For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍

By Super
|

സൗന്ദര്യം തോന്നിപ്പിക്കുന്നതിന്‌ ആളുകള്‍ വെളുത്ത മുഖം ആഗ്രഹിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ വെളുത്ത ചര്‍മ്മത്തിന്‌ അമിതമായ ശ്രദ്ധ നല്‍കുന്നവരാണ്‌. എന്നാല്‍, ചിലര്‍ക്ക്‌ മാത്രമാണ്‌ വെളുത്ത നിറം നിറം ജന്മനാ ലഭിക്കുക.

മനസ്സിലെ ആഗ്രഹം നടപ്പിലാക്കുന്നതോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നതിനും വിലകൂടിയ ക്രീമികുള്‍ വാങ്ങുന്നതിനും ധാരാളം പണം കൈയില്‍ ഇല്ലെങ്കിലും വെളുത്ത മുഖം സ്വന്തമാക്കാം. ഇതിനുള്ള ഉത്‌പന്നങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാനുള്ള ചേരുവള്‍ നിങ്ങളുടെ അടുക്കളിയില്‍ തന്നെയുണ്ട്‌.

വെളുത്ത മുഖം നേടാനുള്ള ചില എളുപ്പ വഴികളാണിവിടെ പറയുന്നത്‌. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനുള്ള പ്രതിവിധി കണ്ടിട്ടുവേണം ഇവ ഉപയോഗിക്കാന്‍

നാരങ്ങ

നാരങ്ങ

ചര്‍മ്മത്തിന്‌ തെളിച്ചം കിട്ടുന്നതിന്‌ ഒരു പകുതി നാരങ്ങ എടുത്ത്‌ മുഖത്ത്‌ തേയ്‌ക്കുക. നല്ല ബ്ലീച്ചിങ്‌ ഏജന്റാണ്‌ നാരങ്ങ. മുഖത്തിന്റെ മങ്ങലകറ്റാന്‍ ഇത്‌ സഹായിക്കും.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌ പിഴിഞ്ഞെടുത്ത നീര്‌ മുഖത്ത്‌ പുരട്ടുന്നത്‌ നിറം കിട്ടാന്‍ സഹായിക്കും.

തക്കാളി

തക്കാളി

തക്കാളി ചാറെടുത്ത്‌ പുരട്ടുന്നത്‌ ചര്‍മ്മത്തിന്‌ പിങ്ക്‌ കലര്‍ന്ന തിളക്കം നല്‍കും. ചര്‍മ്മത്തിന്‌ വെളുപ്പ്‌ നിറം നല്‍കാന്‍ തക്കാളി നല്ലതാണ്‌.

നാരങ്ങാ നീരും തേനും

നാരങ്ങാ നീരും തേനും

നാരങ്ങാ നീരും തേനും സമം ചേര്‍ത്ത്‌ പുരട്ടുക.

വെള്ളരിക്ക

വെള്ളരിക്ക

വെള്ളരിക്ക നീരും നാരങ്ങ നീരും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുന്നത്‌ മുഖത്തിന്‌ നിറം നല്‍കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മ്മത്തിന്‌ അനുയോജ്യമായ വീട്ടുമരുന്നാണിത്‌.

തൈര്‌

തൈര്‌

തെളിച്ചമുള്ള മൃദുല ചര്‍മ്മം ലഭിക്കുന്നതിന്‌ തൈര്‌ പുരട്ടുന്നത്‌ നല്ലതാണ്‌. ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കാന്‍ സഹായിക്കുന്ന സിങ്കും ലാക്ടിക്‌ ആസിഡും തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

റാഡിഷ്‌

റാഡിഷ്‌

മുള്ളങ്കികിഴങ്‌ ഇട്ട്‌ തിളപ്പിച്ച വെള്ളം കൊണ്ട്‌ മുഖം കഴുകുക.

ചുവന്ന പരിപ്പ്‌

ചുവന്ന പരിപ്പ്‌

ചുവന്ന പരിപ്പ്‌ പാലിലോ തൈരിലോ ചേര്‍ത്തിളക്കി പുരട്ടുന്നത്‌ മുഖത്തിനും ശരീര ചര്‍മ്മത്തിനും നിറം ലഭിക്കാന്‍ നല്ലതാണ്‌. ദിവസം ഇത്‌ ഉപയോഗിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.

ജീരകം

ജീരകം

ജീരകം ഇട്ട്‌ തിളപ്പിച്ച വെള്ളം കൊണ്ട്‌ മുഖം കഴുകുന്നത്‌ മുഖത്തിന്‌ നിറവും തെളിച്ചവും ലഭിക്കാന്‍ നല്ലതാണ്‌.

ഓറഞ്ച്‌ തൊലി

ഓറഞ്ച്‌ തൊലി

ഉണങ്ങിയ ഓറഞ്ച്‌ തൊലി പൊടിച്ച്‌ പാലിലോ തൈരിലോ ചേര്‍ത്ത്‌ പുരട്ടുക.

 കടലമാവ്‌

കടലമാവ്‌

2 ടേബിള്‍ സ്‌പൂണ്‍ കടലമാവ്‌ , 1 സ്‌പൂണ്‍ പച്ച പാല്‍, 6 തുള്ളി നാരങ്ങ നീര്‌, ഏതാനം തുള്ളി ഒലീവ്‌ ഓയില്‍, എന്നിവ ചേര്‍ത്തിളക്കിയ മുഖലേപനം മുഖത്തിന്റെ നിറം കൂട്ടാന്‍ നല്ലതാണ്‌.

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ കൊണ്ട്‌ മുഖം വൃത്തിയാക്കുക. പഞ്ഞി ഉപയോഗിച്ച്‌ ഇത്‌ ചെയ്യാം.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയും ചന്ദനവും ചേര്‍ത്തിളക്കി പുരട്ടുക

പച്ച പാല്‍

പച്ച പാല്‍

പച്ച പാല്‍ മുഖത്ത്‌ പുരട്ടുന്നതും ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കാന്‍ സഹായിക്കും. കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്‌ നിറം ലഭിക്കാനും ഇത്‌ നല്ല വീട്ടുമരുന്നാണ്‌.

കറുവപ്പെട്ട

കറുവപ്പെട്ട

അരടീസ്‌പൂണ്‍ തേന്‍ ഒരു നുള്ള്‌ കറുവപ്പെട്ട ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

മൃദുലമായ വെളുത്ത മുഖചര്‍മ്മം ലഭിക്കുന്നതിന്‌ തേങ്ങാവെള്ളം നല്ലതാണ്‌. ചിക്കന്‍പോക്‌സ്‌ കൊണ്ട്‌ ഉണ്ടാകുന്ന പാടുകള്‍ അകറ്റാനും തേങ്ങാവെള്ളം പുരട്ടുന്നത്‌ നല്ലതാണ്‌.

ഒലിവ്‌ ഓയില്‍

ഒലിവ്‌ ഓയില്‍

ബാദാം അല്ലെങ്കില്‍ ഒലിവ്‌ ഓയില്‍ തേച്ച്‌ തടവുന്നത്‌ വെളുത്തതും മൃദുലവുമായ ചര്‍മ്മം നല്‍കും. മികച്ച ഫലം ലഭിക്കുന്നതിന്‌ ഒരു നുള്ള്‌ കുങ്കുമപ്പൂ കൂടി ചേര്‍ക്കുന്നത്‌ നല്ലതാണ്‌.

 പാല്‍ പൊടി, നാരങ്ങ നീര്‌, ബാദാം എണ്ണ

പാല്‍ പൊടി, നാരങ്ങ നീര്‌, ബാദാം എണ്ണ

ഒരു സ്‌പൂണ്‍ പാല്‍ പൊടി , ഒരു സ്‌പൂണ്‍ നാരങ്ങ നീര്‌ ,ഒരു സ്‌പൂണ്‍ ബാദാം എണ്ണ എന്നിവ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക.

ബാദം പാലില്‍

ബാദം പാലില്‍

രാത്രി മുഴുവന്‍ ബാദം പാലില്‍ കുതിര്‍ത്ത്‌ വച്ച്‌ അരച്ച്‌ മുഖത്ത്‌ പുരട്ടുക.

പപ്പായ

പപ്പായ

പപ്പായ, തേന്‍, പാല്‍, പാല്‍ പൊടി എന്നിവ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക.

ചന്ദനം

ചന്ദനം

ചന്ദനം കുഴമ്പ്‌ രൂപത്തിലാക്കി ബദാം എണ്ണ ചേര്‍ത്ത്‌ പുരട്ടുക.

തക്കാളി , നാരങ്ങ നീര്‌

തക്കാളി , നാരങ്ങ നീര്‌

തക്കാളി അരച്ച്‌ 4-5 തുള്ളി നാരങ്ങ നീര്‌ ചേര്‍ത്ത്‌ പുരട്ടുക.

ഒട്‌സ്‌

ഒട്‌സ്‌

ഒട്‌സ്‌, തൈര്‌, തക്കാളി എന്നിവ ചേര്‍ത്തിളക്കിയ മുഖലേപനം പുരട്ടുക.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം മുട്ടയുടെ വെള്ള മുഖത്ത്‌ പുരട്ടുന്നത്‌ നിറം ലഭിക്കാന്‍ നല്ലതാണ്‌. മുടി തഴച്ചു വളരുവാന്‍ ചില വഴികള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Home Remedies To Get Fair Face

Fairness is a part of our beauty concerns. Here are some home remedies to get fair face. Read more to know,
Story first published: Tuesday, December 16, 2014, 10:12 [IST]
X
Desktop Bottom Promotion