For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാടുകള്‍ മാറ്റാം വീട്ടില്‍ തന്നെ!

By Super
|

അപകടങ്ങള്‍, അടിപിടി, രോഗങ്ങള്‍, ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ ഉപയോഗം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പാടുകളുണ്ടാകാം.

കാരണം എന്തുതന്നെയായാലും പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ ഉപയോഗിച്ച്‌ പാടുകള്‍ ഒരുപരിധി വരെ ഇല്ലാതാക്കാനാകും. ഇവ കൊണ്ട്‌ ഫലം ഉണ്ടാകുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക.

ഒലിവെണ്ണ

ഒലിവെണ്ണ

ഒലിവെണ്ണ പുരട്ടിയാല്‍ പാടുകള്‍ മങ്ങും. ഇത്‌ പുരട്ടിയതിന്‌ ശേഷം മുഖത്ത്‌ ചെറുതായി ആവി കൊള്ളുക. ആവി ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും പാടുകളുടെ തിളക്കം കുറക്കുകയും ചെയ്യും.

ചന്ദനം

ചന്ദനം

ചന്ദനം അരച്ച്‌ പുരട്ടിയാലും പാടുകള്‍ മങ്ങും. ചന്ദനപ്പൊടി പാലിലോ പനിനീരിലോ കുഴച്ച്‌ പുരട്ടണം. ഇത്‌ പാടുകളില്‍ പുരട്ടി ഒരുമണിക്കൂറിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

ബദാം

ബദാം

12 മണിക്കൂര്‍ നേരം ബദാം പാലിലോ വെള്ളത്തിലോ കുതിര്‍ത്തുവയ്‌ക്കുക. തോട്‌ കളഞ്ഞശേഷം പനിനീര്‌ ചേര്‍ത്ത്‌ നന്നായി അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം പാടുകളില്‍ തേച്ചുപിടിപ്പിക്കുക.

നാരങ്ങാനീര്‌

നാരങ്ങാനീര്‌

സ്‌ക്രബ്ബ്‌ ചെയ്‌തതിന്‌ ശേഷം പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുന്ന എന്തെങ്കിലും മുഖത്ത്‌ പുരട്ടേണ്ടതുണ്ട്‌. വിറ്റാമിന്‍ സിയുടെ കലവറയായ നാരങ്ങാനീര്‌ ഇതിനായി ഉപയോഗിക്കാം. പഞ്ഞി നാരങ്ങാനീരില്‍ മുക്കിവച്ച ശേഷം മുഖത്ത്‌ തേയ്‌ക്കുക. നാരങ്ങാനീര്‌ ത്വക്കില്‍ പിടിക്കാന്‍ അനുവദിക്കുക. പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാകാന്‍ ഇത്‌ സഹായിക്കും. നിറവും വര്‍ദ്ധിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

രണ്ടാഴ്‌ചക്കാലം എല്ലാദിവസവും മൂന്ന്‌ നേരം നാരങ്ങാവെള്ളം കുടിക്കുന്നത്‌ പാടുകള്‍ കുറയാന്‍ സഹായിക്കും.

ബേക്കിംഗ്‌ സോഡ

ബേക്കിംഗ്‌ സോഡ

അപ്പക്കാരം (ബേക്കിംഗ്‌ സോഡ) ഉപയോഗിച്ച്‌ സ്‌ക്രബ്ബ്‌ ചെയ്‌താല്‍ പാടുകള്‍ കുറയും. അപ്പക്കാരത്തില്‍ വെള്ളം ചേര്‍ത്ത്‌ 1-2 മിനിറ്റ്‌ സ്‌ക്രബ്ബ്‌ ചെയ്യുക. അതിനുശേഷം ഇളംചൂട്‌ വെള്ളം കൊണ്ട്‌ മുഖം നന്നായി കഴുകുക. ഇത്‌ പതിവായി ചെയ്‌താല്‍ മികച്ച ഫലം ലഭിക്കും.

റാഡിഷ്‌ സീഡ്‌

റാഡിഷ്‌ സീഡ്‌

റാഡിഷ്‌ സീഡ്‌ അരച്ച്‌ പതിവായി മുഖത്ത്‌ പുരട്ടുക. പാടുകള്‍ മാറും.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങും പാടുകള്‍ അകറ്റാന്‍ ഉപയോഗിക്കാവുന്നതാണ്‌. ഉരുളക്കിഴങ്ങില്‍ സള്‍ഫര്‍, പൊട്ടാസ്യം എന്നിവ ധാരളമടങ്ങിയിട്ടുണ്ട്‌. ഉരുളക്കിഴങ്ങ്‌ ചതച്ച്‌ നീരെടുത്ത്‌ പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക.

ക്രീമുകളും ജെല്ലുകളും

ക്രീമുകളും ജെല്ലുകളും

ലേസര്‍ റീസര്‍ഫേസിംഗ്‌ അല്ലെങ്കില്‍ ഡെര്‍മാബ്രേഷന്‍ തുടങ്ങിയ ചികിത്സകളിലൂടെയും പാടുകള്‍ ഇല്ലാതാക്കാനാകും. ചില പ്രത്യേകതരം ക്രീമുകള്‍, ജെല്ലുകള്‍ എന്നിവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്‌. ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ കറുത്തപാടുകളും മങ്ങും.

English summary

Natural Remedies To Remove Facial Scars

Here are some natural remedies to remove facial scars. Try these home remedies,
X
Desktop Bottom Promotion