For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷേവിങ്ങിന് ശേഷം ഫേസ്പാക്കുകള്‍

By VIJI JOSEPH
|

നല്ലൊരു ഷേവിങ്ങ് നടത്തുന്നത് ആണുങ്ങള്‍ക്ക് ഏറെ സുഖം നല്കുന്ന ഒരു കാര്യമാണ്. സുഖത്തിനൊപ്പം ആത്മവിശ്വാസവും നല്കാന്‍ ഇത് ഉപകരിക്കും. ഒരു ഓഫിസ് മീറ്റിങ്ങിന് പോവുകയാണെങ്കിലും, കാമുകിയുമായി ഡേറ്റിംഗിന് പോവുകയാണെങ്കിലും കുലീനത്വം ലഭിക്കാന്‍ നന്നായി ഷേവ് ചെയ്യുന്നത് സഹായിക്കും. ഷേവിങ്ങ് പൂര്‍ത്തിയായാല്‍ ഉടവ് വന്ന ചര്‍മ്മത്തില്‍ ഒരു ഫേസ്പാക്ക് ഉപയോഗിക്കണം. ഷേവിങ്ങിന് ശേഷം മുഖം പതിയെ മസാജ് ചെയ്യേണ്ടതും പ്രധാന കാര്യമാണ്.

ഷേവ് ചെയ്യുമ്പോള്‍ മുഖത്തെ ഒരു പാളി നീക്കം ചെയ്യപ്പെടുകയാണ്. എത്ര ശ്രദ്ധിച്ചായാലും, നിങ്ങളെത്ര വിദഗ്ദനായാലും ഷേവിങ്ങിനിടെ ചെറിയ മുറിവുകളും ക്ഷതങ്ങളുമൊക്കെ ഉണ്ടാകും. ഇവ കാഴ്ചയില്‍ പെടാന്‍ പ്രയാസമാണ്. ഷേവിങ്ങിന് ശേഷം ഫേസ്പാക്കിലേക്ക് പോകുന്നതിന് മുമ്പ് തേയില ഓയിലോ, മറ്റേതെങ്കിലും ആന്‍റിസെപ്റ്റിക്കോ ഉപയോഗിക്കേണ്ടതുണ്ട്. കേടുവന്ന മുഖചര്‍മ്മത്തിന് ഉണര്‍വ്വ് നല്കാനും, നനവ് നല്കാനും, ചര്‍മ്മത്തെ മൃദുലമാക്കാനും ഇത് സഹായിക്കും. ആണുങ്ങള്‍ ഫേസ്പാക്ക് ഉപയോഗിക്കുന്നതില്‍ ഇന്ന് അസാധാരണമായൊന്നുമില്ല. സ്ത്രീകളും മിനുസവും, തുടിപ്പുമുള്ള മുഖമുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

<strong>ഹെര്‍ബല്‍ ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍</strong>ഹെര്‍ബല്‍ ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍

ഷേവിങ്ങിന് ശേഷം ചര്‍മ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, നനവ് നല്കാനും പുനര്‍ജ്ജീവന്‍ നല്കാനും ഫേസ്പാക്കുകള്‍ സഹായിക്കും. മുഖചര്‍മ്മത്തിന് വേണ്ടുന്ന പോഷകങ്ങള്‍ ഇതുവഴി ലഭ്യമാകും. പരമാവധി ഗുണം ലഭിക്കാന്‍ കഴിയുന്നിടത്തോളം പ്രകൃതിദത്തവും, ഔഷധഗുണമുള്ളതുമായ ഫേസ്പാക്കുകള്‍ വേണം ഉപയോഗിക്കാന്‍. വെള്ളരിക്ക, പപ്പായ, തേന്‍, മഞ്ഞള്‍ എന്നിവയൊക്കെ ഷേവിങ്ങിന് ശേഷം ഉപയോഗിക്കാവുന്ന പ്രശസ്തമായ ഫേസ്പാക്ക് വസ്തുക്കളാണ്.

1. വെള്ളരിക്ക

1. വെള്ളരിക്ക

വെള്ളരിക്ക, ഓട്ട് മീല്‍, തൈര് എന്നിവ പ്രകൃതിദത്തമായ, തണുപ്പ് നല്കുന്ന വസ്തുക്കളാണ്. ഷേവിങ്ങിന് ശേഷം ഇവ ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് ഉപയോഗിക്കുന്നത് മുഖത്തിന് തണുപ്പും മിനുസവും നല്കും. നല്ല ഫലം ലഭിക്കാന്‍ ഇത് മുപ്പത് മിനുട്ട് മുഖത്ത് തേച്ചിരിക്കുക.

2. മഞ്ഞള്‍

2. മഞ്ഞള്‍

നൂറ്റാണ്ടുകളായി ഭാരതീയ ചികിത്സയിലും, പാചകത്തിലും ഉപയോഗിക്കപ്പെടുന്ന ഒരു പ്രകൃതിദത്ത ആന്‍റിസെപ്റ്റിക്കാണ് മഞ്ഞള്‍. മഞ്ഞള്‍, കടലമാവ്, ബദാം ഓയില്‍, വെള്ളം എന്നിവ ചേര്‍ത്ത് ഒരു പേസ്റ്റ് തയ്യാറാക്കി ഷേവിങ്ങിന് ശേഷം മുഖത്ത് തേക്കുന്നത് മുഖത്തെ മുറിവുകള്‍ ഭേദമാകാനും, നനവ് നല്കാനും,ചര്‍മ്മത്തിന് ലാളന ലഭിക്കാനും സഹായിക്കും.

3. തേന്‍

3. തേന്‍

പതിവായി ഷേവിങ്ങിന് ശേഷം ഉപയോഗിക്കാവുന്ന നനവ് നല്കുന്ന ഒരു ഫേസ്പാക്കാണ് തേന്‍. തേന്‍ തനിയെ ഉപയോഗിക്കാം. ഷേവിങ്ങിന് ശേഷം മുഖത്ത് തേന്‍ തേച്ച് 20-30 മിനുട്ട് കഴിഞ്ഞ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ചും കഴുകാം. ഇത് ന്യൂട്രിയന്‍റുകള്‍ വഴി ചര്‍മ്മത്തിന് ഉണര്‍വ്വ് നല്കും.

4. വാഴപ്പഴം

4. വാഴപ്പഴം

ഉണങ്ങിയ തരം ചര്‍മ്മമുള്ള പുരുഷന്മാര്‍ക്ക് ഉത്തമമായ ഫേസ്പാക്കാണ് വാഴപ്പഴം. വാഴപ്പഴം, തൈര്, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് പരുവത്തിലാക്കി ഷേവിങ്ങിന് ശേഷം ഉപയോഗിക്കാം. 10-20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.

5. കളിമണ്ണ്

5. കളിമണ്ണ്

പ്രകൃതിദത്തമായ, അസംസ്കൃതാവസ്ഥയിലുള്ള ഒന്നാണിത്. ചര്‍മ്മത്തിന്‍റെ സ്വഭാവത്തിന് അനുയോജ്യമായ കളിമണ്ണ് വേണം തെരഞ്ഞെടുക്കാന്‍. കളിമണ്ണില്‍ സുഗന്ധദ്രവ്യങ്ങളോ, ശുദ്ധമായ പഴങ്ങളോ ചേര്‍ക്കാം. ഇത് മുഖത്ത് തേച്ച് 20 മിനുട്ട് സമയം ഉണങ്ങാനനുവദിക്കുക.

6. പപ്പായ

6. പപ്പായ

'പപ്പൈന്‍' എന്ന എന്‍സൈം പപ്പായയില്‍ അടങ്ങിയിരിക്കുന്നു. അവ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും, ദോഷങ്ങളെ പുറന്തള്ളുകയും ചെയ്യും. സൂര്യതാപം, അലര്‍ജി എന്നിവയ്ക്ക് മികച്ച ഫലം തരുന്ന ഈ എന്‍സൈം, ചര്‍മ്മത്തിലെ പാടുകള്‍ മങ്ങാനും അതുവഴി നിറം കൂടുതല്‍ ലഭിക്കാനും സഹായിക്കും.

English summary

face packs use after shaving

It is a great feeling for any man to get a perfect shave. It gives you a great feeling and immensely boosts your confidence.
X
Desktop Bottom Promotion