For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍

By Super
|

മുഖത്തെ പാടുകള്‍ മാറ്റാന്‍ സ്വന്തം മൂത്രവും മുഖം വരണ്ടുപോകാതിരിക്കാന്‍ കുട്ടികള്‍ക്ക് പാടുകളുണ്ടാതിരിക്കാന്‍ പുരട്ടുന്ന ക്രീമും ഉപയോഗിച്ചാല്‍ മതിയെന്നത് ഒരു പക്ഷെ വളരെ കുറച്ചുപേര്‍ക്ക് മാത്രം അറിയാവുന്ന പൊടിക്കൈ ആയിരിക്കും.

നല്ല കുളിയ്ക്ക് ചില എണ്ണക്കൂട്ടുകള്‍നല്ല കുളിയ്ക്ക് ചില എണ്ണക്കൂട്ടുകള്‍

സൗന്ദര്യ സംരക്ഷണത്തിന് ചിലവുകുറഞ്ഞതും എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില പൊടിക്കൈകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

മുഖാവരണത്തിന് ലിക്വിഡ് അന്‍റാസിഡ്

മുഖാവരണത്തിന് ലിക്വിഡ് അന്‍റാസിഡ്

മുഖം വൃത്തിയാക്കിയ ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ അന്‍റാസിഡ് മുഖത്ത് 15 മിനിറ്റ് നേരത്തേക്ക് തേച്ചുപിടിപ്പിക്കുക. വയറിനകത്തേതിന് സമാനമായി ഇത് തൊലിയിലെ എണ്ണയും ആസിഡും വിഘടിപ്പിക്കുന്നു. മുഖം കഴുകി കളഞ്ഞ ശേഷം വ്യത്യാസം കണ്ടറിയുക.

മയോണൈസ് നല്ല ഹെയര്‍ കണ്ടീഷനര്‍

മയോണൈസ് നല്ല ഹെയര്‍ കണ്ടീഷനര്‍

ഷാമ്പൂ ചെയ്ത് പാതി നനവുള്ളതും വൃത്തിയുള്ളതുമായ മുടിയില്‍ മയോണൈസ് പുരട്ടുക. ഇതിന് ശേഷം മുടി ആവിപിടിപ്പിക്കുക. ഇതിന് ശേഷം എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷം മുടി കഴുകുക.

വരണ്ട തൊലിക്ക് ഡയപര്‍ റാഷ് ക്രീം

വരണ്ട തൊലിക്ക് ഡയപര്‍ റാഷ് ക്രീം

തൊലിയുടെ വരണ്ട സ്വഭാവം മാറ്റുന്നതിനും തൊലി മൃദുവാക്കുന്നതിനുമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ് ഡയപര്‍ റാഷ് ക്രീമുകള്‍. മുട്ടുകള്‍ക്കിടയിലെ വരണ്ട തൊലിയിലും വിണ്ടുകീറിയ കാല്‍പാദങ്ങളിലും പുരട്ടുക.

ഉറക്കം തൂങ്ങിയ കണ്ണുകള്‍

ഉറക്കം തൂങ്ങിയ കണ്ണുകള്‍

ഉരുളകിഴങ്ങ് വട്ടം മുറിച്ച് കട്ടികൂടിയ രണ്ട് കഷ്ണങ്ങള്‍ എടുക്കുക. കണ്ണടച്ച ശേഷം കണ്ണിന് മുകളില്‍ അത് 15 മിനിറ്റ് വെക്കുക. ഉരുളകിഴങ്ങില്‍ നിന്നുള്ള നീര് ക്രമേണ കണ്ണുകളുടെ ഉറക്കം തൂങ്ങല്‍ മാറ്റും.

മുടിയുടെ നിറം മാറ്റാന്‍ നാരങ്ങ നീര്

മുടിയുടെ നിറം മാറ്റാന്‍ നാരങ്ങ നീര്

നാരങ്ങാനീരില്‍ ബ്ളീച്ചിംഗ് ഏജന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങാനീര് തലയില്‍ പുരട്ടി വെയിലത്ത് നടന്നാല്‍ മുടിയുടെ നിറം മാറുകയും അത് എടുത്തുകാണിക്കുകയും ചെയ്യും. എന്നാല്‍ ഇടതൂര്‍ന്ന കറുത്ത നിറമുള്ള മുടിയില്‍ ഇത് ഫലപ്രദമാകണമെന്നില്ല.

മുടിയുടെ തിളക്കത്തിന് വിനാഗിരി

മുടിയുടെ തിളക്കത്തിന് വിനാഗിരി

കുറച്ച് വിനാഗിരി എടുത്ത് മുടിയില്‍ തേച്ചുപിടിപ്പിക്കുക. അത് വെയിലില്‍ മുടി തിളങ്ങാന്‍ സഹായിക്കും.

മുഖക്കുരു രാത്രി കൊണ്ട് മാറ്റാന്‍

മുഖക്കുരു രാത്രി കൊണ്ട് മാറ്റാന്‍

മുഖത്ത് അവിടവിടെയുള്ള മുഖക്കുരു മാറ്റാന്‍ വെളുത്ത നിറത്തിലുള്ള ടൂത്ത്പേസ്റ്റ് (ജെല്‍ അല്ല) തേച്ചാല്‍ മതി. രാത്രി ഇത് തേച്ച് കിടന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുരു ഉണ്ടാകില്ല. മുഖം നിറയെ മുഖക്കുരു ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാകില്ല.

താടിയെല്ലിന് ചുറ്റുമുള്ള തടി കുറക്കാന്‍

താടിയെല്ലിന് ചുറ്റുമുള്ള തടി കുറക്കാന്‍

മുഖത്തിന് വൈരൂപ്യമുണ്ടാക്കുന്ന ഒന്നാണ് താടിയെല്ലിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ആന്‍റി സെല്ലുലൈറ്റ് ക്രീം ഉപയോഗിച്ചാല്‍ ഈ പ്രശ്നത്തിന് നല്ലൊരു അളവ് വരെ പരിഹാരമാകും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. മുടി നേര്‍മയുള്ളതും കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്യും.

സ്ത്രീകളിലെ നീര്‍ച്ചുഴി

സ്ത്രീകളിലെ നീര്‍ച്ചുഴി

തടികൂടിയ സ്ത്രീകളില്‍ കാണപ്പെടുന്ന പ്രശ്നമാണ് നീര്‍ച്ചുഴി. അരക്കെട്ടിന്‍െറ ഭാഗത്താണ് ഇത് കൂടുതലും കാണപ്പെടുക. കാപ്പിക്കുരു പൊടിച്ച് ഒലീവ് ഓയിലില്‍ കലര്‍ത്തി പ്രശ്നമുള്ള സ്ഥലത്ത് പുരട്ടിയാല്‍ ഇതിന് പരിഹാരമാകും. ഇത് പുരട്ടിയ ശേഷം പ്ളാസ്റ്റിക്ക് വെച്ച് മറക്കുക. ഇതിന് 20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് കഴുകി കളയുകയാണ് വേണ്ടത്.

സൂര്യാഘാതം ചെറുക്കാന്‍

സൂര്യാഘാതം ചെറുക്കാന്‍

സൂര്യാഘാതമേറ്റാല്‍ കട്ടന്‍ ചായ കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ചാല്‍ മതി.

English summary

Handy Beauty Tricks

Here are some handy beauty tricks to enhance your beauty. Try these handy beauty tricks,
X
Desktop Bottom Promotion