For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ പുരുഷ സൗന്ദര്യ സംരക്ഷണം

By VIJI JOSEPH
|

ശൈത്യകാലത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വസ്ത്രധാരണത്തിലും നമ്മള്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. തണുപ്പ് കാലം ചര്‍മ്മത്തിലും, തലമുടിയിലും മാറ്റങ്ങള്‍ക്കിടയാക്കും. ചൂട് നല്‍കുന്ന വസ്ത്രങ്ങളും കയ്യുറകളും ധരിക്കുന്നതിനപ്പുറം മറ്റ് ചില മുന്‍കരുതലുകളും ശൈത്യകാലത്തെടുക്കേണ്ടതുണ്ട്.

ശൈത്യകാലത്തിന്‍റെ രൂക്ഷതയെ ചെറുക്കാന്‍ ചില വസ്തുക്കള്‍ നിങ്ങള്‍ മുന്‍കരുതലായി ശേഖരിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്തില്‍ നിന്ന് വ്യത്യസ്ഥമായി തണുപ്പ് കാലത്ത് ഉപയോഗിക്കുന്ന മോയ്സ്ചറൈസറുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ശൈത്യകാലത്ത് ചര്‍മ്മവും, തലമുടിയും കുറഞ്ഞ എണ്ണ മയമേ ഉത്പാദിപ്പിക്കുകയുള്ളു. ഇത് വരള്‍ച്ചക്ക് ഇടയാക്കും. തലമുടിയില്‍ താരന്‍ കൂടുതലായി വരുകയും, ചുണ്ട് വരളുന്നത് സധാരണമാകുകയും, വരണ്ട് പാടുവീണ ചര്‍മ്മം രൂപപ്പെടുകയും ചെയ്യും. ശൈത്യകാലത്ത് പുരുഷന്മാരുടെ സൗന്ദര്യസംരക്ഷണത്തിനായെടുക്കേണ്ട ചില മുന്‍ കരുതലുകളാണ് ഇവിടെ പറയുന്നത്.

winter grooming ideas men

1. തണുപ്പ് കാലത്തെ സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായ ഒരു കാര്യം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തില്‍ ജലാംശം ധാരാളമായി ലഭ്യമാക്കുന്നതിനൊപ്പം തലമുടിയില്‍ നനവ് നിലനിര്‍ത്തുന്ന മോയ്സ്ചറൈസര്‍ ഉപയോഗിക്കണം. ചര്‍മ്മത്തില്‍ പാടുകളും, ചൊറിച്ചിലും ഉണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ മോയ്സ്ചറൈസിങ്ങ് ക്രീമുകളോ, ലോഷനോ ഉപയോഗിക്കാം. ചുണ്ടുകളുടെ സംരക്ഷണവും ശൈത്യകാലത്ത് പ്രധാനമാണ്.

2. തണുപ്പ് കാലത്ത് ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ചയെ ചെറുക്കാന്‍ പതിവ് ഫേസ് വാഷിന് പകരം മോയ്സ്ചറൈസിങ്ങ് ഫേസ് വാഷ് ഉപയോഗിക്കുക. ഇവ ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്താതെ തന്നെ സുഷിരങ്ങള്‍ വൃത്തിയാക്കും. സാധാരണ ഫേസ്‍വാഷുകള്‍ മുഖത്തെ നനവ് കുറയ്ക്കാനിടയാക്കുന്നവയാണ്.

3. പതിവ് സോപ്പിന് പകരം ക്രീമോ ബോഡി വാഷോ ഉപയോഗിക്കുക. നിങ്ങളുടെ മുഖം മാത്രം തിളങ്ങിയിരിക്കുകയും ശരീരം വരണ്ടിരിക്കുകയും ചെയ്യുന്നത് ഉചിതമല്ലല്ലോ. ക്രീം ബാറുകള്‍ കുളിക്ക് ശേഷം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ നഷ്ടപ്പെട്ട നനവ് വീണ്ടെടുക്കാന്‍ സഹായിക്കും.

4. ഏത് ബോഡിവാഷ് ഉപയോഗിച്ചാലും കുളിക്ക് ശേഷം കുറെ ജലാംശം ചര്‍മ്മത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടാവും. ഒരു മോയ്സ്ചറൈസിങ്ങ് ബോഡി ലോഷന്‍ ഉപയോഗിച്ചാല്‍ ഇത് പരിഹരിക്കാം. നല്ല ഗുണനിലവാരമുള്ള ഒരു ബോഡി ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

5. എല്ലായ്പോഴും ചുണ്ടില്‍ തേക്കാനുള്ള ഒരു ബാം കയ്യില്‍ കരുതുക. തണുപ്പ് വേഗത്തില്‍ ചുണ്ടിനെ ബാധിക്കും. ബാം ഉപയോഗിക്കുന്നത് വഴി ചുണ്ട് വരണ്ടുണങ്ങുന്നത് തടയാനാവും. പുരുഷന്മാര്‍ക്കായുള്ള ബാം തന്നെ ഉപയോഗിക്കുക. വിരല്‍ കൊണ്ട് ഇത് ചുണ്ടില്‍ തേയ്ക്കാവുന്നതാണ്.

6. തണുപ്പ് കാലത്ത് തലമുടി സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്കേണ്ടതാണ്. തലയോട്ടി വരളുകയും, ചെളിപിടിക്കുകയും ചെയ്യുന്നതിനാല്‍ താരന്‍ വേഗത്തില്‍ വ്യാപിക്കും. താരനെ തടയുന്ന ഒരു ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ തലയോട്ടിയില്‍ നനവ് നിലനില്‍ക്കുകയും താരനെ അകറ്റി നിര്‍ത്തുകയും ചെയ്യും.

7. തണുപ്പ് കാലത്ത് വെള്ളം കുടിക്കാനുള്ള സാധ്യത കുറവായതിനാല്‍ ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് കുറയും. ആവശ്യമായതിലും കുറ‍ഞ്ഞ അളവ് ജലം മാത്രമേ ശരീരത്തിലെത്തുന്നുള്ളുവെങ്കില്‍ ചര്‍മ്മം വരളുന്നതിനിടയാകും. താരന്‍, മുടി പൊട്ടിപ്പോകല്‍, കൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ജലത്തിന്‍റെ അളവ് കുറയുന്നതിലൂടെ സംഭവിക്കും. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക.

Read more about: skincare ചര്‍മം
English summary

winter grooming ideas men

Arrival of winter brings a new set of challenges in order to groom well even among men. Men can no longer stay ignorant and have a single yard stick for all seasons. There are so many changes in atmosphere during winter which makes grooming your skin and hair a lot different to that of other seasons. It is wise to stay prepared for the winter chill with more than just warm clothing and gloves.
Story first published: Wednesday, November 27, 2013, 16:01 [IST]
X
Desktop Bottom Promotion