For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ വീട്ടുവിദ്യകള്‍

By Super
|

പല പടിഞ്ഞാറന്‍ രാജ്യങ്ങളിലും ആളുകള്‍ക്ക് ഇരുണ്ട നിറമുള്ള ചര്‍മ്മത്തോട് വലിയ താല്പര്യമാണുള്ളത്. എന്നാല്‍ ഇന്ത്യ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ നിറത്തോട് വിരക്തിയാണ്. സൂര്യപ്രകാശം എല്‍ക്കുന്നത് മൂലമുള്ള തവിട്ട് നിറത്തെ അനാകര്‍ഷകവും, സൗന്ദര്യരഹിതവുമായാണ് ഇവിടങ്ങളില്‍ കണക്കാക്കപ്പെടുന്നത്.

വേനല്‍ക്കാലത്ത് ഈ നിറം സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെ വര്‍ദ്ധിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മെലാനിന്‍ ഉത്പാദനം കൂട്ടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

ഒരു കാലത്ത് സ്ത്രീകളായിരുന്നു ചര്‍മ്മത്തിന്‍റെ നിറത്തെ സംബന്ധിച്ച് ആശങ്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് പുരുഷന്മാരും അക്കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ്. സൂര്യപ്രകാശം ഏറ്റുള്ള ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തവും, വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ പല പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്.

1. തൈര്

1. തൈര്

വേനല്‍ക്കാലത്ത് തൈര് ഉപയോഗിച്ച് ശരീരത്തെ ചൂടില്‍ നിന്ന് സംരക്ഷിക്കാനാവും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചുരുക്കി തവിട്ട് നിറം വ്യാപിക്കുന്നത് തടയാന്‍ തൈര് സഹായിക്കും. ഇത് ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഒരു കപ്പ് തൈരെടുത്ത് അതില്‍ അല്പം തക്കാളി, വെള്ളരിക്ക എന്നിവ ദ്രാവക രൂപത്തിലാക്കി ചേര്‍ക്കുക. ഇതില്‍ അര കപ്പ് പയര്‍ പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 30-45 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

2. നാരങ്ങനീര്

2. നാരങ്ങനീര്

മറ്റൊരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ് നാരങ്ങനീര്. പഴക്കമില്ലാത്ത നാരങ്ങ മുറിച്ച് അത് നിറം മാറ്റമുള്ള ശരീരഭാഗങ്ങളില്‍ തേക്കുക. ഇത് ഉണങ്ങാനായികുറച്ച് സമയം നല്കുക . അല്പം പഞ്ചസാര കൂടി ചേര്‍ക്കുകയാണെങ്കില്‍ ചര്‍മ്മം വെളുക്കാന്‍ ഉത്തമമായിരിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചാല്‍ ഫലം ലഭിക്കും.

3. ഉരുളക്കിഴങ്ങ്

3. ഉരുളക്കിഴങ്ങ്

സൂര്യപ്രകാശമേറ്റ് തവിട്ട് നിറമായ ചര്‍മ്മത്തിന്‍റെ മേല്‍പാളി നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് ഫലപ്രദമാണ്. വിറ്റാമിന്‍ സി യാല്‍ സമ്പന്നമായ ഉരുളക്കിഴങ്ങ് ചര്‍മ്മം വെളുപ്പിക്കാന്‍ ഫലപ്രദമാണ്. രണ്ട് ചെറിയ ഉരുളക്കിഴങ്ങെടുത്ത് തൊലികളഞ്ഞ് ചെറുതായി മുറിച്ച് ബ്ലെന്‍ഡറിലിട്ട് അരയ്ക്കുക. ഇത് നിറഭേദമുള്ള ഭാഗത്ത് പുരട്ടുക. അരമണിക്കൂറെങ്കിലും ഇത് നിലനിര്‍ത്തിയശേഷം കഴുകിക്കളയുക.

4. കറ്റാര്‍വാഴ

4. കറ്റാര്‍വാഴ

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് കറ്റാര്‍ വാഴ. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ചര്‍മ്മത്തിലെ തകരാറുകള്‍ക്കും ഫലപ്രദമായ ഔഷധമാണ്. ചര്‍മ്മത്തില്‍ കറ്റാര്‍വാഴ നീര് പുരട്ടിയാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ഉന്മേഷം പകരാനും ഇത് ഫലപ്രദമാണ്. പുതുമയാര്‍ന്ന കറ്റാര്‍വാഴ നീര് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പുരട്ടുക. രാവിലെ കറ്റാര്‍വാഴ നീര് പുരട്ടിയാല്‍ ചര്‍മ്മത്തിന്‍റെ ചൈതന്യവും മൃദുത്വവും ഏറെ നേരം നിലനിര്‍ത്താന്‍ സാധിക്കും.

English summary

Home Remedies To Reduce Tan Skin In Men

There are many people who do not like tan skin tone. This tan skin tone becomes drastic when summer approaches and the ultraviolet rays increases the production of melanin.
Story first published: Thursday, July 10, 2014, 13:55 [IST]
X
Desktop Bottom Promotion