For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം തിളങ്ങാന്‍ പഞ്ചസാര സ്‌ക്രബര്‍

|

പഞ്ചസാര പൊതുവെ അനാരോഗ്യകരമായ ഒന്നാണെന്നാണ് വിശ്വാസം. തടി കൂട്ടും, പ്രമേഹമുണ്ടാക്കും തുടങ്ങിയ ദുഷ്‌പേരുകളും ഇതിനുണ്ട്.

ആരോഗ്യപരമായി പഞ്ചസാരയ്ക്ക് ഇങ്ങനെയുള്ള ദോഷങ്ങളുണ്ടെങ്കിലും ചര്‍മസംരക്ഷണത്തിനുള്ളൊരു ഉപാധിയാണിത്.

പഞ്ചസാര ചര്‍മസംരക്ഷണത്തിന് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

പഞ്ചസാര

പഞ്ചസാര

പഞ്ചസാര സ്വാഭാവിക രീതിയിലുള്ള ഒരു സ്‌ക്രബറാണ്. സമയക്കുറവു കാരണം മറ്റു സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കുവാന്‍ സമയമില്ലെങ്കില്‍ അല്‍പം പഞ്ചസാരത്തരികള്‍ ഉപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യാം.

ക്ലെന്‍സറില്‍

ക്ലെന്‍സറില്‍

ക്ലെന്‍സറില്‍ അല്‍പം പഞ്ചസാരത്തരികള്‍ ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. മുഖം കഴുകിയ ശേഷം ഇതു ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുക.

പഞ്ചസാര ചെറുനാരങ്ങാനീരില്‍

പഞ്ചസാര ചെറുനാരങ്ങാനീരില്‍

പഞ്ചസാര അല്‍പം ചെറുനാരങ്ങാനീരില്‍ കലര്‍ത്തിയ ശേഷം മുഖം സ്‌ക്രബ് ചെയ്യാം. മുഖം വെളുക്കുവാനുള്ള ഒരു വഴിയാണിത്. ഈ മിശ്രിതം ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതില്‍ പഞ്ചസാര ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു സ്‌ക്രബ് ശേഷം അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍

വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍

വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍്ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, െേജാജോബ ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം.

പാലില്‍ പഞ്ചസാരയും ചന്ദനപ്പൊടിയും

പാലില്‍ പഞ്ചസാരയും ചന്ദനപ്പൊടിയും

പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തെ മൃതചര്‍മമൊഴിവാക്കാന്‍ സഹായിക്കും.

ബദാം

ബദാം

ബദാം വെള്ളത്തിലിട്ട് അരയ്ക്കുക. ഇതിലേക്ക് അല്‍പം പഞ്ചസാരത്തരികളും ബദാം ഓയിലും ചേര്‍ക്കുക. ഇതുപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യുന്നത് നല്ലൊരു ക്ലെന്‍സറിന്റെ ഗുണം നല്‍കും.

English summary

Ways Prepare Sugar Scrubber For Face

Sugar is considered as an unhealthy item as it leads to many health problems like weight gain, diabetes, cellulite and skin problems.
Story first published: Thursday, November 7, 2013, 14:49 [IST]
X
Desktop Bottom Promotion