For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചുളിവുകളകറ്റാം

By Super
|

സാധാരണയായി മുഖത്ത് ചുളിവുകള്‍ കാണുന്നത് പ്രായാധിക്യം മൂലമാണെങ്കിലും ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിയും മാനസിക സംഘര്‍ഷങ്ങളും ചെറുപ്രായത്തില്‍ തന്നെ മുഖത്ത് ചുളിവുകള്‍ വീഴ്ത്തും.

നമ്മളില്‍ പലരും സുന്ദരമായ ചര്‍മ്മമില്ലാത്തവരാണ്. അതിനൊപ്പം അകാലത്തിലുള്ള ചുളിവുകള്‍ കൂടിയായാല്‍ മനോവിഷമം വര്‍ദ്ധിക്കും. ഇന്ന് വിപണിയില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതെന്ന് അവകാശപ്പെടുന്ന അനേകം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ മെച്ചമുള്ളത് ഏതാണ് എന്ന് കണ്ടെത്തുന്നത് എളുപ്പമല്ല.

ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനായി രണ്ട് തരത്തിലുള്ള രീതികളാണ് ഉപയോഗിക്കപ്പെടുന്നത്.

ബോട്ടോക്സ്

ബോട്ടോക്സ്

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ലോകമെങ്ങും ഉപയോഗിക്കുന്ന സാധാരണമായ രീതിയാണിത്. 15 മിനുട്ടില്‍ താഴെ മാത്രം വേണ്ടി വരുന്ന ഇതില്‍ മുഖത്ത് ചില ഇഞ്ചക്ഷനുകളെടുക്കും. കാര്യമായ മാറ്റങ്ങള്‍ മുഖത്ത് 7 മുതല്‍ 14 ദിവസങ്ങള്‍ക്കകം കാണാനാവും. ഇത് നാല് മാസം വരെ ഇത്തരത്തില്‍ നീണ്ട് നില്‍ക്കും. ലോകമെങ്ങുമുള്ള അനേകായിരം ആളുകള്‍ ഇതിന്‍റെ ഫലം ലഭിച്ചവരാണ്. എന്നാല്‍ ഇതിന്‍റെ ദോഷഫലമായി കാഴ്ച മങ്ങല്‍, വായ വരളുക, ക്ഷീണം, തലവേദന, അലര്‍ജി, ഇഞ്ചക്ഷന്‍ ചെയ്ത ഭാഗത്ത് വേദനയും ചുവപ്പ് നിറവും എന്നിവയൊക്കെ അനുഭവപ്പെടാം. ഇത്തരം ചില ദോഷങ്ങള്‍ ഒരാഴ്ച മുതല്‍ ആറാഴ്ച വരെ നീണ്ടുനില്‍ക്കാം. അതിനാല്‍ തന്നെ ഈ ചികിത്സക്ക് പോകും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

കെമിക്കല്‍ പീല്‍

കെമിക്കല്‍ പീല്‍

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മുഖത്തെ ചര്‍മ്മത്തിന്‍റെ മേല്‍പാളി ഉരിഞ്ഞ് കളഞ്ഞ് ചര്‍മ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്തുന്ന രീതിയാണിത്.

ഡെര്‍മാബ്രേഷന്‍

ഡെര്‍മാബ്രേഷന്‍

ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മുഖ ചര്‍മ്മത്തിന്‍റെ മേല്‍പാളി ഉരിച്ച് കളയുന്ന ചികിത്സയാണിത്. ഈ ചികിത്സക്ക് ശേഷം ചര്‍മ്മം മൃദുലവും ശോഭയുമുള്ളതാവും. എന്നാല്‍ ആഴത്തില്‍ ചുളിവുകളും വരകളുമുണ്ടെങ്കില്‍ ഇത് ഫലപ്രദമാകില്ല. പാടുകളും, ചര്‍മ്മത്തിന്‍റെ സ്ഥിരമായ നിറഭേദവും ഈ ചികിത്സയുടെ ദോഷങ്ങളാണ്.

ലേസര്‍ ചികിത്സ

ലേസര്‍ ചികിത്സ

മുഖത്തെ ചുളിവുകളകറ്റാനുള്ള ഏറ്റവും ആധുനികമായ ചികിത്സയാണിത്. ഇതില്‍ തകരാറായ ചര്‍മ്മപാളി കാര്‍ബണ്‍ഡയോക്സൈഡ് ലേസര്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് വഴി ചര്‍മ്മത്തിന് നിറക്കൂടുതല്‍ സംഭവിക്കാം. ലേസര്‍ പീല്‍ എന്നും ലേസര്‍ വാപൊറൈസേഷന്‍ എന്നും ഈ ചികിത്സ അറിയപ്പെടുന്നു.

ആസിഡുകള്‍

ആസിഡുകള്‍

1. ആല്‍ഫ ഹൈഡ്രോക്സി ആസിഡ്(എ.എച്ച്.എ) - പാലില്‍ നിന്നും, പഴങ്ങളിലടങ്ങിയ പഞ്ചസാരയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇത് ചര്‍മ്മസംരക്ഷണത്തിനുള്ള നിരവധി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഗ്ലൈക്കോളിക് ആസിഡ്, ലാക്ടിക് ആസിഡ് എന്നിവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്ന എ.എച്ച്.എ കള്‍.

2. വിറ്റാമിന്‍ എ ആസിഡുകള്‍ - മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഫലപ്രദമാണ് വിറ്റാമിന്‍ എ അടങ്ങിയ ക്രീമുകള്‍. തുടക്കത്തില്‍ ചുവപ്പ് നിറം കാണുകയും, ചര്‍മ്മം ഉരിഞ്ഞ് പോകുകയും ചെയ്യുമെങ്കിലും ചികിത്സ തുടരുന്നതോടെ മികച്ച ഫലം ലഭിക്കും.

തേന്‍, പാല്‍പ്പാട, ഒലിവ് ഓയില്‍

തേന്‍, പാല്‍പ്പാട, ഒലിവ് ഓയില്‍

തേന്‍, പാല്‍പ്പാട, ഒലിവ് ഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും.

നാരങ്ങ നീര്

നാരങ്ങ നീര്

ദിവസം പല പ്രാവശ്യം നാരങ്ങ നീര് മുഖത്ത് തേക്കുന്നത് പാടുകളും, ചുളിവുകളും മാറാന്‍ സഹായിക്കും.

മഞ്ഞളും കരിമ്പിന്‍ നീരും

മഞ്ഞളും കരിമ്പിന്‍ നീരും

മഞ്ഞളും കരിമ്പിന്‍ നീരും കലര്‍ത്തി അത് മുഖത്ത് പുരട്ടുന്നത് ഫലപ്രദമാണ്.

അമിതമായ കഴുകല്‍

അമിതമായ കഴുകല്‍

മുഖം അമിതമായി കഴുകുന്നത് ചര്‍മ്മത്തിലെ സ്വഭാവിക എണ്ണകളെ നീക്കം ചെയ്യുകയും ചുളിവുകള്‍ തെളിഞ്ഞ് വരുകയും ചെയ്യും. അതിനാല്‍ അമിതമായ കഴുകല്‍ ഒഴിവാക്കുക.

പുകവലി

പുകവലി

പുകവലി രക്തചംക്രമണം കുറയ്ക്കാനിടയാക്കുന്നതാണ്. പുകവലി ഒഴിവാക്കുന്നതിലൂടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യാം.

ആഹാരം, വെള്ളം

ആഹാരം, വെള്ളം

ആഹാരത്തില്‍ ക്രമീകരണം വരുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

മോയ്സചറൈസര്‍

മോയ്സചറൈസര്‍

മോയ്സചറൈസര്‍ ഉപയോഗിക്കുകയും, പുറത്തേക്ക് പോകുമ്പോള്‍ മറക്കാതെ സണ്‍സ്ക്രീന്‍ പുരട്ടുകയും ചെയ്യുക.

English summary

How To Reduce Facial Wrinkles

Not all of us are blessed with beautiful skin and wrinkles at an early age can only add to the woes. Today the market is full of anti ageing products and treatments, everyone claiming to be better than other. So how do we decide which is better?
X
Desktop Bottom Promotion