For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയര്‍നസ് ക്രീം സ്‌കിന്‍ ക്യാന്‍സര്‍ കാരണം

|

വെളുക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും. ഇതു കൊണ്ടുതന്നെയാണ് ഫെയര്‍നസ് ക്രീമുകള്‍ വിപണി കയ്യടക്കുന്നതും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള വ്യത്യസ്ത തരം ഫെയര്‍നെസ് ക്രീമുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ ഉപയോഗിയ്ക്കാത്തവരും ചുരുങ്ങും.

മുഖക്കുരു തടയാന്‍ വീട്ടുമരുന്നുകള്‍മുഖക്കുരു തടയാന്‍ വീട്ടുമരുന്നുകള്‍

ഫെയര്‍നസ് ക്രീമുകള്‍ക്ക് പല പാര്‍ശ്വഫലങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചൊറിച്ചില്‍

ചൊറിച്ചില്‍

ഫെയര്‍നസ് ക്രീം ചിലര്‍ക്കെങ്കിലും ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കാറുണ്ട്. ഇത്തരം തോന്നലുണ്ടാകുകയാണെങ്കില്‍ ഇത് എത്രയും പെട്ടെന്ന് കഴുകിക്കളയുന്നതാണ് ഉചിതം.

അലര്‍ജി

അലര്‍ജി

ഫെയര്‍നസ് ക്രീമുകളില്‍ പലതരം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലരിലും അലര്‍ജിയ്ക്കും ഇതുവഴി ഒഡീമ എന്ന ചര്‍മരോഗത്തിനും കാരണമാകും.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

ഫെയര്‍നസ് ക്രീമുകളുടെ തുടര്‍ച്ചയായ ഉപയോഗം സ്‌കിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. പ്രത്യേകിച്ച് ഹൈഡ്രോക്യുനോണ്‍, മെര്‍ക്കുറി, സ്റ്റിറോയ്ഡുകള്‍ എന്നിവ കലര്‍ന്നവ. ഇവ ഒഴിവാക്കുന്നതാണ് നല്ലത്. നിലവാരമുള്ള ക്രീമുകള്‍ മാത്രം ഉപയോഗിയ്ക്കുക.

വരണ്ട ചര്‍മം

വരണ്ട ചര്‍മം

ഡ്രൈ സ്‌കിന്‍ ഫെയര്‍നസ് ക്രീമുകളുടെ മറ്റൊരു പാര്‍ശ്വഫലമാണ്. ചര്‍മത്തിനനുസരിച്ച ക്രീം തെരഞ്ഞെടുത്തില്ലെങ്കില്‍ വരണ്ട ചര്‍മത്തിനുള്ള സാധ്യത കൂടുതലാണ്.

മുഖക്കുരു

മുഖക്കുരു

ചിലരില്‍ ഫെയര്‍നസ് ക്രീമുകള്‍ മുഖക്കുരുവിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് എണ്ണമയം കൂടുതലുള്ള ക്രീമുകള്‍.

ഫോട്ടോസെന്‍സിറ്റീവ്‌

ഫോട്ടോസെന്‍സിറ്റീവ്‌

തുടര്‍ച്ചയായി ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിച്ചാല്‍ ചര്‍മം ഫോട്ടോസെന്‍സിറ്റീവായി മാറും. അതായത് സൂര്യപ്രകാശം ചര്‍മത്തെ പെട്ടെന്നു ബാധിയ്ക്കും. ഫലമോ, സൂര്യാഘാതം, സണ്‍ടാന്‍, പിഗ്മെന്റേഷന്‍ തുടങ്ങിയവ പെട്ടെന്നു തന്നെ വരും.

English summary

Fairness Cream Side Effects

There are many harmful effects of fairness creams that can be otherwise considered as the fairness creams side effects. These can vary from mild skin irritations to serious problems such as skin cancer.
Story first published: Monday, July 7, 2014, 12:37 [IST]
X
Desktop Bottom Promotion