്കല്‍ തലയില്‍ തേച്ച്‌ അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.

പാറിപറക്കുന്നതും അറ്റം പിളര്‍ന്നതുമായ മുടി ഉള്ളവര്‍ അല്‍പം ഒലിവ്‌ എണ്ണ ചെറുതായി ചൂടാക്കി മുടിയിഴകളില്‍ പുരട്ടുക. അധികം ചൂടാക്കരുത്‌ കാരണം ഉയര്‍ന്ന ഊഷ്‌മാവില്‍ ഒലിവ്‌ എണ്ണയുടെ ഫലം നഷ്ടമാകും.മുടിയ്‌ക്ക്‌ ഉള്ളും തിളക്കവും ലഭിക്കാന്‍ ഒലിവ്‌ എണ്ണയും മുട്ടയും ചേര്‍ത്തിളക്കിയ മിശ്രിതം തേയ്‌ക്കുന്നതും നല്ലതാണ്‌.

3. സെല്ലുലൈറ്റ്‌ കുറയ്‌ക്കും

ഹ്രസ്വകാലത്തേയ്‌ക്ക്‌ സെല്ലുലൈറ്റ്‌ പ്രത്യക്ഷപ്പെടുന്നത്‌ തടയാന്‍ കാപ്പിയിലടങ്ങിയിട്ടുള്ള കഫീനും ആന്റിഓക്‌സിഡന്റുകളും ഫലപ്രദമാണ്‌. ഉത്തേജകം എന്ന നിലയില്‍ കാപ്പിയിലെ കഫീന്‍ രക്ത ധമനികളെ വിശാലമാക്കി താല്‍ക്കാലികമായി കോശങ്ങള്‍ക്ക്‌ ആരോഗ്യവും ബലവും നല്‍കും.

രക്തയോട്ടം മെച്ചപ്പെടുത്തുകയും നീര്‍കെട്ട്‌ കുറയ്‌ക്കുകയും ചെയ്യും. ഇവയെല്ലാം സെല്ലുലൈറ്റ്‌ പ്രത്യക്ഷപ്പെടാതിരിക്കാന്‍ സഹായിക്കും. കാപ്പിയിലെ ആന്റി ഓക്‌സിഡന്റ്‌ുകള്‍ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും . ഇത്‌ സെല്ലുലൈറ്റിന്‌ മാത്രമല്ല ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായകരമാണ്‌. സെല്ലുലൈറ്റിന്‌ പരിഹാരം കാണാന്‍ കാപ്പിക്കുരു ഒലീവ്‌ എണ്ണ ചേര്‍ത്ത്‌ ഉപയോഗിക്കുക. ഇത്‌ നേരിട്ട്‌ ചര്‍മ്മത്തില്‍ പുരട്ടുക.

English summary

olive Oil Health And Beauty Benefits

Food-lovers have never entirely forgotten the delightful golden fluid, but in recent years, a new awareness of the benefits of olive oil has been born. Science has turned its investigative eye upon it in recent years, and numerous studies have only reinforced the notion that olive oil is an amazing substance with numerous benefits.
 
 Read more at: http://kannada.boldsky.com/health/wellness/2014/top-3-olive-oil-health-and-beauty-benefits-008718.html
X
Desktop Bottom Promotion