For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്തിരി ജ്യൂസ് കൊണ്ട് സൗന്ദര്യം

|

ആരോഗ്യത്തിന് ചേര്‍ന്ന ഉത്തമമായ ഒരു ഭക്ഷണമാണ് മുന്തിരി. അല്‍ഷീമേഴ്‌സ്, യൂറിക് ആസിഡ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.

ശരീരത്തിനു മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇവയിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്.

പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍പ്രായക്കൂടുതലിന് ചില വിചിത്ര കാരണങ്ങള്‍

എന്നാല്‍ മുന്തിരിയും മുന്തിരി ജ്യൂസും ചര്‍മസൗന്ദര്യത്തിനും നല്ലതാണെന്നറിയാമോ, മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.

മുന്തിരി ജ്യൂസ് ഏതെല്ലാം വിധത്തിലാണ് ചര്‍മസൗന്ദര്യത്തിന് സഹായകമാകുന്നതെന്നറിയൂ,

ക്ലെന്‍സര്‍

ക്ലെന്‍സര്‍

മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറായി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് തിളക്കവും മൃദുത്വവുമുണ്ടാകാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ പരിഹാരം കൂടിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഇതിന് സൂര്യനിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുവാനുള്ള ശക്തിയുണ്ട്.

രക്തശുദ്ധി

രക്തശുദ്ധി

മുന്തിരി ജ്യുസ് കുടിയ്ക്കുമ്പോള്‍ രക്തശുദ്ധി വരികയാണ് ചെയ്യുന്നത്. ഇത് രക്തം വര്‍ദ്ധിപ്പിയ്ക്കുന്നു. രക്തശുദ്ധിയും കൂടുതല്‍ രക്തവുമെല്ലാം ചര്‍മസൗന്ദര്യത്തെ സഹായിക്കും. ചര്‍മസൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യകരമായ ചര്‍മത്തിനും ഇത് വളരെ പ്രധാനമാണ്.

ആന്റിഏജനിംഗ്

ആന്റിഏജനിംഗ്

പ്രായക്കൂടുതല്‍ തടയുന്ന ആന്റിഏജനിംഗ് ഘടകമായും ഇത് പ്രവര്‍ത്തിയ്ക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ മുന്തിരി ജ്യൂസ് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി നില നിര്‍ത്താന്‍ ഇത് സഹായിക്കും.

ഈര്‍പ്പം

ഈര്‍പ്പം

ചര്‍മത്തിലെ ഈര്‍പ്പം നലി നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. ഒരു സ്പൂണ്‍ മുന്തിരി ജ്യൂസ് മുഖത്തു പുരട്ടി 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

കണ്ണിന് ചുറ്റുമുളള കറുപ്പ്

കണ്ണിന് ചുറ്റുമുളള കറുപ്പ്

ക്ണ്ണിന് ചുറ്റുമുളള കറുപ്പ് മാറ്റാന്‍ മുന്തിരി ജ്യൂസ് നല്ലതാണ്. മുന്തിരിയുടെ തൊലി നീക്കി കണ്ണിനു ചുറ്റും മസാജ് ചെയ്യുക. ഇത് ഗുണം ചെയ്യും.

വരണ്ട ചര്‍മം

വരണ്ട ചര്‍മം

വരണ്ട ചര്‍മം മൃദുവാക്കാനുള്ള ഒരു വഴി കൂടിയാണ് മുന്തിരി ജ്യൂസ്. മുന്തിരി ജ്യൂസില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

English summary

Beauty Benefits Of Grape Juice

Beauty benefits of grape juice are numerous. know more about Grape Juice Beauty Benefits,
Story first published: Wednesday, January 22, 2014, 14:37 [IST]
X
Desktop Bottom Promotion