For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്റര്‍ സീക്രട്‌സ്, ഓണ്‍ലി ഫോര്‍ വിമണ്‍

|

വിന്റര്‍ സമയം ധാരാളം ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാലഘട്ടമാണ്. വരണ്ട ചര്‍മം, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവ സാധാരണം.

പുരുഷന്മാരേക്കാളേറെ സ്ത്രീകള്‍ക്കായിരിക്കും ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ അധികമാവുക.കാരണം സ്ത്രീകളുടെ ചര്‍മം പുരുഷന്മാരേക്കാള്‍ കട്ടി കുറഞ്ഞതായതു തന്നെ കാരണം.

മഞ്ഞുകാലത്ത് സ്ത്രീകള്‍ക്കുള്ള ചില ചര്‍മസംരക്ഷണമാര്‍ഗങ്ങളെക്കുറിച്ചറിയൂ,

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

ശരീരത്തില്‍ മോയിസ്ചറൈസര്‍ പുരട്ടേണ്ടത് വളരെ പ്രധാനം. ഇത് ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുവാന്‍ സഹായിക്കും.

വെള്ളം

വെള്ളം

മഞ്ഞുകാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നതാണ് പ്രധാന പ്രശ്‌നം. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് പരിഹാരം.

 ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് മഞ്ഞുകാലത്ത് സുഖം നല്‍കുന്ന ഒരു ഏര്‍പ്പാടായിരിക്കും. എന്നാല്‍ അത്യാവശ്യമെങ്കില്‍ ഇളം ചൂടുവെള്ളം മാത്രം ഉപയോഗിക്കുക. നല്ല ചൂടുള്ള വെള്ളം ചര്‍മം കൂടുതല്‍ വരളാന്‍ ഇടയാക്കും.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ധാരാളം ക്രീമുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ഇത്തരം ക്രീമുകളുടെ ഉപയോഗം കുറയ്ക്കണം. കാരണം ആല്‍ക്കഹോള്‍ ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ ഇടയാക്കും.

ചുണ്ടില്‍

ചുണ്ടില്‍

ചുണ്ടു വരണ്ടുപൊട്ടുന്നത് മഞ്ഞുകാലത്ത് പതിവാണ്. അല്‍പം നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.

മൂക്ക്‌

മൂക്ക്‌

മൂക്കിന്റെ വശങ്ങളിലെ തൊലി കൂടുതല്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. അല്‍പം ഷിയ ബട്ടര്‍ പുരട്ടുന്നത് നല്ലതാണ്.

മേയ്ക്കപ്പ്

മേയ്ക്കപ്പ്

മേയ്ക്കപ്പ് ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും. മുഖത്ത് അല്‍പം കോള്‍ഡ് ക്രീം പുരട്ടുന്നത് നല്ലതാണ്.

ഫ്രൂട്‌സ് ഫേസ് പായ്ക്ക്

ഫ്രൂട്‌സ് ഫേസ് പായ്ക്ക്

ഫ്രൂട്‌സ് ഫേസ് പായ്ക്ക് പോലുള്ളവ മഞ്ഞുകാലത്ത് ഉപയോഗിക്കുന്നത് ഗുണം നല്‍കും.

സ്‌ക്രബര്‍

സ്‌ക്രബര്‍

നല്ല സ്‌ക്രബര്‍ ഉപയോഗിച്ച് മൃതചര്‍മം നീക്കം ചെയ്യേണ്ടതും പ്രധാനം. ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര തുടങ്ങിയവയെല്ലാം ഉപയോഗിയ്ക്കാം.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പലപ്പോഴും മഞ്ഞുകാലത്തു വരുന്നൊരു പ്രശ്‌നമാണ്. മുഖം ഇളം ചൂടുവെള്ളം ഉപയോഗിച്ചു ഇടയക്കിടെ വൃത്തിയാക്കുക.

ശതാവരി

ശതാവരി

ശതാവരി പോലുള്ളവ കഴിയ്ക്കുന്നത് ചര്‍മം കൂടുതല്‍ വരണ്ടതാകുവാന്‍ വഴിയൊരുക്കും. ഇത്തരം പച്ചക്കറികള്‍ ഒഴിവാക്കുക.

English summary

Winter Skincare Secretes For Women

Winter skin care secrets for women are many, but you should know what suits your skin better. With the onset of winter, your skin turns pale, dry, flaky and not to forget itchy too. With these winter skin care secrets, you can now get rid of all these problems without worrying too much of what to apply on your skin. Today, with all the fancy makeup tricks and secrets to hide your dry skin during the winter season will only make it worse for you.
 
 
Story first published: Saturday, December 14, 2013, 12:24 [IST]
X
Desktop Bottom Promotion