For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തയ്യാറാക്കാം ഫേസ് ബ്ലീച്ചുകള്‍ !

By Super
|

നമ്മളിലേറെ ആളുകളും സുന്ദരമായ ചര്‍മ്മവും നല്ല നിറവും ആഗ്രഹിക്കുന്നവരാണ്. ചര്‍മ്മത്തിന് തെളിച്ചം നല്കുന്ന സ്കിന്‍ ലൈറ്റ്നിങ്ങ് ക്രീമുകളോ സ്കിന്‍ ബ്ലീച്ചറുകളോ ഉപയോഗിക്കുകയാണ് ഇത് സാധ്യമാക്കാനുള്ള പ്രചാരം നേടിയ മാര്‍ഗ്ഗം. സ്കിന്‍ ബ്ലീച്ചറിലെ രാസവസ്തുക്കളാണ് ചര്‍മ്മത്തിന് നിറം നേടാനായി സഹായിക്കുന്നത്. ഇത് ചര്‍മ്മത്തിലെ നിറഭേദവും, ഇരുളലും കുറയ്ക്കും.

ബ്രിട്ടീഷ് സ്കിന്‍ ഫൗണ്ടേഷന്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഇത്തരം ലൈറ്റ്നിങ്ങ് ക്രീമുകള്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവയാണെന്ന് പല ചര്‍മ്മരോഗവിദഗ്ദരും വിശ്വസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒരു ചര്‍മ്മരോഗവിദഗ്ദന്‍റെ നിര്‍ണ്ണയത്തോടെ മാത്രമേ ഇത് സുരക്ഷിതമായി ഉപയോഗിക്കാനാവൂ എന്നായിരുന്നു കണ്ടെത്തല്‍.

ചര്‍മ്മത്തിന് ശോഭ നല്കാന്‍ വീട്ടില്‍ തന്നെ ബ്ലീച്ചിംഗ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം. ഏറെ സുലഭവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയുമാണ് ഇവ. അത്തരം ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു.

പാല്‍

പാല്‍

ഒരു കപ്പ് കൊഴുപ്പ് നീക്കാത്ത പാല്‍ തിളപ്പിച്ച ശേഷം തണുക്കാനനുവദിക്കുക. തണുക്കുമ്പോള്‍ മുകളില്‍ പാലിലെ കൊഴുപ്പ് പാടയായി അടിയുമെന്ന് നിങ്ങള്‍ക്കറിയാം. ഇത് ഒരു പാത്രത്തില്‍ ശേഖരിക്കുക. അല്പം മഞ്ഞള്‍ പൊടി ഇതില്‍ ചേര്‍ത്ത് ഏതാനും തുള്ളി നാരങ്ങ നീരും ഒഴിക്കുക. വിരലുകളുപയോഗിച്ച് ഇത് നന്നായി കൂട്ടിക്കലര്‍ത്തുക. ബ്ലീച്ച് തയ്യാറായി!

മുഖം കഴുകിയ ശേഷം മുഖത്ത് മുഴുവന്‍ ഇത് തേച്ച് പിടിപ്പിക്കുക. മോതിരവിരല്‍ ഉപയോഗിച്ച് വൃത്താകൃതിയില്‍ മുഖത്ത് ഉരയ്ക്കണം. പത്ത് മിനുട്ട് ഇത് ഉണങ്ങാനനുവദിച്ച ശേഷം കഴുകിക്കളയുക. വ്യത്യാസം നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിവായി ഇത് ഉപയോഗിച്ചാല്‍ മുഖത്തിന് നല്ല ശോഭ ലഭിക്കും.

മഞ്ഞള്‍

മഞ്ഞള്‍

അല്പം മഞ്ഞള്‍പൊടി, ഏതാനും തുള്ളി നാരങ്ങനീര്, പനിനീര് എന്നിവ എടുക്കുക. ഇവ കൂട്ടിക്കലര്‍ത്തി മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം ഇളംചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

നാരങ്ങ

നാരങ്ങ

രണ്ട് ടേബിള്‍സ്പൂണ്‍ പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് തേക്കുക. ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

പഞ്ചസാര

പഞ്ചസാര

സാധാരണമല്ലാത്ത ഒരു ബ്ലീച്ചിംഗാണ് ഇത്. വിശിഷ്ടതയാല്‍ നവീനമായ ഒന്നായി ഇഎച്ച്സി ഇതിനെ പരിഗണിക്കുന്നു. വലിയ തരിയുള്ള പഞ്ചസാരയും വിര്‍ജിന്‍ ഓലിവ് ഓയിലും ചേര്‍ത്ത് മുഖത്ത് തേക്കുന്നതാണ് ഈ രീതി.

 ഓറഞ്ച്

ഓറഞ്ച്

cഏത് തരത്തിലുള്ള നാരങ്ങയും പച്ചക്കറികളും മികച്ച സ്വഭാവിക ബ്ലീച്ചിംഗ് ഘടകങ്ങള്‍ ഉള്ളവയാണ്. അവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് പിന്നില്‍‌. ഒന്നോ രണ്ടോ ദിവസം സൂര്യപ്രകാശത്തിലുണക്കിയ ഓറഞ്ച് തൊലി നന്നായി പൊടിച്ചെടുക്കുക. ഫ്രഷായ മില്‍ക്ക് ക്രീമുമായി ചേര്‍ത്ത് പേസ്റ്റാക്കി ഇത് മുഖത്തും കഴുത്തിലും തേക്കുക. പത്ത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.

തക്കാളി

തക്കാളി

ഒരു തക്കാളിയുടെ നീരെടുത്ത് അതില്‍ അതില്‍ അല്പം നാരങ്ങ നീര് ചേര്‍ക്കുക. ഇത് മുഖത്ത് തേച്ചാല്‍ വേഗത്തില്‍ തന്നെ ഫലം ലഭിക്കും. ആസിഡുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയതിനാല്‍ ഈ മിശ്രിതം വേഗത്തില്‍ ഫലം നല്കും.

വെള്ളരിക്ക

വെള്ളരിക്ക

ഏതാനും കഷ്ണം വെള്ളരിക്ക മിക്സിയിലിട്ട് നന്നായി അരച്ച് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. അല്പം കടലമാവോ, പയര്‍പൊടിയോ ഇതുമായി ചേര്‍ത്ത് ഫേസ്മാസ്ക് പോലെ ഉപയോഗിക്കുക. വീട്ടില്‍ തയ്യാറാക്കാവുന്ന ഏറ്റവും സാധാരണമായ ഉത്പന്നമാണിത്.

പപ്പായ

പപ്പായ

നന്നായി പഴുത്ത പപ്പായയുടെ കുറച്ച് കഷ്ണങ്ങള്‍ ഒരു പാത്രത്തിലെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. 1-2 ടേബിള്‍സ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ ഇതിലേക്ക് ചേര്‍ത്ത് മുഖത്ത് മുഴുവന്‍ മാസ്ക് ഇടാം. 15 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Natural Face Bleach Made At Home

Here are some tips to prepare natural face bleach at home,
X
Desktop Bottom Promotion