For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകുരുവിന് പരിഹാരമാര്‍ഗങ്ങള്‍

|

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചര്‍മപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൂടുകുരു. വിയര്‍പ്പും പൊടിയുമെല്ലാ അടിഞ്ഞു കൂടി ചര്‍മത്തില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നു. ഇതാകട്ടെ, കഠിനമായി ചൊറിയുകയും ചെയ്യും.

വിയര്‍പ്പു ഗ്രന്ഥികള്‍ തടസപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. ചൂടുകാലത്ത് ഉണ്ടാകുന്ന കൂടുതല്‍ വിയര്‍പ്പ് പുറത്തേയ്ക്കു പോകാനാവാതെ ഈ ഗ്രന്ഥികള്‍ക്കടിയില്‍ തടഞ്ഞു നില്‍ക്കുകയും വിയര്‍പ്പു കുരുവുണ്ടാവുകയും ചെയ്യും.

നഖങ്ങള്‍ പൊട്ടുന്നത്‌ ഒഴിവാക്കാന്‍ 7 വഴികള്‍നഖങ്ങള്‍ പൊട്ടുന്നത്‌ ഒഴിവാക്കാന്‍ 7 വഴികള്‍

വിയര്‍പ്പു കുരുവിനുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ,

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ഇതിനുള്ളൊരു പരിഹാരമാണ്. ഓട്‌സ് വെള്ളത്തില്‍ കലക്കി ചൂടുകുരുവുള്ളിടത്തു പുരട്ടുക.

പൗഡര്‍

പൗഡര്‍

ചൂടുകുരുവിനുള്ളൊരു സ്വാഭാവിക പരിഹാരമാണ് പൗഡര്‍. ഇഇത് ഉപയോഗിക്കാം. ഇതിനായുള്ള പ്രത്യേക പൗഡറുകള്‍ ലഭ്യമാണ്. ചൂടുകുരുവിന് മണമില്ലാത്ത പൗഡറാണ് കൂടുതല്‍ നല്ലത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചൂടുകുരുവിള്ളിടത്ത് കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടുന്നത് ഗുണം ചെയ്യും.

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ് ചൂടുകുരുവില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയാണ്.

ചോളപ്പൊടി

ചോളപ്പൊടി

ചോളപ്പൊടിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി ചൂടുകുരുവിള്ളിടത്ത് പുരട്ടുന്നത് നല്ലതാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില അരച്ചു ചൂടുകുരുവുള്ളിടത്തു പുരട്ടുന്നത് ഗുണം നല്‍കും.

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വിയര്‍പ്പും ചൂടും കുറയ്ക്കും. ചൂടുകുരു ഒഴിവാക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചൂടുകുരുവിനുള്ള ഒരു പരിഹാരമാര്‍ഗമാണ്.

English summary

Home Remedies For Prickly Heat

Treating prickly heat with remedies that are available at your home will be simpler and convenient. Here, we are listing some ways for treating prickly heat,
Story first published: Wednesday, April 2, 2014, 15:04 [IST]
X
Desktop Bottom Promotion