For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡ്ജറ്റ് ബ്യൂട്ടി ടിപ്‌സ് അറിയൂ

|

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും സൗന്ദര്യം മോഹിയ്ക്കാത്തവരില്ല. ഇതിനായി എത്ര കഷ്ടപ്പെടാനും പണം ചെലവാക്കാനും മടിയ്ക്കാത്തവരുമുണ്ട്. കാരണം പുറമേയ്ക്കുള്ള കാഴ്ചയ്ക്കു നാം പ്രാധാന്യം കൊടുക്കുന്നതു തന്നെ കാരണം.

സൗന്ദര്യസംരക്ഷണത്തിനായി ഹെര്‍ബല്‍, കെമിക്കല്‍ രീതികളുണ്ട്. സ്‌കിന്‍ ക്ലിനിക്കില്‍ ചെയ്യാവുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളുണ്ട്. ഇവയില്‍ എല്ലാം ഫലിയ്ക്കുമെന്നും പറയാനാവില്ല. ചിലതെങ്കിലും ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍ഭംഗിയുള്ള ചുണ്ടുകള്‍ക്ക് ചില വഴികള്‍

അധികം ചെലവില്ലാത്ത, എന്നാല്‍ ഉപകാരപ്രദവുമായ പല സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളുമുണ്ട്. ഇതിലെ മിക്കവാറും ചേരുവകള്‍ വീട്ടില്‍ തന്നെ ലഭ്യവുമാണ്. ഇത്തരം ചില ബഡ്ജറ്റ് ബ്യൂട്ടി ടിപ്‌സിനെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിനു പറ്റിയ നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡ. ഇത് നല്ലൊരു ഫേഷ്യല്‍ ക്ലീനറായി ഉപയോഗിക്കാം. പാദങ്ങളിലെ ദുര്‍ഗന്ധം തടയുന്നതിനും ഇത് നല്ലതാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറി

മുഖക്കുരു മാറുന്നതിനുള്ള നല്ലൊരു വഴിയാണ് സ്‌ട്രോബെറി. ഇതുടച്ച് മുഖത്തു പുരട്ടാം. ഇതിലെ സാലിസൈക്ലിക് ആസിഡ് മുഖക്കുരു ചെറുക്കുന്ന ഒരു ഘടകമാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വയ്ക്കാം. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് പുരട്ടുകയും ചെയ്യാം. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കുന്നതിനും നല്ലതാണ്.

ടീ ബാഗ്

ടീ ബാഗ്

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള മറ്റൊരു വഴിയാണ് ടീ ബാഗ്. ഇത് അടുപ്പിച്ചു കണ്ണിനടിയില്‍ വച്ചു നോ്ക്കൂ. കറുപ്പു നിറം പോകും. കണ്ണിനടിയിലെ ക്ഷീണം മാറുകയും ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

നഖത്തിലെ പാടുകളും കറകളും പോകുന്നതിനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങ. ചെറുനാരങ്ങാനീര് അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് ഇതില്‍ അല്‍പസമയം വിരലുകള്‍ മുക്കി വച്ചാല്‍ മതിയാകും.

പഞ്ചസാര

പഞ്ചസാര

സൗന്ദര്യത്തിന് മൃതകോശങ്ങള്‍ അകറ്റേണ്ടത് അത്യാവശ്യമാണ്. പഞ്ചസാര നല്ലൊരു സ്‌ക്രബറായി പ്രവര്‍ത്തിയ്ക്കും.

പഴം

പഴം

തിളങ്ങുന്നത ചര്‍മത്തിനുള്ള നല്ലൊരു ഫേസ്പായ്ക്കാണ് പഴമുടച്ചു മുഖത്തു പുരട്ടുന്നത്. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം.

തേന്‍

തേന്‍

മുടിയ്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം കണ്ടീഷണറാണ് തേന്‍. ഇത് മുടിയുടെ കട്ടി തോന്നിപ്പിയ്ക്കും. ചര്‍മത്തിന് നിറം നല്‍കുവാനും തേനിന് കഴിയും.

മയോണൈസ്

മയോണൈസ്

മയോണൈസ് മുടിയില്‍ പുരട്ടുന്നത് നല്ലതാണ്. ഇതും മുടിയുടെ ഉള്ളു വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ്.

English summary

Best Budget Beauty Tips

Best budget beauty tips are always a favorite team for many People. Know some inexpensive beauty tips both for skin and hair,
Story first published: Tuesday, January 21, 2014, 13:51 [IST]
X
Desktop Bottom Promotion