For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക ആരോഗ്യം സൗന്ദര്യത്തെ ബാധിക്കുന്നത്‌...

By Super
|

മാനസിക സമ്മര്‍ദ്ദവും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളും പരസ്‌പരം ചേര്‍ന്നു പോകുന്നവയാണ്‌. സമ്മര്‍ദ്ദം ഒറ്റയ്‌ക്ക്‌ വന്നു പോകുമെന്ന്‌ കരുതരുത്‌, ഇത്‌ എല്ലാ അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത ഉണ്ട്‌, പ്രത്യേകിച്ച്‌ ചര്‍മ്മത്തെ. മുഖക്കുരു, കരപ്പന്‍, പാണ്ട്‌, ചര്‍മ്മ വീക്കം തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ ചില വൈകാരിക അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഇതെങ്ങനെയാണ്‌ സംഭവിക്കുന്നതെന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. മുംബൈയിലെ കോസ്‌മറ്റിക്‌ സര്‍ജറി ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ എംഡിയും ലോകത്തിലെ തന്നെ പ്രമുഖ കോസ്‌മെറ്റിക്‌ സര്‍ജനുമായ ഡോ. മോഹന്‍ തോമസ്‌ ഇതിനുള്ള മറുപടി പറയുന്നു. സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ പുറത്ത്‌ വരുമ്പോള്‍ ഇവ നമ്മുടെ പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. സ്ഥിരമായുള്ള ഉത്‌കണ്‌്‌ഠ ശരീരത്തിലെ അഡ്രിനാലിന്റെയും കോര്‍ട്ടിസോളിന്റെയും അളവ്‌ ഉയര്‍ത്തും. ശരീരത്തിന്‌ ഒട്ടും നല്ലതല്ലാത്ത പല ഭക്ഷണങ്ങളോടും ആര്‍ത്തി തോന്നുന്നതിനും സമ്മര്‍ദ്ദം വഴി തെളിയിക്കും. ഇവയെല്ലാം ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.

മാനസിക സമ്മര്‍ദ്ദങ്ങളും വൈകാരിക പ്രശ്‌നങ്ങളും ചര്‍മ്മത്തെ ബാധിക്കുന്നതെങ്ങനെയെന്നാണ്‌ ഇവിടെ പറയുന്നത്‌.

STRESS

English summary

How Your Mental Health Affects Your Beauty

Beauty is affected by many factors including our mental health. Here are some facts how your mental health affects your beauty,
X
Desktop Bottom Promotion