For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ക്ക് ശൈത്യകാല ചര്‍മസംരക്ഷണം

By VIJI JOSEPH
|

ഇന്നത്തെ കാലത്ത് പുരുഷന്മാര്‍ ചര്‍മ്മസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണ്. ചര്‍മ്മ സൗന്ദര്യത്തിനായി അവര്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നു. ശൈത്യകാലമാകുന്നതോടെ ചര്‍മ്മത്തിന് പല പ്രശ്നങ്ങളുമുണ്ടാകും. ചര്‍മ്മത്തിന്‍റെ നനവ് നഷ്ടപ്പെടുന്നത് വഴി മുഖത്തും, ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വെളുത്ത പാടുകളുണ്ടാവും. അതിനാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ചക്കെതിരെ മുന്‍കരുതലെടുക്കേണ്ടതുണ്ട്.

ചര്‍മ്മത്തില്‍ മോയ്സ്ചറൈസറുകളുപയോഗിച്ച് നനവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സ്ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ കടുപ്പമുള്ള ചര്‍മ്മമാണ് പുരുഷന്മാരുടേത്. അതിനാല്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന മോയ്സ്ചറൈസറുകള്‍ പുരുഷന്മാര്‍ക്ക് അനുയോജ്യമാകണമെന്നില്ല. അതുപോലെ മുഖത്തിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായ ലോഷനുകള്‍ ഉപയോഗിക്കണം. മുഖചര്‍മ്മത്തേക്കാള്‍ കാഠിന്യം കൂടിയതാണല്ലോ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മം.

ചുണ്ടുകളിലും മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതിന് മടിക്കേണ്ടതില്ല. അത് ചുണ്ടിന് മൃദുത്വവും, നനവും നല്കാന്‍ സഹായിക്കും. വരണ്ട് കീറിയ ചുണ്ടുകള്‍ എത്ര അനാകര്‍ഷകങ്ങളായിരിക്കുമെന്ന് ആലോചിച്ച് നോക്കുക. രാത്രിയിലെ തണുപ്പില്‍ ചര്‍മ്മം വരളുന്നത് തടയാന്‍ രാത്രിയില്‍ ഒരു മോയ്ചറൈസര്‍ ഉപയോഗിക്കാം. എല്ലാവരും തന്നെ മറന്ന് പോകുന്ന ഒരു കാര്യമാണ് ശൈത്യകാലത്ത് ശരീരത്തിന് ആവശ്യമായ അളവില്‍ ജലം ലഭ്യമാക്കണമെന്നത്. ജലാംശം കുറയുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ശൈത്യകാലത്ത് പരിഗണിക്കേണ്ടുന്ന മറ്റ് ചില പ്രാധാനകാര്യങ്ങളാണ് ഇനി പറയുന്നത്.

1. മുഖക്കുരു

1. മുഖക്കുരു

മുഖക്കുരു ഉള്ളവര്‍ തണുപ്പ് കാലത്ത് കൂടുതല്‍ ശ്രദ്ധ നല്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചര്‍മ്മം വരളുന്നത് മൂലം പ്രശ്നം കൂടുതല്‍ വഷളാകും. വരള്‍ച്ച മൂലം കൊഴുപ്പ് ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണയുത്പാദിപ്പിക്കുകയും അതു വഴി മുഖക്കുരു കൂടുകയും ചെയ്യും.

2. ചര്‍മ്മം വിണ്ടുകീറല്‍

2. ചര്‍മ്മം വിണ്ടുകീറല്‍

തണുപ്പ് കാലത്ത് ചര്‍മ്മം വരളുന്നത് മൂലം ചര്‍മ്മത്തില്‍ അടരുകള്‍ ഉണ്ടാവുകയും പാടുകള്‍ വീഴുകയും ചെയ്യും. ഇത് തടയാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇതോടൊപ്പം ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും വേണം.

3. ചുണ്ട് വീണ്ടുകീറല്‍

3. ചുണ്ട് വീണ്ടുകീറല്‍

ശൈത്യകാലത്ത് ചുണ്ട് വീണ്ടുകീറുന്നത് സാധാരണമാണ്. ഇത് തടയാന്‍ ചുണ്ടില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതില്‍ ലജ്ജിക്കേണ്ട ആവശ്യമില്ല.

4. കൈകള്‍

4. കൈകള്‍

കൈകളുടെ ഉള്‍വശത്തെ ചര്‍മ്മം മൃദുവും, പുറം ഭാഗം കടുപ്പമുള്ളതുമാണ്. തണുപ്പ് കാലത്ത് കൈയ്യിലെ ചര്‍മ്മത്തില്‍ പൊട്ടലും ചുളിവുകളുമുണ്ടാകും, കൈകളില്‍ നനവ് നിലനിര്‍ത്തുകയും ഗ്ലൗസുകള്‍ ഉപയോഗിക്കുകയും ചെയ്യണം.

5. സണ്‍സ്ക്രീന്‍

5. സണ്‍സ്ക്രീന്‍

തണുപ്പ് കാലത്ത് സണ്‍സ്ക്രീനുകള്‍ ഒഴിവാക്കേണ്ടതില്ല.കുറഞ്ഞ എസ്.പി.എഫ് അടങ്ങിയ ലോഷനുകള്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്‍റെ വരള്‍ച്ചയെ മറികടക്കാനും സാധിക്കും.

6. സ്റ്റീം ബാത്ത് ഒഴിവാക്കുക

6. സ്റ്റീം ബാത്ത് ഒഴിവാക്കുക

തണുപ്പ് കാലത്ത് ആവിയിലുള്ള കുളി സുഖകരമാകുമെങ്കിലും അത് നിലവില്‍ വരണ്ടിരിക്കുന്ന ചര്‍മ്മത്തിന് കൂടു

തല്‍ ദോഷകരമാകും. ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും.

7. കൈകാല്‍ മുട്ടുകള്‍

7. കൈകാല്‍ മുട്ടുകള്‍

തണുപ്പ് കാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഭാഗങ്ങളാണ് കൈകാല്‍ മുട്ടുകള്‍. ഷിയ ബട്ടര്‍, പെട്രോലാറ്റം, മിനറല്‍ ഓയില്‍, തേയില ചെടി ഓയില്‍, ഗ്ലിസറിന്‍ തുടങ്ങിയവ നനവും മൃദുത്വവും നല്കാന്‍ സഹായിക്കും.

8. പാദസംരക്ഷണം

8. പാദസംരക്ഷണം

തണുപ്പ് കാലത്ത് പാദങ്ങള്‍ വേഗത്തില്‍ വരളുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യും. ഏറെക്കാലത്തേക്ക് ഇത് അവഗണിച്ചാല്‍ കടുത്ത വേദനക്കിടയാക്കും. കടുപ്പമുള്ള മോയ്സ്ചറൈസര്‍ ഉപയോഗിക്കുകയും, സോക്സ് കാലില്‍ ധരിക്കുകയും ചെയ്യുക.

9. തലയോട്ടി

9. തലയോട്ടി

തലയോട്ടിയിയുടെ പരിരക്ഷ എല്ലായ്പോളും മുടിയുമായി ബന്ധപ്പെട്ടായിരിക്കില്ല. ശൈത്യകാലത്ത് തലയോ്ട്ടിയിലെ വരള്‍ച്ചമൂലം താരനും, ചൊറിച്ചിലും ഉണ്ടാവാം. തലയോട്ടിക്ക് നനവ് ലഭിക്കാന്‍ കണ്ടീഷണര്‍ ഉപയോഗിക്കുക.

10. ജലാംശം

10. ജലാംശം

ശൈത്യകാലത്ത് ഇടക്കിടക്ക് മൂത്രമൊഴിക്കേണ്ടി വരുന്നതിനാല്‍ ശരീരത്തില്‍ നിന്ന് ജലാംശം അധികമായി നഷ്ടപ്പെടാതെ നോക്കണം. ശൈത്യകാലത്ത് അധികം വിയര്‍ക്കില്ലെങ്കിലും ശരീരത്തിന് ഏറെ ജലം ആവശ്യമാണ്. അതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

Read more about: skincare
English summary

winter skin care problems men

Men no longer are outcast when it comes to skin care. Today’s men take pride and care in having a glowing and good looking skin. On set of winter brings its own set of skin care problems.
Story first published: Saturday, November 30, 2013, 18:29 [IST]
X
Desktop Bottom Promotion