For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള ചര്‍മമെങ്കില്‍

|

ചര്‍മം പലരുടേയും പല തരത്തിലാണ്. ചിലരുടെ സാധാരണ ചര്‍മമായിരിയ്ക്കും. മറ്റു ചിലരുടെ എണ്ണമയമുള്ളതും അല്ലെങ്കില്‍ വരണ്ടതും.

ഓരോ തരം ചര്‍മത്തിനും അനുസരിച്ചു ചര്‍മസംരക്ഷണവും വ്യത്യാസപ്പെട്ടിരിയ്ക്കും. ഓരോ ചര്‍മത്തിനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്.

എണ്ണമയമുള്ള ചര്‍മമുള്ളവരുടെ പ്രധാന ഭീഷണിയാണ് മുഖക്കുരു. ഇതുകൊണ്ടുതന്നെ അധികം എണ്ണമയമുള്ള ഉല്‍പന്നങ്ങള്‍ ഇവര്‍ ഉപയോഗിയ്ക്കുകയുമരുത്.

എണ്ണമയമുള്ള ചര്‍മത്തിനു ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ അറിയൂ,

സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഉല്‍പന്നങ്ങള്‍ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കു ഗുണം ചെയ്യും. ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിയ്ക്കുക.

റെറ്റിനോയ്ഡ് അടങ്ങിയവ രാത്രിയില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മത്തില്‍ എണ്ണമയം അടിഞ്ഞു കൂടുന്നതു തടയും.

Skincare

മുഖം ഇടയ്ക്കിടെ കഴുകാം. അല്ലെങ്കില്‍ ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ട് മുഖം തുടച്ചാലും മതിയാകും.

ചര്‍മത്തില്‍ അധികം മോയിസ്ചറൈസര്‍ പുരട്ടരുത്. പ്രത്യേകിച്ച് എണ്ണമയമമുള്ളവ.

ചര്‍മം വല്ലാതെ കൂടുതല്‍ കഴുകുന്നതും നല്ലതല്ല. മുഖത്തുണ്ടാകേണ്ട സ്വഭാവിക എണ്ണകളും ഇതുകൊണ്ടു നഷ്ടപ്പെടും. ഇത് പലതരം സൗന്ദര്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

മില്‍ക് ക്ലെന്‍സറുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവ എണ്ണമയം കൂടുതലാക്കും.

English summary

Do And Don'ts For Oily Face

Oily face is a victim of acne. Here are some skincare tips for oily face to avoid skin problems,
Story first published: Saturday, November 15, 2014, 15:36 [IST]
X
Desktop Bottom Promotion