For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റ് ഹെഡ്‌സ് പ്രതിവിധി

By archana
|

വിവിധ കാരണങ്ങള്‍ കൊണ്ട്‌ മുഖത്ത്‌ പാടുകളും കുരുക്കളും ഉണ്ടാകും. നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത വിവിധ ജീവിത ശൈലീ പ്രശ്‌നങ്ങള്‍ ഒരു പ്രധാന കാരണമാണ്‌. ഇത്‌ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ആരോഗ്യദായകമായ ആഹാര ക്രമം പാലിക്കുകയും ചെയ്യുക എന്നതാണ്‌.

മുഖത്ത്‌ വരുന്ന വൈറ്റ് ഹെഡ്‌സ്‌എന്നറിയപ്പെടുന്ന ചെറിയ വെളുത്ത കുരുക്കള്‍ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്‌ . ഇത്‌ വരുന്നത്‌ തടയാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നത്‌ ശീലമാക്കുക. ഹോര്‍മോണ്‍ വ്യതിയാനവും പാലുണ്ണി ഉണ്ടാകാന്‍ കാരണമാകും. ഇത്‌ പൊട്ടി പടരുന്നത്‌ തടയാന്‍ ശരിയായ പരിചരണവും ചികിത്സയും ആവശ്യമാണ്‌.

Ways to get rid of white pimples

വൈറ്റ് ഹെഡ്‌സ്‌ കെരാറ്റിന്‍ നിറഞ്ഞ സിസ്റ്റുകളാണ്‌. ചര്‍മ്മത്തിനടിയിലെ പ്രോട്ടീന്‍ ഗോളങ്ങളായും ഇവയെ കണക്കാക്കാം. രണ്ട്‌ തരം പാലുണ്ണികള്‍ സാധാരണയായി ഉണ്ടാകാറുണ്ട്‌. എണ്ണ ഗ്രന്ഥികള്‍ ശരിയായ രീതിയില്‍ പൂര്‍ണമായി വികസിക്കാത്തത്‌ മൂലം ഉണ്ടാകുന്നതാണ്‌ ഇതില്‍ ആദ്യത്തെ തരം. രണ്ടേമത്തെ തരം ചര്‍മ്മത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്‌. സൂര്യപ്രകാശം കൂടുതലായി ഏറ്റാലും പാലുണ്ണി ഉണ്ടാകാം. ചര്‍മ്മത്തില്‍ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കുകയും സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യുന്നതിലൂടെ വൈറ്റ് ഹെഡ്‌സ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.

മുഖത്തുണ്ടാകുന്ന ഇത്തരം വെളുത്ത കുരുക്കളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന വിവിധ തരം ക്രീമുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ഇത്‌ കൂടാതെ നിരവധി വീട്ടുമരുന്നുകളും ഇതിനായി പരീക്ഷിച്ചു നോക്കാം.

1. പെറോക്‌സൈഡ്‌
മുഖക്കുരിവിലെ ബാക്ടീരിയല്‍ ലായിനി നശിപ്പിക്കാന്‍ ബെന്‍സോയില്‍ പെറോക്‌സൈഡ്‌ ഉപയോഗിക്കാം. വിവിധ സാന്ദ്രതകളില്‍ ബെന്‍സോയില്‍ പെറോക്ടസൈഡ്‌ ലഭ്യമാകും. 2.5 ശതമാനം സാന്ദ്രതയുള്ള ബെന്‍സോയില്‍ പെറോക്‌സൈഡ്‌ 5-10 ശതമാനം വരെ സാന്ദ്രതയുള്ള ലായിനിയുടെ അത്രഫലപ്രദമായിരിക്കില്ല. ഇവ ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥ കുറവായിരിക്കും. നശിച്ച ചര്‍മ്മ പാളികള്‍ നീക്കം ചെയ്‌ത്‌ പുതിയ ചര്‍മ്മം ആസ്ഥാനത്ത്‌ വരുന്നതിന്‌ ബെന്‍സോയില്‍ പെറോക്‌സൈഡ്‌ സഹായിക്കും.

2. സാലിസിലിക്‌ ആസിഡ്‌

മുഖക്കുരുവിന്റെ വളര്‍ച്ചയ്‌ക്ക്‌ കാരണമാകുന്ന ബാക്ടീരിയയെ സാലിസിലിക്‌ ആസിഡ്‌ നശിപ്പിക്കും. നശിച്ച ചര്‍മ്മകോശങ്ങള്‍ക്ക്‌ നീക്കി പകരം പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ച ത്വരിതപെടുത്താന്‍ ഇത്‌ സഹായിക്കും.ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ മുഖം കഴുകിയതിന്‌ ശേഷം മുഖക്കുരുവുള്ള സ്ഥലത്ത്‌ അല്‍പം സാലിസിലിക്‌ ആസിഡ്‌ പുരട്ടുക

3. ടൂത്ത്‌ പേസ്‌്‌റ്റ്‌
ടൂത്ത്‌ പേസ്റ്റില്‍ മാട്ടിറച്ചിയില്‍ കാണപ്പെടുന്ന ഡ്രൈയിങ്‌ ഏജന്റായ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ഒറ്റ രാത്രി കൊണ്ട്‌ മുഖക്കുരുവിന്റെ ചെറുതാക്കാനും ഉണക്കാനും ടൂത്ത്‌ പേസ്റ്റ്‌ സഹായിക്കും. ചര്‍മ്മത്തില്‍ പുരട്ടുന്നത്‌ പ്രകൃതിദത്ത ടൂത്ത്‌ പേസ്റ്റാണന്ന്‌ ഉറപ്പ്‌ വരുത്തണം. ചില ടൂത്ത്‌ പേസ്‌്‌റ്റുകളിലടങ്ങിയിട്ടുള്ള സോഡിയം ലൗറല്‍ സള്‍ഫേറ്റ്‌ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.പുരട്ടുന്നതിന്‌ മുമ്പ്‌ ഇത്‌ ശ്രദ്ധിക്കുക. രാത്രി മുഴുവന്‍ ഇത്‌ പുരട്ടി കിടക്കുക.

4. ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ഒരു ആന്റി ബാക്ടീരിയല്‍ സുഗന്ധതൈലമാണ്‌. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ വസിക്കാന്‍ തുടങ്ങുന്ന സൂഷ്‌്‌മ ജീവികളെ ഇവ നശിപ്പിക്കും. പഞ്ഞിയില്‍ മുക്കി മുഖക്കുരുവുള്ള ഭാഗത്ത്‌ പുരട്ടുക. അധികമാവാതെ ശ്രദ്ധിക്കണം. പ്രതിജ്വലന സവിശേഷതകൂടിയുള്ള ഈ തൈലം മുഖക്കുരുവിന്റെ വലുപ്പവും നിറവും കുറയ്‌ക്കും.

5. ആസ്‌പിരിന്‍
ആസ്‌പിരിന്‍ ടാബ്ലറ്റ്‌ പൊടിച്ച്‌ ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌്‌ രൂപത്തിലാക്കുക. പഞ്ഞി കൊണ്ട്‌ ഈ ആസ്‌പിരിന്‍ കുഴമ്പ്‌ വെളുത്ത കുരുവിന്‌ മുകളില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ചര്‍മ്മത്തിലെ തടിപ്പുകള്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന പ്രതിജ്വലന ശേഷിയുണ്ട്‌ ആസ്‌പിരിന്‌.

6)ആസ്‌ട്രിജെന്റ്‌
ചര്‍മ്മത്തിലെ കുരുക്കള്‍ ചുരുങ്ങാനും ചെറുതാവാനും സഹായിക്കുന്ന ഏജന്റുകളാണ്‌ ആസ്‌ട്രിജെന്റ്‌സ്‌. മുഖക്കുരവിന്റെ വലുപ്പം കുറയ്‌ക്കാന്‍ സഹായിക്കുന്നതിന്‌ പുറമെ മുഖക്കുരു വരാതിരിക്കാനും മരുന്നായിട്ട്‌ ഉപയോഗിക്കുന്ന ചില ആസ്‌ട്രിജെന്റുകള്‍ സഹായിക്കും. നാരങ്ങ നീര്‌, പഴത്തൊലി, ഗ്രീന്‍ ടീ എന്നിവ ചില പ്രകൃതി ദത്ത ആസ്‌ട്രിജെന്റുകളാണ്‌. നാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ ആസിഡ്‌ മുഖക്കുരുവിന്‌ കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

English summary

Ways to get rid of white pimples

Breakouts are a problem caused due to various lifestyle issues and other factors that may or may not be under your control.
Story first published: Wednesday, December 18, 2013, 14:33 [IST]
X
Desktop Bottom Promotion