For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പു നല്‍കും സ്വാഭാവിക വഴികള്‍

|

എന്തൊക്കെ ആദര്‍ശം പറഞ്ഞാലും വെളുത്ത നിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ വളരെ കുറയും. ഒരു വിവാഹാലോചനയില്‍ പോലും ചെറുക്കന്, പെണ്ണിനു നിറമുണ്ടോയെന്ന ചോദ്യം ഉയരുന്നതും സ്വാഭാവികം. ബ്യൂട്ടിപാര്‍ലറുകളും കോസ്‌മെറ്റിക് ബ്രാന്റുകളുമെല്ലാം നില നിന്നു പോകുന്നതിന്റെ അടിസ്ഥാന കാരണവും ഇതു തന്നെ.

വെളുക്കാന്‍ ക്രീമുകളേക്കാള്‍ എന്തുകൊണ്ടും പ്രകൃതി ദത്ത വഴികളാണ് നല്ലത്. വെളുക്കാനായുള്ള ചില വീട്ടുപായങ്ങളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ

ചെറുനാരങ്ങ

പകുതി ചെറുനാരങ്ങയെടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങിന്റെ നീര് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്.

തക്കാളി

തക്കാളി

തക്കാളിയുടെ പള്‍പ്പ് മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് ആല്‍ക്കലൈന്‍ ചര്‍മമുള്ളവര്‍ക്ക് ഏറെ ഗുണം നല്‍കും.

ചെറുനാരങ്ങാനീരും തേനും

ചെറുനാരങ്ങാനീരും തേനും

ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.

കറുവാപ്പട്ട

കറുവാപ്പട്ട

പകുതി സ്പൂണ്‍ തേനെടുത്ത് ഇതില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം.

വെള്ളരി, കുക്കുമ്പര്‍

വെള്ളരി, കുക്കുമ്പര്‍

വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

 തൈര്

തൈര്

പുളിച്ച തൈര് അല്ലെങ്കില്‍ മോര് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുന്നത് ബ്ലീച്ചിംഗ് ഗുണം കൊണ്ടാണ്. മുഖത്തെ പാടുകള്‍ മാറ്റാനും ഇത് ഏറെ നല്ലതാണ്.

നാളികേരവെള്ളം

നാളികേരവെള്ളം

നാളികേരവെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം മുഖത്തു തേയ്ക്കുന്നതും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ കൊണ്ട് മുഖം മസാജ് ചെയ്യൂ. ഇത് മുഖത്തിന്റെ നിറവും മിനുസവും വര്‍ദ്ധിപ്പിയ്ക്കും.

പാല്‍പ്പൊടി

പാല്‍പ്പൊടി

പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, ബദാം ഓയില്‍ എന്നിവ തുല്യഅളവിലെടുത്ത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം വെളുക്കും.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള മുഖത്തു പുരട്ടുന്നതും നല്ലതാണ്. എണ്ണമയമുള്ള ചര്‍മത്തിന് ഇത് ഏറെ ഗുണകരമാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍ എന്നിവ കലര്‍ത്തി പുരട്ടുക. നിറം വര്‍ദ്ധിയ്ക്കും.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

പാലില്‍ ബദാം

പാലില്‍ ബദാം

തിളപ്പിയ്ക്കാത്ത പാലില്‍ ബദാം അരച്ചു കലക്കി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

പാലില്‍ അല്‍പം കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള വീട്ടുപായങ്ങളില്‍ പെടുന്നു.

മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര്

മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര്

മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തെ പാടുകള്‍ മാറാനും ഇത് സഹായകമാണ്.

കടലമാവ്

കടലമാവ്

2 സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ തിളപ്പിയ്ക്കാത്ത പാല്‍, ആറു തുള്ളി ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ജീരകം

ജീരകം

ജീരകം വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

മസൂര്‍ ദാല്‍

മസൂര്‍ ദാല്‍

മസൂര്‍ ദാല്‍ അഥവാ ചുവന്ന നിറത്തിലെ പരിപ്പ് പൊടിച്ച് പാല്‍ അല്ലെങ്കില്‍ തൈര് എന്നിവയില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിയ്ക്കും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

ഉഴുന്നുപരിപ്പ്, ബദാം

ഉഴുന്നുപരിപ്പ്, ബദാം

ഉഴുന്നുപരിപ്പ്, ബദാം എന്നിവ കുതിര്‍ത്ത് പാലില്‍ അരച്ചു കലക്കി മുഖത്തു പുരട്ടുക. നിറം വര്‍ദ്ധിയ്ക്കും.

പുതിന

പുതിന

2 സ്പൂണ്‍ പുതിന നീരില്‍ പകുതി സ്പൂണ്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിയ്ക്കുമെന്നു മാത്രമല്ല, മുഖത്തെ വാറ്റ് ഹെഡ്‌സ് മാറുകയും ചെയ്യും.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ജ്യൂസെടുത്ത് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ മുതുമുത്തശ്ശിമാരുടെ കാലം തൊട്ടേയുള്ള ഒരു വിദ്യയാണ്. ഇത് പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ.

തക്കാളി നീര്, പാല്‍പ്പാട, തേന്‍

തക്കാളി നീര്, പാല്‍പ്പാട, തേന്‍

തക്കാളി നീര്, പാല്‍പ്പാട, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നിറം നല്‍കും.

രക്തചന്ദനം

രക്തചന്ദനം

രക്തചന്ദനം പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തിലെ പാടുകള്‍ അകലാന്‍ സഹായിക്കും. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

Natural Tips For Fair Skin

Fair skin is a considered to be the measurment of beauty atleast for some people. Here are some natural tips for fair skin,
X
Desktop Bottom Promotion