For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരിമ്പാറ മാറ്റാം !

By Super
|

കുട്ടികളിലും മുതിര്‍ന്നവരിലും അരിമ്പാറ ഒരു പ്രശ്നമാകുന്നത് സാധാരണമാണ്. പാപിലോമ വൈറസാണ് ഇതിന് കാരണമാകുന്നത്. ശരീരമാസകലം വ്യാപിക്കാവുന്ന ഇത് വായ, ചര്‍മ്മം, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങി എവിടെയും പ്രത്യക്ഷപ്പെടാം.

അരിമ്പാറ പല തരത്തിലുണ്ട്. സാധാരണ കാണുന്ന അരിമ്പാറ, പാദങ്ങളിലെ അരിമ്പാറ, ജനനേന്ദ്രിയങ്ങളിലുള്ളവ എന്നിങ്ങനെ ചര്‍മ്മത്തിലെ അര്‍ബുദത്തിന്‍റെ അടയാളമായും ഇവ ഉണ്ടാകാറുണ്ട്. വിരലുകള്‍, പുരികങ്ങള്‍, മുട്ട്, മുഖം, തലയോട്ടി തുടങ്ങിയ ഭാഗങ്ങളിലാണ് ഇവ പ്രധാനമായും കാണാറ്.

ചില വിചിത്ര ഫേഷ്യലുകള്‍ചില വിചിത്ര ഫേഷ്യലുകള്‍

അടിസ്ഥാനപരമായി വൈറസ് ബാധമൂലമാണ് ഉണ്ടാകുന്നതെങ്കിലും ചര്‍മ്മത്തിന്‍റെ ചില ഭാഗങ്ങളിലെ വളര്‍ച്ചയിലെ തകരാറ് മൂലവും ഇത് സംഭവിക്കാം.

വീട്ടില്‍ തന്നെ ഇവയ്ക്ക് പ്രതിവിധി ചെയ്യാം. അവയില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചണവിത്ത്

ചണവിത്ത്

ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്. ഇതിനായി പൊടിച്ച ചണവിത്ത് ചണവിത്തിന്‍റെ എണ്ണയുമായി കലര്‍ത്തി അല്പം തേനും ചേര്‍ക്കുക. ഇത് അരിമ്പാറയില്‍ തേച്ച് ബാന്‍ഡേജ് കൊണ്ട് പൊതിയുക. ദിവസവും പുതിയതായി നിര്‍മ്മിച്ച് വേണം ഈ ലേപനം ഉപയോഗിക്കാന്‍.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അല്ലെങ്കില്‍ ഗ്രാമ്പൂ ചതച്ച് പുരട്ടിയ ശേഷം ബാന്‍ഡേജ് ഉപയോഗിച്ച് പൊതിയുന്നത് ഫലം നല്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ മുറിച്ച് അരിമ്പാറയുള്ളിടത്ത് വെയ്ക്കുക. ദിവസം പല പ്രാവശ്യം ഇത് ആവര്‍ത്തിക്കുക.

ഫിഗ്

ഫിഗ്

ഫിഗിന്റെ തണ്ടിന്‍റെ നീരെടുത്ത് രോഗബാധയുള്ളിടത്ത് തേക്കുക.

സവാള

സവാള

സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക.

കര്‍പ്പൂര എണ്ണ

കര്‍പ്പൂര എണ്ണ

കര്‍പ്പൂര എണ്ണ അരിമ്പാറ നീക്കുന്നതിന് ഫലപ്രദമാണ്. ഇത് ദിവസം പല പ്രാവശ്യം രോഗബാധയുള്ളിടത്ത് പൊതിയുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഉപയോഗിച്ച് ദിവസം രണ്ട് തവണ മസാജ് ചെയ്യുക. അരിമ്പാറ വേഗത്തില്‍ ഭേദമാകും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഒരു ചോക്ക് കഷ്ണം, അല്ലെങ്കില്‍ മുറിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉരസുക. ഫലം ലഭിക്കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ അരിമ്പാറയുള്ളിടത്ത് തേക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അരിമ്പാറയുള്ളിടം ചൂട് വെള്ളം ഉപയോഗിച്ച് 15-20 മിനുട്ട് കുതിര്‍ക്കുക. തുടര്‍ന്ന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് പുരട്ടി ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് പച്ചവെള്ളത്തില്‍ കഴുകി ഉണക്കുക.

പഴം

പഴം

വാഴപ്പഴത്തിന്‍റെ തോല്‍ ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12-24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക.

English summary

Home Remedies For Warts

There are different home remedies for warts. Know about some home remedies for warts,
X
Desktop Bottom Promotion