For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭംഗി കൂട്ടാന്‍ വൈന്‍ മതി

|

മദ്യത്തിന്റെ ഗണത്തില്‍ പെടുമെങ്കിലും വൈനിനെ പൊതുവെ മദ്യമായി കണക്കാക്കാറില്ല. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും ഇത് ഏറെ ഗുണകരവുമാണ്.

വൈനുകളിലെ ആന്റിഓക്ഡിസന്റുകളാണ് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നത്. പ്രത്യേകിച്ചും റെഡ് വൈന്‍.

ഏതെല്ലാം വിധത്തിലാണ് വൈന്‍ ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നതെന്നറിയേണ്ടേ,

Wine

വൈനില്‍ പോളിഫിനോളുകള്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരിയുടെ തോടും കുരുക്കളും കൊണ്ട് വൈനുണ്ടാക്കുന്നതു കൊണ്ടു തന്നെയാണ ഈ ഗുണം ലഭിയ്ക്കുന്നതും. ഇവ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഇതുവഴി പ്രായക്കൂടുതല്‍ തോന്നുന്നതും തടയും.

മുഖക്കുരുവിനെ നിയന്ത്രിക്കാനും വൈനിനു കഴിയും. ഇതിലെ പോളിഫിനോളുകളാണ് ഈ ഗുണം നല്‍കുന്നത്. മുഖക്കുരു പഴുക്കുന്നതു തടയുകയാണ് ഇതു ചെയ്യുന്നത്. മുഖക്കുരുവില്‍ നിന്നു വിടുതല്‍ ലഭിക്കണമെങ്കില്‍ വൈന്‍ കുടിച്ചാല്‍ മതിയാകും.

വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ് വൈന്‍. എന്നാല്‍ സിട്രിക്, ടാര്‍ടാറിക്, മാലിക് ആസിഡ് തുടങ്ങിയവയുള്ള വൈന്‍ നോക്കി വാങ്ങണമെന്നു മാത്രം. ഇവ ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും.

നല്ലൊരു സ്‌കിന്‍ ടോണറായും റെഡ് വൈന്‍ ഉപയോഗിക്കാം. ഡ്രൈ റെഡ് വൈന്‍ നോക്കി വാങ്ങണമെന്നു മാത്രം.

ഒരു കപ്പ് വൈറ്റ് വൈന്‍ ഒരു കപ്പ് തവിടുമായി കൂട്ടി യോജിപ്പിക്കുക. ഇത് നാലു മണിക്കൂര്‍ വച്ച ശേഷം നല്ല സ്‌ക്രബറായി ഉപയോഗിക്കാം. ഇതുകൊണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫേസ് മാസ്‌ക് ഇടുകയു ചെയ്യാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാന്‍ ഇത് നല്ലൊരു വഴിയാണ്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ വൈറ്റ് വൈന്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ചര്‍മത്തിലെ പ്രോട്ടീനുകളുടെ ഓകസിഡേഷന്‍ തടഞ്ഞാണ് വൈന്‍ ഈ ഗുണം നല്‍കുന്നത്.

വൈന്‍ പാകത്തിനു മാത്രം കുടിയ്ക്കുകയും ഫേസ് മാസ്‌കായി ഉപയോഗിക്കുകയും വേണമെന്ന കാര്യത്തില്‍ ശ്രദ്ധ വേണം.

Read more about: skincare ചര്‍മം
English summary

Beauty, Skincare, Wine, Face mask, Acne, സൗന്ദര്യം, ചര്‍മം, വൈന്‍, ഫേസ് മാസ്‌ക്, മുഖക്കുരു,

The skin benefits of drinking wine, especially red wine have been revealed over decades. According to latest skin care studies, the strong antioxidants in wine combines with anti-inflammatory agents and natural alpha hydroxy acids are strong enough to offer you more beautiful and healthy skin.
 
 
X
Desktop Bottom Promotion