For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലിവ്‌ ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍

By Archana V
|

ശുദ്ധമായ പ്രകൃതിദത്ത മൂല്യങ്ങള്‍ അടങ്ങിയിട്ടുള്ള ഒലിവ്‌ ഓയിലിന്റെ ഗുണങ്ങള്‍ നൂറ്റാണ്ടുകളായി കൈമാറി വരുന്നതാണ്‌. പശ്ചിമ ദേശത്താണ്‌്‌ ഒലിവ്‌ ഓയില്‍ ജന്മം കൊണ്ടതെങ്കിലും ഇതിന്റെ ഗുണങ്ങളും സൗന്ദര്യ രഹസ്യങ്ങളും ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്‌. ഇവ അടങ്ങിയിട്ടുള്ള കേശ, ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങള്‍ക്ക്‌ യുഎസില്‍ വന്‍ വിപണിയാണുള്ളത്‌.

സൗന്ദര്യ സംരക്ഷണത്തിന്‌ രാസവസ്‌തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക ഉത്‌പന്നങ്ങക്ക്‌ പകരം പ്രകൃതി ദത്ത വഴികള്‍ തേടുന്നതാണ്‌ നല്ലത്‌.ഇത്‌ വളരെ സുരക്ഷിതവും ഫലം ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്നതുമാണ്‌. ഇത്തരം സൗന്ദര്യ വര്‍ധക ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവ ഒലിവ്‌ ഓയില്‍ ആണ്‌. ഒലിവ്‌ ഓയില്‍ പ്രകൃതി ദത്തവും ചര്‍മ്മസംരക്ഷണത്തിന്‌ ഏറ്റവും നല്ല പ്രതിവിധിയുമാണ്‌. തിളക്കമുള്ള മനോഹരമായ ചര്‍മ്മം ഒലിവ്‌ ഓയില്‍ വാഗ്‌ദാനം ചെയ്യുന്നു.

സൗന്ദര്യമേകും മേക്കപ്പ് ടിപ്പുകള്‍

ഒലിവ്‌ ഓയിലിന്റെ ചില സൗന്ദര്യ രഹസ്യങ്ങള്‍

Amazing Beauty benefits of olive oil

1. മോയിസ്‌ച്യുറൈസര്‍
ഒലിവ്‌ ഓയില്‍ മുഖത്തും മറ്റ്‌ ശരീര ഭാഗങ്ങളിലും പുരട്ടിയാല്‍ പൂര്‍ണമായി ആഗീരണം ചെയ്യപ്പെടുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെയ്യും. ചര്‍മ്മത്തിന്‌ ഈര്‍പ്പം നല്‍കാന്‍ രാത്രിയിലോ പകലോ ഇത്‌ ഉപയോഗിക്കാം. ചര്‍മ്മത്തിന്‌ തിളക്കവും പുതുജീവനും ലഭിക്കാന്‍ ഒലിവ്‌ ഓയില്‍ നാരങ്ങ നീര്‌ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ചര്‍മ്മം ദീര്‍ഘനാള്‍ മൃദുവായിരിക്കാന്‍ ഒലിവ്‌ എണ്ണ സഹായിക്കും. പ്രകൃതിദത്ത മരുന്ന്‌ എന്നതിന്‌ പുറമെ ഒലിവ്‌ ഓയില്‍ അടങ്ങിയ ഉത്‌പന്നങ്ങളും വാങ്ങാന്‍ കിട്ടും

2. വരണ്ട ചര്‍മ്മത്തിന്‌
വരണ്ട നിറം മങ്ങിയ ചര്‍മ്മത്തിന്‌ ഒലിവ്‌ ഓയില്‍ നല്ലൊരു പ്രതിവിധിയാണ്‌. ഒലിവ്‌ ഓയില്‍ കടലുപ്പുമായി ചേര്‍ത്ത്‌ ചര്‍ത്തില്‍ തേയ്‌ക്കുന്നത്‌ വരണ്ടതും നശിച്ചതുമായ ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‌ പുതു ജീവന്‍ നല്‍കും. ഒലിവ്‌ ഓയില്‍ കര്‍പ്പൂര തൈലം ചേര്‍ത്ത്‌ തേയ്‌ച്ചിട്ട്‌ കുളിച്ചാല്‍ ചര്‍മ്മം മൃദുലവും ഈര്‍പ്പമുള്ളതും ആകും.

3. നഖം കാന്തിക്ക്‌
നഖത്തിനും പുറതൊലിക്കും നാശം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌. കാലാവസ്ഥ മാറ്റങ്ങള്‍ പെട്ടന്ന്‌ ബാധിക്കുന്ന ഇവയ്‌ക്ക്‌ പ്രത്യേക സംരക്ഷണം ആവശ്യമാണ്‌. ശുദ്ധമായ ഒലിവ്‌ ഓയില്‍ വരണ്ട നഖത്തിനും പുറം തൊലിക്കും വളരെ നല്ല പരിഹാരമാണ്‌. നന്നായുള്ള തടവല്‍ ഇതിനാവശ്യമില്ല തൊലിയിലും നഖത്തിന്‌ ചുറ്റും വെറുതെ പുരട്ടിയാല്‍ മതയാകും.

4. നയന സംരക്ഷണം
ഒലിവ്‌ എണ്ണ കണ്ണുകളിലെ മേക്‌ അപ്‌ നീക്കം ചെയ്യാന്‍ വളരെ നല്ലതാണ്‌. കണ്ണുകള്‍ വളരെ ലോലമാണ്‌ അതിനാല്‍ മറ്റ്‌ ഉത്‌പന്നങ്ങളെ അധികം വിശ്വസിക്കാന്‍ കഴിയില്ല. കണ്ണിലുപയോഗിച്ചിരിക്കുന്ന ചമയങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ ഒന്നോ രണ്ടോ തുള്ളി ശുദ്ധമായ ഒലിവ്‌ ഓയില്‍ മതിയാകും. കണ്ണിന്റെ ലോലമായ പ്രദേശങ്ങളെ ബാധിക്കാതെ ചുറ്റുമുള്ള ചായങ്ങളെ ഇത്‌ സാവധാനം നീക്കം ചെയ്യും. ഒലിവ്‌ എണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ കണ്ണുകള്‍ക്കു ചുറ്റുമുള്ള പാടുകള്‍ മാറി ചര്‍മ മൃദുവാകും

5. കേശ സംരക്ഷണം
കേശ സംരക്ഷണത്തിന്‌ ഒലിവ്‌ ഓയില്‍ വളരെ നല്ലതാണ്‌. മുടിയിഴകളെ മൃദുലവും തിളക്കമുള്ളതുമാക്കി തീര്‍ക്കാനുള്ള ഗുണം ഒലിവ്‌ ഓയിലിനുണ്ട്‌. ഒലിവ്‌ എണ്ണ നന്നായി തേച്ച്‌ പിടിപ്പിക്കുന്നതിലൂടെ താരനകറ്റാന്‍ കഴിയും . ഇതൊരു നല്ല കണ്ടീഷണര്‍ കൂടിയാണ്‌. ഷാമ്പു ചെയ്‌തതിന്‌ ശേഷം അല്‍പം വെള്ളം ചേര്‍ത്ത്‌ ഒലിവ്‌ എണ്ണ തലയില്‍ തേയ്‌ക്കുക. അഞ്ച്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക. മുടി തിളക്കവും ഭംഗിയുമുള്ളതായി തീരും.

English summary

Amazing Beauty benefits of olive oil

Olive oil is natural and a great remedy for skin. A beautiful and clear skin tone is what this oil has to offer. So lets unfold some beauty secrets of olive oil.
Story first published: Saturday, January 18, 2014, 16:37 [IST]
X
Desktop Bottom Promotion