For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തൊഴിവാക്കേണ്ട സൗന്ദര്യവര്‍ദ്ധകവസ്തുക്കള്

By Super
|

ഗര്‍ഭത്തിന്‍റെ ആരംഭകാലഘട്ടത്തില്‍ ശരിയായ രീതിയല്ല കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭ്രൂണത്തിന് അവ പ്രശ്നങ്ങളുണ്ടാക്കും.

മുഖക്കുരു മാറ്റാന്‍ എളുപ്പവഴികള്‍മുഖക്കുരു മാറ്റാന്‍ എളുപ്പവഴികള്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഗര്‍ഭത്തിന് പ്രശ്നം സൃഷ്ടിക്കുന്ന രാസവസ്തുക്കളെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

Skincare

ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും മനോഹരമായ ഒരു ജീവിതസന്ദര്‍ഭമാണെന്നതിനാല്‍ തന്നെ ഗര്‍ഭത്തിന്‍റെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം നല്കേണ്ടതുണ്ട്. സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ മാറ്റി നിര്‍ത്തുന്നത് ഏറെ അനുയോജ്യമാണ്.

1. ആഡംബര ഉത്പന്നങ്ങള്‍ - ഗര്‍ഭകാലത്ത് ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇവ അലര്‍ജിയുണ്ടാക്കുകയും ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വേണം ഗര്‍ഭിണികള്‍ ഇക്കാലത്ത് ഉപയോഗിക്കാന്‍. ഇത് പണം ലാഭിക്കുക മാത്രമല്ല, ദൂഷ്യവശങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

2. ചര്‍മ്മത്തിന്‍റെ തവിട്ട് നിറം - ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍, ഡി.എച്ച്.എയെ (ഡൈഹൈഡ്രോക്സ്യാസെറ്റോണ്‍) ചര്‍മ്മത്തിന്‍റെ തവിട്ട് നിറമകറ്റാന്‍ അഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കും. ഗര്‍ഭകാലത്ത് ഇത്തരം രോഗബാധകള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഇത്തരം ചികിത്സകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

3. ചര്‍മ്മത്തിന്‍റെ നിറം - ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ എന്‍സൈമുകളെ ബാധിക്കുകയും ചര്‍മ്മം ഇരുണ്ട് പോകാനിടയാക്കുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഇവയൊക്കെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

4. രോമം നീക്കല്‍ - രോമം നീക്കം ചെയ്യാനുള്ള രാസവസ്തുക്കളില്‍ തിയോഗ്ലൈകോളിക് ആസിഡ് ഉള്‍പ്പെടുന്നുണ്ട്. ഗര്‍ഭകാലത്ത് തീരെ അനുയോജ്യമല്ലാത്ത ഒന്നാണിത്. ഇത്തരം ഉപദ്രവകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പങ്കാളിയുടെ സഹായത്തോടെ രോമങ്ങള്‍ ഷേവ് ചെയ്യാം. ഇത് കുട്ടിക്ക് ദോഷകരമാവുകയുമില്ല.

5. സുഗന്ധദ്രവ്യങ്ങള്‍ - സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം കുഞ്ഞിന്‍റെ ഹോര്‍മോണ്‍ വികസനത്തെ ബാധിക്കും. അതിനാല്‍ തന്നെ കടുപ്പമേറിയ പെര്‍ഫ്യൂമുകള്‍, ഡിയോഡൊറന്‍റ്, റൂംഫ്രഷ്നറുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

6. ടാറ്റൂ - നിങ്ങള്‍ ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കാനിഷ്ടപ്പെടുന്നയാളായിരിക്കാം. എന്നാല്‍ ഉദരത്തില്‍ ഒരു കുഞ്ഞിനെ വഹിക്കുന്ന സമയത്ത് ഇത് അത്ര ആരോഗ്യകരമല്ല. ടാറ്റൂ ശരീരത്തില്‍ അണുബാധയുണ്ടാക്കുകയും രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യുക. ഗര്‍ഭകാലത്ത് ഇതിന് സാധ്യത കൂടുതലാണ്. അതിനാല്‍ ടാറ്റൂ ഉപയോഗം പ്രസവശേഷമാകുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങളില്ലാതെ ഗര്‍ഭകാലം ആസ്വദിക്കാം. അതോടൊപ്പം കുഞ്ഞിന്‍റെ ആരോഗ്യവും സംരക്ഷിക്കാം.

English summary

Beauty Products To Avoid During Pregnancy

Decades ago, when researchers were churning the new discoveries, they found out the various chemicals, which could affect a mother’s womb in many ways. I understand how it feels to give birth to a new life, and to make the experience more beautiful.
X
Desktop Bottom Promotion