For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാച്വറല്‍ ഫേസ് വാഷ് ഉപയോഗിയ്ക്കൂ

|

സോപ്പിനു പകരം ഇപ്പോള്‍ പലരും ഫേസ് വാഷ് ഉപയോഗിച്ചാണ് മുഖം കഴുകാറ്. ഇതുകൊണ്ടുതന്നെ പല തരത്തിലെ ഫേസ് വാഷുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഇത്തരം ഫേസ് വാഷുകളില്‍ കെമിക്കലുകള്‍ അടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതുകൊണ്ടു തന്നെ പ്രകൃതിദത്ത ഫേസ് വാഷുകള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

പല തരത്തിലെ ചര്‍മത്തിനും അനുസരിച്ചുള്ള ഫേസ് വാഷുകള്‍ ലഭ്യമാണ്. സാധാരണ ചര്‍മം, വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം എന്നിങ്ങനെ പോകുന്നു ഇത്.

സാധാരണ ചര്‍മത്തിനു പറ്റിയ ചില പ്രകൃതിദത്ത ഫേസ് വാഷുകള്‍ ഏതെല്ലാമെന്നറിയൂ,

തൈര്

തൈര്

തൈര് സാധാരണ ചര്‍മത്തിനു പറ്റിയ നല്ലൊരു ഫേസ് വാഷാണ്. ഇത് മുഖത്തിന് തിളക്കവും മാര്‍ദവവും നല്‍കുന്നു. സാധാരണ ചര്‍മത്തിനു മാത്രമല്ല, എണ്ണമയമുള്ള ചര്‍മത്തിനും ഇത് ഉപയോഗിയ്ക്കാറുണ്ട്.

തേനും തൈരും

തേനും തൈരും

തേനും തൈരും ചേര്‍്ത്തും സാധാരണ ചര്‍മത്തിനു പറ്റിയ ഫേസ് വാഷുണ്ടാക്കാം. രണ്ടു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ത്താണ് ഉപയോഗിയ്‌ക്കേണ്ടത്. ഇത് മുഖത്തു പുരട്ടി അല്‍പസമയം മസാജ് ചെയ്ത ശേഷം അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

മുട്ടമഞ്ഞയും തേനും

മുട്ടമഞ്ഞയും തേനും

മുട്ടമഞ്ഞയും തേനും ചേര്‍ത്തും ഫേസ് വാഷുണ്ടാക്കാം. ഇവ രണ്ടും കലര്‍ത്തിയ ശേഷം മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം കഴുകിക്കളയാം.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ വേവിയ്ക്കുക. ഇതില്‍ അല്‍പം ഒലീവ് ഓയില്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. സാധാരണ ചര്‍മത്തിനു ചേര്‍ന്ന ന്‌ല്ലൊന്നാന്തരം ഫേസ് വാഷാണിത്.

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ് വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുന്നതും ഗുണം നല്‍കും. ചര്‍മം കൂടുതല്‍ വൃത്തിയാകണമെങ്കില്‍ അല്‍പം ആസ്പിരിന്‍ പൗഡര്‍ കൂടി ചേര്‍ത്താല്‍ മതിയാകും.


English summary

Natural Face Wash For Normal Skin

Here are a few natural face washes meant for normal and natural skin. You need to use cleansers that are pretty efficient in this job,
Story first published: Friday, May 2, 2014, 14:58 [IST]
X
Desktop Bottom Promotion