For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യസംരക്ഷണത്തിന് റോസ്

|

പൂക്കളില്‍ റോസിന് പ്രാധാന്യമേറും. അലങ്കാരത്തിനും പ്രണയം വെളിപ്പെടുത്തുവാനും എല്ലാം റോസപ്പൂ പ്രധാനമാണ്.

റോസ് ഭംഗിയും സുഗന്ധവുമുള്ള പൂ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനുപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. റോസിതളുകള്‍ പലതരത്തിലുള്ള സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാം. ഇതുകൊണ്ടു തന്നെയാണ് പനിനീരിന് പ്രാധാന്യമേറുന്നതും.

ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ വീട്ടുവിദ്യകള്‍ചര്‍മ്മത്തിന്‍റെ കരുവാളിപ്പ് മാറ്റാന്‍ വീട്ടുവിദ്യകള്‍

ഏതെല്ലാം വിധത്തിലാണ് റോസ് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കാനാവുകയെന്നു കാണൂ,

സ്‌കിന്‍ ടോണര്‍

സ്‌കിന്‍ ടോണര്‍

നല്ലൊരു സ്‌കിന്‍ ടോണര്‍ ആയി റോസപ്പൂ ഉപയോഗിയ്ക്കാം. ഇതിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് അല്‍പനേരം വയ്ക്കുക. പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ചര്‍മം മൃദുവാകാനും തിളക്കം ലഭിയ്ക്കാനും ഇത് സഹായിക്കും.

ചര്‍മത്തിന്‌

ചര്‍മത്തിന്‌

ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും മറ്റും സുഖപ്പെടുത്താന്‍ റോസിതളുകള്‍ ഇട്ട വെള്ളം നല്ലതാണ.്

വരണ്ട ചര്‍മം

വരണ്ട ചര്‍മം

വരണ്ട ചര്‍മത്തിനുള്ള ഒരു പരിഹാരം കൂടിയാണ് റോസിതളുകള്‍ ചേര്‍ത്ത വെള്ളം കൊണ്ടു മുഖം കഴുകുന്നത്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

റോസപ്പൂവില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കുക്കുമ്പര്‍ ജ്യൂസ്, ഗ്ലിസറിന്‍ എന്നിവ കലര്‍ന്ന മിശ്രിതത്തില്‍ ഇട്ട ശേഷം ഈ മിശ്രിതം തേയ്ക്കാം. സണ്‍സ്‌ക്രീന്‍ ആയി ഇത് പ്രവര്‍ത്തിയ്ക്കും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് റോസിതളുകള്‍. ഇവ അരച്ചു മുഖത്തു പുരട്ടുന്നതോ ഇവയിട്ട വെള്ളം കൊണ്ടു മുഖം കഴുകുന്നതുമെല്ലാം ഗുണം ചെയ്യും.

കണ്ണിനടിയിലെ കറുപ്പ്‌

കണ്ണിനടിയിലെ കറുപ്പ്‌

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് റോസിതളുകള്‍. ഇവ അരച്ച് കണ്ണിനടിയില്‍ വച്ചു നോക്കൂ, വ്യത്യാസം കാണാം.

 മുടി

മുടി

റോസിതളുകളിട്ട വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.

ക്ലെന്‍സര്‍

ക്ലെന്‍സര്‍

റോസിതളുകള്‍ കലര്‍ത്തിയ വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലൊരു ക്ലെന്‍സറാണ്.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.

English summary

Beauty Benefits Of Rose Petals

Roses have splendid beauty benefits associated with them. Here is some of the amazing beauty benefits associated with rose petals.
Story first published: Wednesday, July 16, 2014, 12:31 [IST]
X
Desktop Bottom Promotion