For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതൂര്‍ന്ന പുരികത്തിന് ചില വീട്ടുവിദ്യകള്‍

By VIJI JOSEPH
|

മുഖ സൗന്ദര്യം പൂര്‍ണ്ണതയിലേക്കെത്തിക്കുന്നത് പുരികങ്ങളാണ്. അവ ഒരു സ്ത്രീയുടെ മുഖത്തിന് ഭംഗി നല്കുന്നു. നിങ്ങളുടെ പുരികത്തിന് ശരിയായ രൂപഭംഗി നല്‍കിയിട്ടില്ലെങ്കിലോ, അവ തീരെ നേര്‍ത്തതോ, വലുതായി തടിച്ചതോ ആണെങ്കില്‍ അനാകര്‍ഷകങ്ങളായിരിക്കും. സ്വന്തം സൗന്ദര്യത്തെ ഒരു പരീക്ഷണത്തിനിരയാക്കാന്‍ ആരും താല്പര്യപ്പെടില്ലല്ലോ. പുരികം ഭംഗിയാക്കാനായി പാര്‍ലറില്‍ പതിവായി പോവുന്ന ആളാവാം നിങ്ങള്‍. അനാകര്‍ഷകമായ പുരികം സൗന്ദര്യം കെടുത്തിക്കളയാന്‍ ആരും ആഗ്രഹിക്കില്ല.

<strong>ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍</strong>ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍

പുരികത്തിന് രൂപ ഭംഗി നല്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. അവ ചര്‍മ്മത്തിന് തകരാറ് വരുത്തുന്നവയാകയാല്‍ ചില സ്വഭാവിക രീതികള്‍ ഉപയോഗിക്കാം. വീട്ടില്‍ തന്നെ ചില വിദ്യകള്‍ ചെയ്ത് ഇടതൂര്‍ന്ന ആകര്‍ഷകമായ പുരികം സ്വന്തമാക്കാനാവും. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളിതാ.

1. ആവണക്കെണ്ണ

1. ആവണക്കെണ്ണ

ഫലപ്രദവും തീരെ ചെലവില്ലാത്തതുമായ ഒരു മാര്‍ഗ്ഗമാണിത്. കട്ടിയുള്ള പുരികങ്ങള്‍ക്കായി പരമ്പരാഗതമായി ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട് വരുന്ന മാര്‍ഗ്ഗമാണ് ആവണക്കെണ്ണയുടെ ഉപയോഗം. ഇത് പതിവായി ഉപയോഗിക്കുന്നത് പുരികങ്ങള്‍ക്ക് കട്ടി നല്കും.

2. പെട്രോളിയം ജെല്ലി (വാസലിന്‍)

2. പെട്രോളിയം ജെല്ലി (വാസലിന്‍)

വാസലിന്‍ ഉപയോഗിക്കുന്നത് പുരികങ്ങള്‍ക്ക് ആരോഗ്യം നല്കുകയും, നനവ് നല്കുകയും ചെയ്യും. ഇത് വഴി പുരികങ്ങളെ നിവര്‍ന്ന് കരുത്തോടെ നിലനിര്‍‌ത്താനാവും. ദിവസം 2-3 തവണ പുരികത്തില്‍ ചെറുതായി വാസലിന്‍ പുരട്ടുക.

3. വെളിച്ചെണ്ണ

3. വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ മുടിക്ക് അഴകും ആരോഗ്യവും നല്കും. കട്ടിയുള്ള പുരികം ലഭിക്കാനും ഇത് സഹായിക്കും. പുരികരോമങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുക മാത്രമല്ല, രൂപഭംഗി നല്കാനും വെളിച്ചെണ്ണ ഉത്തമമാണ്.

4. ഉള്ളിനീര്

4. ഉള്ളിനീര്

സള്‍ഫര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയതാണ് ഉള്ളി. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്. ഉളളിനീര് പതിവായി പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ ശക്തിപ്പെടുത്തും.

5. വെള്ളം

5. വെള്ളം

പുരിക വളര്‍ച്ചക്ക് മികച്ച ഉപാധിയാണ് വെള്ളം. ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനായി ദിവസവും 6-8 ലിറ്റര്‍ വെള്ളം കുടിക്കുക.

6. ഒലിവ് ഓയില്‍

6. ഒലിവ് ഓയില്‍

കട്ടിയുള്ള പുരികങ്ങള്‍ നേടാന്‍ സഹായിക്കുന്നതാണ് ഒലിവ് ഓയില്‍. പുരികത്തിന്‍റെ നീളത്തില്‍ ഒലിവ് ഓയില്‍ പതിവായി തേക്കുക. ഇത് വഴി പുരികത്തിന് കട്ടിയും രൂപഭംഗിയും ലഭിക്കും.

7. കറ്റാര്‍വാഴ

7. കറ്റാര്‍വാഴ

ശരീരത്തിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍ വിപണിയില്‍ നിന്ന് വാങ്ങുകയോ, ഇല പൊട്ടിച്ച് എടുക്കുകയോ ചെയ്യാം. ഈ ജെല്‍ പതിവായി തേക്കുന്നത് പുരികവളര്‍ച്ചയ്ക്ക് ഫലപ്രദമാണ്.

8. മുട്ട

8. മുട്ട

മുട്ട പൊട്ടിച്ച് മഞ്ഞക്കരു എടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് പുരികത്തില്‍ തേയ്ക്കുക. 15-20 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. കൂടുതല്‍ രോമങ്ങള്‍ വളരാന്‍ ഇത് സഹായിക്കും. മുട്ടയില്‍ സമൃദ്ധമായ പ്രോട്ടീനാണ് രോമവളര്‍ച്ചക്ക് സഹായിക്കുന്നത്.

9. നാരങ്ങ

9. നാരങ്ങ

ഒരു നാരങ്ങ മുറിച്ച് പുരികത്തിന്‍റെ നീളത്തില്‍ തേയ്ക്കുക. ആകര്‍ഷകത്വവും കരുത്തുമുള്ള പുരികം വളരാന്‍‌ നാരങ്ങനീര് ഫലപ്രദമാണ്.

English summary

Home Remedies for Getting Thick Eyebrows

Eyebrows complete the facial look! It makes a woman’s face appear pretty! If your eyebrows are unmade or they are too thin/thick, they might make your appearance uncanny.
Story first published: Thursday, January 16, 2014, 11:35 [IST]
X
Desktop Bottom Promotion