For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികം കറുപ്പിയ്ക്കാന്‍ ചില വഴികള്‍

|

വില്ലു പോലെ വളഞ്ഞ കറുത്ത പുരികങ്ങള്‍ സൗന്ദര്യലക്ഷണമാണ്. എന്നാല്‍ പ്രായത്തിന്റെ നര കണ്‍പുരികങ്ങളേയും ആക്രമിക്കും. പുരികം ഡൈ ചെയ്യാമെന്നു വച്ചാലും കൃത്രിയ വസ്തുക്കള്‍ പുരികത്തിലെ രോമങ്ങള്‍ പൊഴിച്ചുകളയാനും അലര്‍ജിയുണ്ടാക്കാനും ഇടയുണ്ട്.

വീട്ടില്‍ തന്നെ പുരികങ്ങള്‍ കറുപ്പിക്കാനുള്ള വഴികളുണ്ട്.

ആവണെക്കെണ്ണ, കറിവേപ്പില, മയിലാഞ്ചിയില എന്നിവ ഒരു ഇരുമ്പുപാത്രത്തില്‍ ചൂടാക്കുക. ഇത് ഒരു കുപ്പിപാത്രത്തിലേക്കു മാറ്റി ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ പേസ്റ്റ് പുരികങ്ങളില്‍ പുരട്ടാം. കറുപ്പുനിറം വരുന്നതിനും രോമങ്ങള്‍ വളരുന്നതിനും ഇത് സഹായിക്കും.

eyebrows

വിളക്കില്‍ നെയ്യൊഴിച്ച് അതിന്റെ പുക ഒരു ഇരുമ്പുപാത്രത്തിലേക്കു പിടിപ്പിച്ച് ഇത് പുരികത്തില്‍ പുരട്ടുന്നതു നല്ലതാണ്.

കട്ടന്‍ചായ ഊറ്റിയെടുക്കുന്ന കൊറ്റന്‍ മയിലാഞ്ചിയുമായി കൂട്ടിച്ചേര്‍ത്ത് പുരികത്തില്‍ പുരട്ടിയാലും കറുത്ത നിറം ലഭിക്കുകയും രോമം വളരുകയും ചെയ്യും.

പുരികം വരണ്ടുപോകാതെ മോയിസ്ചറൈസര്‍ പുരട്ടി സംരക്ഷിക്കുക. താല്‍ക്കാലികമായ കറുപ്പുനിറം കൊടുക്കാന്‍ ഐബ്രോപെന്‍സില ഉപയോഗിക്കാം

English summary

Ways Get Dark Eyebrows

Dark eyebrows are a part of beautiful face. Here are some ways to get dark eyebrows, Try these natural methods,
Story first published: Thursday, November 7, 2013, 16:19 [IST]
X
Desktop Bottom Promotion