For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടുകൾ സുന്ദരമാക്കാം

By Super
|

മനം മയക്കുന്ന പുഞ്ചിരി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പുഞ്ചിരിയെ മനോഹരമാക്കുന്നതിൽ പ്രധാന ഘടകം ചുണ്ടുകളാണ്. എല്ലാവരും പിങ്ക് നിറമുള്ള ചുണ്ടുകൾ ആഗ്രഹിക്കുന്നുവെങ്കിലും അവയിൽ ശ്രദ്ധ ചെലുത്തുന്നവർ നന്നെ ചുരുക്കമാണ്.

അശ്രദ്ധ മൂലം ചുണ്ടിൻറെ അഭംഗി വർധിക്കുകയും അവയുടെ സ്വാഭാവിക നിറം നഷ്ടടപ്പെടുകയും ചെയ്യാറുണ്ട്. ചുണ്ടുകളെ സംരക്ഷിക്കാൻ നീണ്ട സമയത്തെ പരിചരണമൊന്നും ആവശ്യമില്ല. ദിവസവും മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ ചിലവഴിച്ചാൽ നിങ്ങളുടെ ചുണ്ടുകൾ അഴകുള്ളതായി തന്നെ നിലനിർത്താം.

ചുണ്ടുകൾ ബ്രഷ് ചെയ്യുക

ചുണ്ടുകൾ ബ്രഷ് ചെയ്യുക

പല്ലു തേക്കുന്നതിനൊപ്പം ചുണ്ടുകളിലും ബ്രഷ് ഉപയോഗിക്കാറുണ്ടോ നിങ്ങൾ. എന്നാൽ ഇത് വളരെ അത്യാവശ്യമാണ്. കാരണം ഇത്തരത്തിൽ ബ്രഷ് ചെയ്യുന്നതിലൂടെ എല്ലാ അഴക്കുകളും,​ ഉമിനീർ ഉണങ്ങിപ്പിടിച്ചിരിക്കുന്നതും പൊട്ടിയ തൊലിയും നീക്കം ചെയ്യപ്പെടും. അങ്ങനെ നിങ്ങളുടെ ചുണ്ടുകൾ മൃദുവും വൃത്തിയുമുള്ളതായി നിലനിൽക്കും

മസാജ്‌

മസാജ്‌

ശരീരഭാഗങ്ങളിൽ എവിടെയും പ്രയോഗിക്കാവുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചികിൽസാരീതിയാണ് മസാജ്‌. ബദാമെണ്ണയും നാരങ്ങാനീരും ചേർത്ത മിശ്രിതം കൊണ്ട് ചുണ്ടുകൾ സ്ഥിരം തിരുമ്മുന്നത് നല്ലതാണ്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് മൃദുവായി മിശ്രിതം ഉപയോഗിച്ച് തിരുമ്മുക.

പഞ്ചസാര

പഞ്ചസാര

ചുണ്ടുകൾ തേച്ച് കഴുകാൻ ഉപയോഗിക്കാവുന്ന മികച്ച വസ്തുവാണ് പഞ്ചസാര തരികൾ. ഒലിവെണ്ണയിലോ പാൽപാടയിലോ പഞ്ചസാര ചേർക്കുക. ഇതുപയോഗിച്ച് ചുണ്ടുകൾ മൃദുവായി തേക്കുക. ഇത് ചുണ്ടിലെ അനാവശ്യവസ്തുക്കളെ ഉരച്ച് കളിയുന്നതിനൊപ്പം ചുണ്ട് നനവുള്ളതാക്കി നിലനിർത്തുകയും ചെയ്യുന്നു. മിശ്രിതം അൽപസമയം ഇവിടെ വക്കുകയും പിന്നീട് മൃദുവായി തേച്ചതിന് ശേഷം ശ്രദ്ധാപൂർവം നീക്കം ചെയ്യുകയും ചെയ്യുക.

മാതളനാരങ്ങാ മാജിക്

മാതളനാരങ്ങാ മാജിക്

ചുണ്ടിൽ മാതളനാരങ്ങയുണ്ടാക്കുന്ന വിസ്മയം അതിൻറെ നിറത്തിൽ നിന്ന് തന്നെ വ്യക്തമാണ്. മാതളനാരങ്ങാ അല്ലികൾ ഒരു ബൗളിൽ ശേഖരിച്ചശേഷം അവ ചതക്കുക. ഇത് പാൽപാടയുമായി കൂട്ടിച്ചേർത്ത് പേസ്റ്റ് രൂപത്തിലായത് ചുണ്ടുകളിൽ തേക്കുക. കുറച്ച് സമയങ്ങൾക്ക് ശേഷം ഇത് നീക്കം ചെയ്താൽ ഫലം ഉടൻ തന്നെ നിങ്ങൾക്ക് കാണാനാവും. ഇത് ദിവസവും ചെയ്താൽ നിങ്ങളുടെ ചുണ്ടുകൾ പിങ്ക് നിറത്തിലും തിളങ്ങിയും നിലനിൽക്കും.

നാഭീ പ്രഭാവം

നാഭീ പ്രഭാവം

നല്ല ചുണ്ടുകൾ നിലനിർത്തുന്നതിന് നാഭിക്ക് പ്രധാന പങ്കുണ്ട്. കുറച്ച് പാൽ പാടയോ സൂര്യകാന്തി എണ്ണയുടെയും നാരങ്ങാനീരിൻറെയും മിശ്രിതമോ നാഭിക്ക് ചുറ്റും പുരട്ടുക. നൂറ്റാണ്ടുകളായി പ്രയോഗിച്ചു പോരുന്ന ഈ ചികിൽസ വളരെയധികം ഫലപ്രദമായാണ് കണ്ടുവരുന്നത്. ഒറ്റ രാത്രി ചെയ്താൽ തന്നെ വളരെയധികം ഫലപ്രദമാകുന്നതാണ് ഇതെന്നാണ് കണ്ടുവരുന്നത്.

പനിനീർദളങ്ങൾ

പനിനീർദളങ്ങൾ

കുറച്ച് റോസ് ദളങ്ങൾ പാലിൽ മുക്കിയതിന് ശേഷം ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിന് കൂടെ തേനോ ഗ്ലിസറിനോ ചേർക്കാം. ഇത് ചുണ്ടിൽ പ്രയോഗിച്ചതിന് ശേഷം അൽപം പാലുപയോഗിച്ച് തേക്കുക. ഇത് ചെയ്ത് അൽപദിവസങ്ങൾക്കകം ചുണ്ടുകൾ പിങ്ക് നിറം വീണ്ടെടുക്കുന്നത് കാണാം.

"ഫല" പ്രദമായ ശ്രമങ്ങൾ

ഓറഞ്ചല്ലികൾക്ക് ചുണ്ടുകളെ വൃത്തിയാക്കാനും നനവുള്ളതാക്കി നിലനിർത്താനുമുള്ള കഴിവുണ്ട്. ഇനി ഓറഞ്ച് തിന്നുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക. വീട്ടിൽ ഉപയോഗിക്കുന്ന കുക്കുമ്പർ ജ്യൂസ്,​ കാരറ്റ് ജ്യൂസ്,​ ബീറ്റ്റൂട്ട് ജ്യൂസ്,​ എന്നിവയും നിങ്ങളുടെ ചുണ്ടുകളിൽ ഒരു തുണി ഉപയോഗിച്ച് തിരുമ്മുന്നതിന് ഉപയോഗിക്കാം. ദിവസങ്ങൾക്കുള്ളിൽ മികച്ച ഫലം നിങ്ങൾക്ക് കാണാനാവും.

ബീറ്റ് റൂട്ട് സഹായം

ബീറ്റ് റൂട്ട് സഹായം

പ്രകൃതിദത്തമായ ചുണ്ടുകൾ ലഭിക്കാൻ കിടക്കുന്നതിന് മുമ്പ് ബീറ്റ് റൂട്ട് ജ്യൂസ് പുരട്ടൽ നല്ലതാണ്. ചുണ്ടുകൾ പിങ്ക് നിറമാകുന്നതിനുള്ള ഏറ്റവും സ്വാഭാവികമായ വഴികളിലൊന്നാണിത്.

നാരങ്ങ

നാരങ്ങ

ഉറങ്ങുന്നതിന് മുമ്പ് എല്ലാ രാത്രിയും നാരങ്ങയുടെയും ഗ്ലിസറിൻറെയും മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. രാത്രി പുരട്ടിയശേഷം പകൽ കഴുകിക്കളഞ്ഞാൽ മതിയാകും ചുണ്ടുകളെ തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കും.

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

പുകവലി തീരെ ഒഴിവാക്കുക. പുകവലിക്കുന്നത് ചുണ്ടുകളെ മാത്രമല്ല ശ്വാസകോശത്തെയും ബാധിക്കും. ചായ,​ കോഫി,​ ആൽക്കഹോൾ പോലുള്ളവ പരമാവധി കുറക്കുക. നിർജ്ജലീകരണം ചുണ്ടുകളിൽ പെട്ടെന്ന് പ്രതിഫലിക്കും. അതുകൊണ്ട് ആവശ്യത്തിനിന വെള്ളം കുടിച്ച് ശരീരം എപ്പോഴും ജലമുള്ളതാക്കി നിലനിർത്തുക. ലിപ് ബാം പോളുള്ളവ ഉപയോഗിച്ച് എപ്പോഴും ചുണ്ടുകൾ നനവുള്ളതാക്കി നിലനിർത്താനും ശ്രമിക്കുക.

English summary

Ways To Have Pink Lips

Lips are an important part of your face that makes your smile more radiant and charming. Every one desires to get pink lips but care to pay lesser attention to them as compared to rest of the body. Therefore, they end up being chapped and lose their natural color. Taking care of lips does not require so much of work to be done, but only 3-5 min of taking care every day. Following are some easy tips to take good care of your lips and make them pink and healthy.
X
Desktop Bottom Promotion