For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം കഴുകുമ്പോളറിയാന്‍....

By Super
|

ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണല്ലോ മുഖം കഴുകുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മുഖം കഴുകുന്നതില്‍ നമ്മള്‍ തെറ്റായ രീതികള്‍ പിന്തുടരാറുണ്ട്.

ശരിയായ രീതികളല്ല അനുവര്‍ത്തിക്കുന്നതെങ്കില്‍ അത് നെഗറ്റീവായ ഫലമാവും ഉണ്ടാക്കുന്നത്. അത്തരം ചില കാര്യങ്ങളെ മനസിലാക്കാം.

ഫേഷ്യല്‍ വൈപ്പുകള്‍

ഫേഷ്യല്‍ വൈപ്പുകള്‍

ഇവ അനുയോജ്യമാണെങ്കിലും അമിതമായി ഉപയോഗിക്കുന്നത് മുഖചര്‍മ്മത്തിലെ സുതാര്യമായ പാളി നശിക്കാനിടയാക്കും. ഇത് ചര്‍മ്മത്തിനെ സൂര്യപ്രകാശവും, മാലിന്യങ്ങളും ബാധിക്കാനിടയാക്കും. ദിവസം രണ്ട് തവണയില്‍ കൂടുതല്‍ ഫേഷ്യല്‍ വൈപ്പുകള്‍ ഉപയോഗിക്കരുതെന്നും, ആവശ്യമെങ്കില്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകണമെന്നും വിദഗ്ദര്‍ പറയുന്നു. ഏതെങ്കിലും നല്ല ഒരു ഫേസ്‍വാഷും ഉപയോഗിക്കാം.

ശരിയായ ചൂട്

ശരിയായ ചൂട്

അമിതമായി ചൂടുള്ള വെള്ളം ചര്‍മ്മത്തിന് കേടുവരുത്തുന്നത് പോലെ തന്നെ അധികം തണുപ്പുള്ള വെള്ളവും അനുയോജ്യമല്ല. തകരാറുകളില്ലാതെ മുഖം കഴുകാന്‍ അനുയോജ്യമായത് ഇളം ചൂടുള്ള വെള്ളമാണ്.

അമിതമാകാതിരിക്കുക

അമിതമാകാതിരിക്കുക

ചില ആളുകള്‍ കരുതുന്നത് അമിതമായി ഉരയ്ക്കുകയും, വൃത്തിയാക്കുകയും വഴി അഴുക്ക് മാറുമെന്നാണ്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഇത്തരത്തിലുള്ള കഴുകല്‍ മൂലം ചര്‍മ്മത്തിന്‍റെ സുതാര്യമായ മേല്‍പാളി കേടുവരാനും, ചര്‍മ്മം വരണ്ട് പോകാനും ഇടയാകും. വൃത്തിയാക്കാം, എന്നാല്‍ അമിതമാവരുത്.

എക്സ്ഫോലിയേഷന്‍

എക്സ്ഫോലിയേഷന്‍

ഏറെ ശ്രദ്ധ നല്കാത്ത മറ്റൊരു കാര്യമാണ് എക്സ്ഫോലിയേഷന്‍ അഥവാ ചര്‍മ്മം ഉരിയല്‍. ഇത് അമിതമായാല്‍ മുഖ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും, കുറഞ്ഞാല്‍ പാടുകളും, മുഖക്കുരുവും ഉണ്ടാകാനുമിടയാകും.

മേക്കപ്പ് നീക്കം ചെയ്യല്‍

മേക്കപ്പ് നീക്കം ചെയ്യല്‍

മേക്കപ്പ് നീക്കം ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മ്മത്തിന് ശ്വസിക്കാന്‍ അവസരം നല്കേണ്ടത് അനിവാര്യമാണ്. മേക്കപ്പ് ഇതിന് തടസ്സം വരുത്തുന്നതാണ്. മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത് വഴി നമ്മള്‍ ചര്‍മ്മത്തെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.

ആകര്‍ഷകവും, മൃദുലവുമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

English summary

Facewash Mistakes To Avoid

Washing your face is an important part of your skin care. Sometimes we could get something wrong in face washing too.
 
Story first published: Monday, August 11, 2014, 14:09 [IST]
X
Desktop Bottom Promotion