For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടും 15 വഴികള്‍

By Super
|

സൗന്ദര്യം നല്‍കുന്ന സ്രോതസ്സുകളൊന്നും ഇല്ല, അതേസമയം നമ്മള്‍ കഴിക്കുന്ന ആഹാരവും സ്വയം പരിചരണവും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്‌ക്കാനും സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.ശരീരത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിന്‌ ശരീരത്തിന്‌ ശരിയായ പോഷകങ്ങള്‍ ആവശ്യമാണ്‌, ചര്‍മ്മത്തിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. പോഷകങ്ങള്‍ പുതിയ കോശങ്ങള്‍ ഉണ്ടാകാനും കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കും.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, സമ്മര്‍ദ്ദം, വിഷാംശങ്ങള്‍, പോഷകം കുറഞ്ഞ ആഹാര രീതി എന്നിവ വാര്‍ദ്ധക്യം വരുന്നതിന്റെ വേഗത കൂട്ടും. വേണ്ടത്ര ഉറക്കം, വിശ്രമം, വ്യായാമം എന്നിവയ്‌ക്ക്‌ പുറമെ അപകടകരങ്ങളായ രാസവസ്‌തുക്കളെ അകറ്റി നിര്‍ത്തുന്നതും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കും.

1. ധാരാളം വെള്ളം കുടിക്കുക

1. ധാരാളം വെള്ളം കുടിക്കുക

ചെറിയ അളവിലുള്ള നിര്‍ജ്ജലീകരണം പോലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിര്‍ജ്ജലീകരണം സംഭവിക്കുന്ന നിമിഷത്തില്‍ തന്നെ അത്‌ ചര്‍മ്മത്തില്‍ പ്രതിഫലിക്കും. ഇത്‌ ചര്‍മ്മം ഇരുളുന്നതിനും തളരുന്നതിനും അയയുന്നതിനും കാരണമാകും.

2. ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയ ഭക്ഷണം

2. ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയ ഭക്ഷണം

ചര്‍മ്മത്തിന്റെ തകരാറുകളും നീര്‍വീക്കവും കുറച്ച്‌ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും രോഗങ്ങളും പ്രതിരോധിക്കാന്‍ ആന്റി ഓക്‌സിഡന്റ്‌ ശരീരത്തെ സഹായിക്കും. പാടുകള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്‌ നീര്‍ വീക്കം.

3. നിറമുള്ള ഭക്ഷണങ്ങള്‍

3. നിറമുള്ള ഭക്ഷണങ്ങള്‍

ശരീരത്തില്‍ ഉണ്ടാകുന്ന സ്വതന്ത്രറാഡിക്കലുകള്‍ കോശ ഘടനയ്‌ക്ക്‌ സാരമായ തകരാറുകള്‍ ഉണ്ടാക്കും. നമ്മള്‍ കഴിക്കുന്ന വ്യത്യസ്‌ത പോഷകങ്ങള്‍ നിറഞ്ഞ ആഹാരം ഇവയെ നിഷ്‌ക്രിയമാക്കും. വിവിധ തരത്തിലുള്ള സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കുന്നതിന്‌ പല തരത്തിലുള്ള ആന്റി ഓക്‌്‌സിഡന്റുകള്‍ അകത്ത്‌ ചെല്ലണം. അതിനാല്‍ എല്ലാ നിറത്തിലുമുള്ള ഭക്ഷണങ്ങള്‍ ആഹാഹരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

4. ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍

4. ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വരുത്തുന്ന വിഷാംശങ്ങള്‍ അകത്ത്‌ ചെല്ലുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും

5. സൂര്യപ്രകാശം

5. സൂര്യപ്രകാശം

കുറഞ്ഞ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഗുണകരമാണ്‌, ഇത്‌ വിറ്റാമിന്‍ ഡി ഉത്‌പാദിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍, അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. സണ്‍ഗ്ലാസ്സ്‌ ധരിക്കാനും സിങ്ക്‌, ടൈറ്റാനിയം ഡയോക്‌സൈഡ്‌ സണ്‍സക്രീനുകള്‍ ഉപയോഗിക്കാനും മറക്കരുത്‌.

6. പ്രകൃതിദത്ത ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങള്‍

6. പ്രകൃതിദത്ത ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങള്‍

പല ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങളിലും ഹാനികരങ്ങളായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. മോയ്‌ച്യുറൈസറും മേക്‌ അപ്പ്‌ ഉത്‌പന്നങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ചേരുവകള്‍ എന്തെല്ലാമെന്ന്‌ പരിശോധിച്ച്‌ സുരക്ഷിതമെന്ന്‌ ഉറപ്പ്‌ വരുത്തുക.

7. വിഷരഹിത ഉത്‌പന്നങ്ങള്‍

7. വിഷരഹിത ഉത്‌പന്നങ്ങള്‍

ചര്‍മ്മം ആഗീരണം ചെയ്യും എന്നതിനാല്‍ വിഷാംശം അടങ്ങിയിട്ടില്ലാത്ത ഉത്‌പന്നങ്ങള്‍ വേണം ചര്‍മ്മം വൃത്തയാക്കുന്നതിന്‌ ഉപയോഗിക്കാന്‍.

8. സസ്യങ്ങള്‍

8. സസ്യങ്ങള്‍

വീടിന്‌ പുറമെ ഉള്ള മലിനീകരണത്തേക്കാള്‍ കൂടതലാണ്‌ പലപ്പോഴും അകത്ത്‌ . വീടിനകത്ത്‌ ചെടികള്‍ നട്ടുവളര്‍ത്തുന്നത്‌ വായു മലിനീകരണം കുറയ്‌ക്കാന്‍ സഹായിക്കും.

9. വിറ്റാമിന്‍ സി

9. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ചര്‍മ്മത്തിലെ പാടുകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്‌ ദീര്‍ഘ നാള്‍ വിറ്റാമിന്‍ സി ലഭിക്കുന്നത്‌ കൊളാജന്‍ ഉത്‌പാദനം എട്ട്‌ മടങ്ങിലേറെ ഉയരാന്‍ സഹായിക്കുമെന്ന്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

10. പഞ്ചസാര

10. പഞ്ചസാര

പഞ്ചസാര ഉപേക്ഷിക്കുന്നത്‌ കൊളാജനും ഇലാസ്റ്റിനും തകരാര്‍ സംഭവിക്കാന്‍ കാരണമാവുകയും പാടുകള്‍ ഉണ്ടാക്കുകയും ചെയ്യും.

11. ആരോഗ്യദായകമായ കൊഴുപ്പ്‌

11. ആരോഗ്യദായകമായ കൊഴുപ്പ്‌

അവൊക്കാഡോ, ഒലീവ്‌ എണ്ണ, ചണ വിത്ത്‌, അണിപരിപ്പ്‌ , മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഫാറ്റി ആസിഡ്‌ വളരെ പ്രധാനമാണ്‌.

12. ശരീരം ശുചിയാക്കുക

12. ശരീരം ശുചിയാക്കുക

വായു, ജലം , ഭക്ഷണം എന്നിവയിലൂടെ ശരീരത്തില്‍ വിഷാംശങ്ങള്‍ അടിയുന്നത്‌ ശരീരത്തെ തകരാറിലാക്കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ജ്യൂസ്‌ ക്ലീന്‍സ്‌ വഴി ശരീരം വിഷവിമുക്തമാക്കുന്നത്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാനും വിഷാശംങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. നാരങ്ങ പിഴിഞ്ഞ ഒരു ഗ്ലാസ്സ്‌ വെള്ളം രാവിലെ കുടിക്കുന്നത്‌ ശുചീകരണത്തിന്‌ വളരെ നല്ലതാണ്‌.

13. സമ്മര്‍ദ്ദം കുറയ്‌ക്കുക

13. സമ്മര്‍ദ്ദം കുറയ്‌ക്കുക

കഠിനമായ സമ്മര്‍ദ്ദം ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. യോഗയും ധ്യാനവും പരിശീലിക്കുക. പ്രശ്‌നം ഉണ്ടാക്കുന്ന ആളുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും അകന്നു നില്‍ക്കുക. നിങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും സുഹൃത്തുക്കളോട്‌ തുറന്ന്‌ സംസാരിക്കുക.

14. ഉറക്കം

14. ഉറക്കം

ഉറങ്ങുമ്പോഴാണ്‌ നിങ്ങളുടെ ചര്‍മ്മം പുനരുജ്ജീവിക്കുന്നതും തകരാറുകള്‍ പരിഹരിക്കുന്നതും. രാത്രി എട്ട്‌ മണിക്കൂര്‍ ഉറങ്ങുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തിയാല്‍ മാത്രം പോര അത്‌ നല്ല ഉറക്കവുമായിരിക്കണം.

15. വ്യായാമം

15. വ്യായാമം

ഓക്‌സിജന്‍, പോഷകങ്ങള്‍ എന്നിവയുടെ വിതരണത്തിന്‌ ഇത്‌ സഹായിക്കും കൂടാതെ വിഷാംശങ്ങള്‍ വിയര്‍പ്പിലൂടെ പുറത്ത്‌ കളയുകയും ചെയ്യും. വൃത്തിയുള്ളതും ദൃഢവുമായ ചര്‍മ്മം നല്‍കാന്‍ ഇത്‌ സഹായിക്കും. ചിരിക്കാന്‍ മറക്കരുത്‌. മുഖത്തിന്‌ ലഭിക്കുന്ന ഏറ്റവും നല്ല വ്യായാമമാണിത്‌.

വെളുപ്പു നല്‍കും സ്വാഭാവിക വഴികള്‍

English summary

15 Simple Tricks To Maintain Beauty

Here are 15 simple tricks to maintain beauty,
Story first published: Thursday, September 18, 2014, 12:47 [IST]
X
Desktop Bottom Promotion