For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നെയ്യ്‌!!

By Super
|

നമ്മുടെ ഏറെക്കുറെ എല്ലാ ഭക്ഷണസാധനങ്ങളിലെയും ഒരു ചേരുവയാണ്‌ നെയ്യ്‌. കൊഴുപ്പ്‌ കുറഞ്ഞ മറ്റുചില ഉത്‌പന്നങ്ങള്‍ വിപണി കൈയടക്കിയതോടെ നെയ്യ്‌ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ നെയ്യ്‌ ഉപയോഗിക്കാന്‍ തയ്യാറാകില്ല.

തടികൂടും ക്ഷീണം അനുഭവപ്പെടും തുടങ്ങിയവയാണ്‌ നെയ്യ്‌ ഉപേക്ഷിക്കാന്‍ പലരും പറയുന്ന കാരണങ്ങള്‍. എന്നാല്‍ നിങ്ങള്‍ കരുതുന്നത്‌ പോലുള്ള ദോഷങ്ങളൊന്നും നെയ്യ്‌ കൊണ്ട്‌ ഉണ്ടാകുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. മാത്രമല്ല ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ പല ഗുണങ്ങളും കിട്ടുകയും ചെയ്യും. അത്തരം ചില ഗുണങ്ങള്‍ പരിചയപ്പെടാം.

Ghee

1. തിളങ്ങുന്ന ചര്‍മ്മം

നെയ്യ്‌ നിങ്ങളുടെ ചര്‍മ്മത്തിന്‌ തിളക്കം പ്രദാനം ചെയ്യുമെന്ന കാര്യം അറിയാമോ? ഇത്‌ ചര്‍മ്മത്തെ ശുദ്ധീകരിച്ച്‌ അതിന്‌ ആരോഗ്യവും തിളക്കവും നല്‍കും. ഇതിന്‌ എന്നും നെയ്യ്‌ ഉപയോഗിക്കേണ്ട കാര്യമില്ല, ഇടയ്‌ക്കിടെ കഴിച്ചാല്‍ മതിയാകും. കുറച്ച്‌ നെയ്യ്‌ ചോറില്‍ ചേര്‍ത്ത്‌ കഴിക്കുക. മുഖകാന്തി കൂട്ടും വീട്ടുവൈദ്യങ്ങള്‍

2. സുന്ദരമായ ചുണ്ടുകള്‍

തണുപ്പുകാലത്ത്‌ ചുണ്ടുകള്‍ വരണ്ട്‌ വിണ്ടുകീറുന്നത്‌ സാധാരണയാണ്‌. ഈ പ്രശ്‌നത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ നെയ്യ്‌. ഉറങ്ങാന്‍ കിടക്കുന്നതിന്‌ മുമ്പ്‌ ഒരു തുള്ളി നെയ്യ്‌ ചുണ്ടില്‍ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാകും.

3. വരണ്ട ചര്‍മ്മത്തിന്‌ വിട

വരണ്ട ചര്‍മ്മത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്‌ നെയ്യ്‌. ഇത്‌ ചര്‍മ്മത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെയ്യ്‌ ഒരു ചേരുവയാണ്‌. നെയ്യ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ അതിരാവിലെ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.

4. മുടിക്ക്‌ നിറം പകരുന്നു

നല്ല തിളക്കവും ആരോഗ്യവുമുള്ള മുടി ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌? നെയ്യ്‌ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും അഴകുള്ള മുടി ലഭിക്കും. മുടിയുടെ നിറവും ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെലവ്‌ കുറഞ്ഞ ഒരു ഉത്‌പന്നമാണിത്‌. വരണ്ടുണങ്ങിയ മുടിയുള്ളവര്‍ നെയ്യ്‌ പരീക്ഷിക്കുക.

5. കറുത്തപാടുകള്‍ മാറ്റുന്നു

ഉറക്കക്കുറവ്‌ മൂലമാണ്‌ കണ്ണിന്‌ ചുറ്റും കറുപ്പ്‌ ബാധിക്കുന്നത്‌. ഇത്‌ നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കും. നെയ്യ്‌ ഉപയോഗിച്ച്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകും. ഉറങ്ങുന്നതിന്‌ മുമ്പ്‌ കുറച്ച്‌ നെയ്യ്‌ കണ്ണിന്‌ താഴെ പുരട്ടുക. രാവിലെ മുഖം നന്നായി കഴുകുക. പതിവായി ചെയ്‌താല്‍ മികച്ച ഫലം ലഭിക്കും.

ചില സൗന്ദര്യ ചികിത്സകള്‍

ഡീപ്‌ കണ്ടീഷനിംഗ്‌

നെയ്യ്‌ ഉപയോഗിച്ച്‌ വളരെ ചെലവ്‌ കുറഞ്ഞ രീതിയില്‍ ഡീപ്‌ കണ്ടീഷനിംഗ്‌ ചെയ്യാന്‍ കഴിയും. വെളിച്ചെണ്ണ, ഒലിവ്‌ ഓയില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനൊപ്പം നെയ്യ്‌ കൂടി ചേര്‍ത്ത്‌ മുടിയില്‍ തേയ്‌ക്കുക. ഇത്‌ തലയില്‍ തേച്ചുപിടിപ്പിക്കുക. തലയോട്ടി മുതല്‍ മുടിയുടെ അഗ്രം വരെ നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന്‌ ശേഷം ഷാംപൂ ഉപയോഗിച്ച്‌ മുടി കഴുകുക.

ഫെയ്‌സ്‌ പായ്‌ക്ക്‌

നെയ്യ്‌ ഉപയോഗിച്ച്‌ വീട്ടില്‍ വച്ച്‌ ഫെയ്‌സ്‌ പായ്‌ക്കും ഉണ്ടാക്കാന്‍ കഴിയും. നെയ്യ്‌, പാല്‍, ചുവന്ന പരിപ്പ്‌ എന്നിവ എടുക്കുക. ആവശ്യമെങ്കില്‍ കടലമാവും ചേര്‍ക്കാം. പാലും നെയ്യും കുറേശ്ശേ ചേര്‍ത്ത്‌ ഇളക്കി ഇവ കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. 20 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

English summary

Beauty Benefits Of Ghee

Here are some beauty benefits of ghee. Read more to know about how ghee protects your beauty and skin,
Story first published: Friday, November 14, 2014, 14:05 [IST]
X
Desktop Bottom Promotion