For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്‌അപ്‌ റിമൂവര്‍ വീട്ടില്‍ കണ്ടെത്താം

By Super
|

തിളക്കമുള്ള മനോഹരമായ ചര്‍മ്മം ലഭിക്കുന്നതിന്‌ ആദ്യം വേണ്ടത്‌ ശരിയായ ചര്‍മ്മസംരക്ഷണമാണ്‌. ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ഉത്‌പന്നങ്ങള്‍ ഏതെല്ലാമാണന്ന്‌ അതിന്‌ ആദ്യം തിരിച്ചറിയണം.

മേക്‌അപ്‌ നമ്മുടെ സ്വാഭാവിക ഭംഗി ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍, സൗന്ദര്യ വര്‍ധനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്‌തില്ല എങ്കില്‍ നേരെ വിപരീതമായിരിക്കും ഫലം. മേക്‌ അപ്‌ മാറ്റാതെ കിടന്ന്‌ ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും ഉണ്ടാകുന്നതിന്‌ കാരണമാവുകയും ചെയ്യും. അതിനാല്‍ ഉറങ്ങുന്നതിന്‌ മുമ്പ്‌ മേക്‌ അപ്‌ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഓര്‍ക്കണം.

നാച്വറല്‍ ഫേസ് വാഷ് ഉപയോഗിയ്ക്കൂനാച്വറല്‍ ഫേസ് വാഷ് ഉപയോഗിയ്ക്കൂ

മേക്‌അപ്‌ നീക്കം ചെയ്യാനുള്ള നിരവധി കൃത്രിമ ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകും.എന്നാല്‍, പ്രകൃതി ദത്ത വഴികളും നിങ്ങള്‍ക്ക്‌ പരീക്ഷിച്ച്‌ നോക്കാം. വീട്ടില്‍ തന്നെ കണ്ടെത്താവുന്ന ഇത്തരം ചില മേക്‌അപ്‌ റിമൂവറുകള്‍ ഇതാ. ഇവ ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കാത്ത പ്രകൃതി സൗഹൃദ ഉത്‌പന്നങ്ങളാണ്‌.സുരക്ഷിതം, പ്രകൃതിദത്തം.

ബദാം പാല്‍

ബദാം പാല്‍

ബദാം പരിപ്പില്‍ നിന്നാണ്‌ ബദാംപാല്‍ ഉണ്ടാക്കുന്നത്‌. മറ്റ്‌ പാലുകളില്‍ നിന്നും വ്യത്യസ്‌തമായി ഈ പാലില്‍ ലാക്ടോസ്‌ ഒന്നും അടങ്ങിയിട്ടില്ല. തൊലി കളഞ്ഞ ബദാം കുഴമ്പ്‌ രൂപത്തില്‍ അരച്ചെടുത്ത്‌ ബദാം പാല്‍ ഉണ്ടാക്കാം. ബദാം എണ്ണ ചര്‍മ്മം വൃത്തിയാക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമാണ്‌. ഇതിലടങ്ങിയിട്ടുള്ള എന്‍സൈം വളരെ എളുപ്പം എണ്ണ, പൊടി, മേക്‌അപ്‌ എന്നിവ നീക്കം ചെയ്യും. മേക്‌അപ്‌ കളയുന്നതിന്‌ കുറച്ച്‌ ബദാം പാല്‍ പഞ്ഞിയിലെടുത്ത്‌ മുഖത്ത്‌ വൃത്താകൃതിയില്‍ തേയ്‌ക്കുക. മേക്‌അപ്‌ പൂര്‍ണമായി പോകുന്നത്‌ വരെ ഇങ്ങനെ ചെയ്യുക. അതിന്‌ ശേഷം മുഖം കഴുകി വൃത്തിയാക്കുക.

ബദാം പാല്‍ ഒരു ആഴ്‌ച വരെ ഫ്രിഡ്‌ജില്‍ കേടാകാതെ സൂക്ഷിക്കാം.

വെള്ളരിക്ക

വെള്ളരിക്ക

നനവ്‌ നിലനിര്‍ത്താനുള്ള കഴിവ്‌ വെള്ളരിക്കയ്‌ക്കുണ്ട്‌ അതിനാല്‍ മേക്‌അപ്‌ നീക്കം ചെയ്‌തതിന്‌ ശേഷം മുഖം വരളില്ല എന്ന്‌ ഉറപ്പ്‌ തരാന്‍ കഴിയും. ചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും വെള്ളരിക്ക സഹായിക്കും. വെളളരിക്ക നീര്‌ ഉപയോഗിച്ച്‌ മുഖം കഴുകുകയോ വെള്ളരിക്ക അരച്ച്‌ മുഖത്ത്‌ തേയ്‌ക്കുകയോ ചെയ്യാം.

സോയ പാല്‍,വാഴപ്പഴം

സോയ പാല്‍,വാഴപ്പഴം

മുഖത്ത്‌ നിന്നും മേക്‌അപ്‌ നീക്കം ചെയ്യാന്‍ വളരെ നല്ലതാണ്‌ വാഴപ്പഴവും സോയ പാലും ചേര്‍ന്ന മിശ്രിതം. ഇതിലടങ്ങിയിരിക്കുന്ന എന്‍സൈം മേക്‌അപ്‌ അലിയിച്ചു കളയും . കൂടാതെ മുഖത്ത്‌ അടിഞ്ഞ്‌ കൂടിയിട്ടുള്ള പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ഒരു വാഴപ്പഴം അരച്ചത്‌ സോയ പാലില്‍ ചേര്‍ത്ത്‌ ഈ മിശ്രിതം ഉണ്ടാക്കാം. മിശ്രിതം നല്ല കുഴമ്പ്‌ രൂപത്തിലാക്കിയതിന്‌ ശേഷം മുഖത്ത്‌ പുരട്ടുക. അല്‍പ നേരത്തിന്‌ ശേഷം കഴുകി കളയുക.

 ഒലിവ്‌ എണ്ണ

ഒലിവ്‌ എണ്ണ

അകത്തും പുറത്തും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ്‌ ഒലിവ്‌ എണ്ണ. സാധാരണ മേക്‌അപ്‌ റിമൂവറുകളില്‍ നിന്നും വ്യത്യസ്‌തമാണിത്‌. ഇത്‌ പ്രകൃതിദത്തവും രൂക്ഷത കുറഞ്ഞതുമാണ്‌. ഒലിവ്‌ എണ്ണ മാത്രമായോ അല്ലെങ്കില്‍ ഇതോടൊപ്പം വിച്ച്‌ ഹാസെല്‍ ചേര്‍ത്തോ ഉപയോഗിക്കാം. വിച്ച്‌ ഹാസെലിന്‌ സങ്കോചന ശേഷിയും ഒലിവ്‌ എണ്ണയ്‌ക്ക്‌ നനവ്‌ നിലനിര്‍ത്താനുള്ള ഗുണങ്ങളുമുണ്ട്‌. പരുക്കന്‍ മേക്‌ അപ്‌ റിമൂവറുകള്‍ ഉപയോഗിക്കുന്നത്‌ മൂലം ചര്‍മ്മം വരളുന്നതും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതും ഒഴിവാക്കാന്‍ ഇവ സഹായിക്കും.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെള്ളിച്ചെണ്ണയില്‍ ധാരാളം പൂരിത കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌. അതേസമയം ചര്‍മ്മത്തിന്റെ നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ വരണ്ട ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കും. കണ്ണുകളിലെ മേക്‌അപ്‌ നീക്കം ചെയ്യാന്‍ വളരെ നല്ലതാണിത്‌. മേക്‌അപ്‌ നീക്കം ചെയ്യുന്നതിന്‌ പുറമെ ഫംഗസ്‌, വൈറസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവും വെളിച്ചെണ്ണയ്‌്‌ക്കുണ്ട്‌. മേക്‌അപ്‌ നീക്കം ചെയ്യുന്നതിന്‌ പുറമെ നനവ്‌ നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കാം.


English summary

Best Make Up Removers You Can Find At Home

While synthetic makeup removers are highly popular and easy to purchase, you may want to consider natural options. Here are top 5 makeup removers from natural materials that you may even find in your home.
X
Desktop Bottom Promotion