For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിദത്ത കോസ്‌മെറ്റിക്‌സ്‌

By Super
|

ലിപ്‌ ഗ്ലോസ്‌, ബോഡി ലോഷന്‍, ഷാംപൂ.... സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ നിര ഇങ്ങനെ നീളും. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി മിക്ക സ്‌ത്രീകളും ദിനംപ്രതി ഇത്തരം ഉത്‌പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്‌. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഇവ ആത്യന്തികമായി നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഗുണകരമാണോ? ചര്‍മ്മത്തിന്റെയും മുടിയുടെയും മനോഹാരിത വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതി കനിഞ്ഞുനല്‍കിയ നിരവധി വസ്‌തുക്കളുണ്ട്‌.

രാസവസ്‌തുക്കള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇവ സുരക്ഷിതവുമാണ്‌. അപ്പോള്‍ പിന്നെ എന്തിന്‌ കോസ്‌മെറ്റിക്കുകള്‍ക്ക്‌ പിറകെ പോകണമല്ലേ? സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്ക്‌ പകരം ദിവസവും ഉപയോഗിക്കാന്‍ കഴിയുന്ന ചില പ്രകൃതിദത്ത ഉത്‌പന്നങ്ങളെ അടുത്തറിയാം.

വെളിച്ചെണ്ണ- താരന്‍ അകറ്റാം, ബോഡി ലോഷന്‍

വെളിച്ചെണ്ണ- താരന്‍ അകറ്റാം, ബോഡി ലോഷന്‍

മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വെളിച്ചെണ്ണ വരണ്ട ചര്‍മ്മം, ചുളിവുകള്‍ എന്നിവയ്‌ക്ക്‌ എതിരെ ഫലപ്രദമാണ്‌. ഒറ്റയ്‌ക്കോ എണ്ണകള്‍, പച്ചിലമരുന്നുകള്‍ എന്നിവയോടൊപ്പം ചേര്‍ത്തോ വെളിച്ചെണ്ണ ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്‌ മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും ഇത്‌ ഉത്തമമാണ്‌. വെളിച്ചെണ്ണ മുടിയുടെ വേരുകള്‍ വരെ ആഴ്‌ന്നിറങ്ങി മുടിയിഴകളുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്തും. വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്‌ വെളിച്ചെണ്ണ. അതുകൊണ്ട്‌ തന്നെ ദിവസവും വെളിച്ചെണ്ണ ഉപയോഗിക്കുന്നത്‌, പ്രായം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളെ അകറ്റും.

മൈലാഞ്ചി- ഹെയര്‍ ഡൈ

മൈലാഞ്ചി- ഹെയര്‍ ഡൈ

വളരെ പെട്ടെന്ന്‌ ഫലം ലഭിക്കുമെന്നതാണ്‌ ഹെയര്‍ ഡൈകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത. നര തെളിഞ്ഞ്‌ തുടങ്ങുമ്പോള്‍ തന്നെ ആളുകള്‍ ഹെയര്‍ ഡൈകള്‍ക്ക്‌ പിറകേ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാല്‍ ഒട്ടുമിക്ക ഹെയര്‍ ഡൈകളിലും സെക്കന്‍ഡറി ആമീനുകള്‍, ടാര്‍ ഉത്‌പന്നങ്ങള്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ക്യാന്‍സറിന്‌ കാരണമാകാവുന്നവയാണ്‌. അതുകൊണ്ട്‌ ചരിത്രാതീതകാലം മുതല്‍ ഉപയോഗിച്ച്‌ വരുന്ന പ്രകൃതിദത്ത ഹെയര്‍ ഡൈ ആയ മൈലാഞ്ചിയിലേക്ക്‌ മാറാം. എള്ളെണ്ണ, കറിവേപ്പില എന്നിവയുമായി ചേര്‍ത്തോ ബീറ്റ്‌റൂട്ട്‌ ജ്യൂസുമായി കലര്‍ത്തിയോ തൈര്‌, നാരങ്ങാനീര്‌, ചായ എന്നിവയോടൊപ്പം ചേര്‍ത്തോ മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്‌. ചേര്‍ക്കുന്ന വസ്‌തുക്കള്‍ക്ക്‌ അനുസരിച്ച്‌ നിറത്തില്‍ വ്യത്യാസം വരും. മൈലാഞ്ചി മുടിക്ക്‌ നിറം പകരുക മാത്രമല്ല ശരീരം തണുപ്പിക്കുകയും ചെയ്യും.

മഞ്ഞളും പഴങ്ങളും- ഫെയ്‌സ്‌ പായ്‌ക്ക്‌

മഞ്ഞളും പഴങ്ങളും- ഫെയ്‌സ്‌ പായ്‌ക്ക്‌

ബ്യൂട്ടിപാര്‍ലറില്‍ പോകാന്‍ സമയവും താത്‌പര്യവും ഇല്ലാത്തവര്‍ക്ക്‌ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്‌, ഫെയ്‌സ്‌ പായ്‌ക്ക്‌ ഉപയോഗിക്കുക. എന്നാല്‍ കടകളിലും മറ്റും ലഭിക്കുന്ന ഫെയ്‌സ്‌ പായ്‌ക്കുകളില്‍ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ നിങ്ങളുടെ ചര്‍മ്മത്തിന്‌ ഗുണം ചെയ്യില്ല. വിഷമിക്കണ്ട, വീട്ടില്‍ തന്നെയുള്ള ചില വസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ സുന്ദരിയാകാവുന്നതേയുള്ളൂ. മഞ്ഞള്‍പ്പൊടിയില്‍ അല്‍പ്പം തൈര്‌ കൂടി ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. അല്ലെങ്കില്‍ പഴുത്ത പപ്പയ്‌ക്ക ചുരണ്ടിയെടുത്ത്‌ അത്‌ മുഖത്ത്‌ തേച്ച്‌ പിടിപ്പിക്കുക. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറാനും ഇത്‌ സഹായിക്കും.

കറ്റാര്‍വാഴ (അലോവെര)- മോയ്‌സ്‌ചുറൈസര്‍

കറ്റാര്‍വാഴ (അലോവെര)- മോയ്‌സ്‌ചുറൈസര്‍

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്‌ ഒഴിച്ചുകൂടാനാകാത്ത മോയ്‌സ്‌ചുറൈസിംഗ്‌ ക്രീമുകളില്‍ പെട്രോലാറ്റം തുടങ്ങിയ ദോഷകരമായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ഉപയോഗിക്കുമ്പോള്‍ ഇത്തരം വിഷവസ്‌തുക്കള്‍ ത്വക്കിലൂടെ നമ്മുടെ ശരീരത്തിലെത്താം. അതിനാല്‍ ഇവയ്‌ക്ക്‌ പകരം പ്രകൃതിദത്ത മോയ്‌സ്‌ചുറൈസറായ കറ്റാര്‍വാഴ ഉപയോഗിക്കുക. ഇത്‌ നിങ്ങളുടെ ചര്‍മ്മത്തിന്‌ ഈര്‍പ്പം പകരുക മാത്രമല്ല അതിനെ മൃദുലമാക്കുകയും ചെയ്യും. കറ്റാര്‍വാഴയുടെ ഇല മുറിച്ചെടുത്ത്‌ അതില്‍ നിന്നുവരുന്ന ജെല്‍ ചര്‍മ്മത്തില്‍ പുരട്ടുക.

വെളുത്തുള്ളിയും ചന്ദനവും- മുഖക്കുരു അകറ്റും

വെളുത്തുള്ളിയും ചന്ദനവും- മുഖക്കുരു അകറ്റും

ആന്റി ഓക്‌സിഡന്റുകളുടെ പ്രകൃതിദത്ത കലവറയാണ്‌ വെളുത്തുള്ളി. അത്‌ രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന്‌ സവിശേഷമായ തിളക്കം നല്‍കുകയും ചെയ്യും. മുഖക്കുരുവില്‍ നിന്ന്‌ ഉടനടി ആശ്വാസം ലഭിക്കുന്നതിനായി ഇത്‌ നേരിട്ട്‌ ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്‌. വെളുത്തുള്ളിയില്‍ നിന്ന്‌ ഒരു അല്ലി ഇളക്കിയെടുത്ത്‌ അത്‌ തോട്‌ മാറ്റി മുഖക്കുരുവില്‍ വയ്‌ക്കുക.

ചന്ദനം

ചന്ദനം

മുഖക്കുരുവിന്‌ എതിരെ ഉപയോഗിക്കാവുന്ന മറ്റൊരു പദാര്‍ത്ഥമാണ്‌ ചന്ദനം. ഇത്‌ ചര്‍മ്മത്തിന്‌ ഈര്‍പ്പവും പ്രദാനം ചെയ്യും. ഏതാനും തുള്ളി ചന്ദനതൈലം ആല്‍മണ്ട്‌ ഓയിലുമായി ചേര്‍ത്ത്‌ ചര്‍മ്മത്തില്‍ പുരട്ടുക. അല്ലെങ്കില്‍ ഒന്നോ രണ്ടോ തുള്ളി ചന്ദതൈലം തിളച്ച വെള്ളത്തില്‍ ചേര്‍ത്ത്‌ ആവി ശ്വസിക്കാവുന്നതുമാണ്‌.

മുഖക്കുരുവിന്‌

മുഖക്കുരുവിന്‌

ഒരുകപ്പ്‌ തൈര്‌, അര ടീസ്‌പൂണ്‍ മഞ്ഞള്‍, ഒരു നുള്ള്‌ ചന്ദനം, ഒരു ടീസ്‌പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി വൃത്താകൃതിയില്‍ മസാജ്‌ ചെയ്യുക. അര മണിക്കൂറിന്‌ ശേഷം തണുത്ത്‌ വെള്ളം ഉപയോഗിച്ച്‌ മുഖം നന്നായി കഴുകുക. അതിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച്‌ ഈര്‍പ്പം ഒപ്പിയെടുക്കുക.

സോപ്പ്‌ നട്ടും (റീത്ത) ശീക്കക്കായും- ഷാംപൂ

സോപ്പ്‌ നട്ടും (റീത്ത) ശീക്കക്കായും- ഷാംപൂ

വിപണിയില്‍ ലഭിക്കുന്ന ഷാംപൂകളില്‍ സോഡിയം ല്വാറൈല്‍ സള്‍ഫേറ്റ്‌ പോലുള്ള രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. ഷാംപൂകള്‍ പതയുന്നതിന്‌ കാരണം ഇത്തരം രാസവസ്‌തുക്കളാണ്‌. ഷാംപൂകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പതയാണ്‌ അഴുക്കും മുടിയിലെ എണ്ണമയവും കഴുകി കളയുന്നത്‌. ഇതോടൊപ്പം ഇത്‌ തലയോട്ടിയിലെ എണ്ണമയവും പൂര്‍ണ്ണമായും നീക്കം ചെയ്യും. മുടിയുടെ ആരോഗ്യത്തിന്‌ തലയോട്ടിയില്‍ എണ്ണയുടെ അംശം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. സോപ്പ്‌നട്ടും ശീക്കക്കായും ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. സോപ്പ്‌നട്ട്‌, ശീക്കക്കായ്‌ എന്നിവയുടെ പൊടികള്‍ തുല്യ അളവില്‍ എടുത്ത്‌ ചൂടുവെള്ളത്തില്‍ കുഴച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി, ഇത്‌ ഉപയോഗിച്ച്‌ മുടി കഴുകുക. മുടിയില്‍ ഈര്‍പ്പം തീരെ ഇല്ലെന്ന്‌ തോന്നുന്നുവെങ്കില്‍ അടുത്ത തവണ മുതല്‍ സോപ്പ്‌നട്ട്‌ പൊടിയുടെ അളവ്‌ കുറയ്‌ക്കുക.

മാതളം- ചുവന്ന ചുണ്ടുകള്‍ക്ക്‌

മാതളം- ചുവന്ന ചുണ്ടുകള്‍ക്ക്‌

അമിതമായി വെയില്‍ കൊള്ളുക, പുകവലി, നിര്‍ജ്ജലീകരണം, കഫീന്റെ അമിത ഉപയോഗം എന്നിവ മൂലം നിങ്ങളുടെ ചുണ്ടിന്റെ നിറം നഷ്ടപ്പെടാം. അധികനാള്‍ തുടര്‍ച്ചയായി ലിപ്‌സ്റ്റിക്‌ ഉപയോഗിക്കുന്നവരുടെ ചുണ്ടും കറുക്കാറുണ്ട്‌. ലിപ്‌സ്റ്റിക്കുകളില്‍ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കള്‍ മൂലമാണ്‌ ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത്‌. ഇത്‌ മറികടക്കാനായി നിങ്ങള്‍ക്ക്‌ കൂടുതല്‍ ലിപ്‌സ്റ്റിക്‌ ഉപയോഗിക്കേണ്ടിയും

വരും. മാതളത്തിന്റെ കുരുക്കള്‍ ഉപയോഗിച്ച്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാവുന്നതാണ്‌. അവ നിങ്ങളുടെ ചുണ്ടുകള്‍ക്ക്‌ പനിനീര്‍ റോസയുടെ നിറം നല്‍കും. മാതളത്തിന്റെ കുരുക്കള്‍ ചതച്ച്‌ മില്‍ക്‌ ക്രീമില്‍ ചേര്‍ത്ത്‌ ദിവസവും ചുണ്ടില്‍ പുരട്ടുക. മില്‍ക്‌ ക്രീമിന്‌ പകരം പഞ്ചസാരയും ഒലിവെണ്ണയും ചേര്‍ത്ത്‌ കൂഴമ്പ്‌ രൂപത്തിലാക്കിയും ഉപയോഗിക്കാവുന്നതാണ്‌.

English summary

7 Herbal Alternatives To Cosmetics

Nature has provided several products that have the ability to improve the condition of our skin and hair in a totally safe manner, free of chemicals. Here are a few natural alternatives to everyday cosmetics which will help you make the switch.
Story first published: Saturday, May 10, 2014, 12:31 [IST]
X
Desktop Bottom Promotion