For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് വെളിച്ചെണ്ണ!!

By Shibu T Joseph
|

ശൈത്യകാലം എത്തിത്തുടങ്ങി. ശൈത്യകാലത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയമായി. ചര്‍മ്മത്തിനും മുടിക്കുമാണ് ശൈത്യകാലത്ത് കുടുതല്‍ സംരക്ഷണം നല്‍കേണ്ടത്. വരണ്ട തണുത്ത കാറ്റ് ചര്‍മ്മത്തിലെ നനവ് വറ്റിക്കും. വരണ്ട ചര്‍മ്മം മുഖത്തിനും ശരീരത്തിനും ചേരില്ല. ഇത് അകറ്റുവാനായി മോയ്‌സ്ചറൈസറുകളും ക്രീമുകളും ഉപയോഗിക്കാന്‍ സമയമായി.

തണുപ്പിനോട് പെട്ടെന്ന് കോരിക്കുന്നതാണ് നമ്മുടെ ചര്‍മ്മം. ചുണ്ടുകളുടെ കാര്യം പറയുകയും വേണ്ട. ചുണ്ടുകള്‍ക്ക് എണ്ണമയം ഉണ്ടാക്കുന്നതിനുള്ള ഗ്രന്ഥികളില്ല. ശൈത്യകാലത്ത് ചുണ്ടുകളിലേയ്ക്ക് ഈര്‍പ്പമോ, എണ്ണമയമോ കിട്ടില്ല. അതിനാല്‍ അധര സംരക്ഷണത്തിന് പ്രത്യേകശ്രദ്ധ അത്യാവശ്യമാണ്. ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന മോയ്‌സറൈസറുകള്‍, ലിപ് ബാം, ക്രീം തുടങ്ങിയ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ധാരാളം വീട്ടുവൈദ്യങ്ങളുമുണ്ട്. വെണ്ണ, ഒലീവ് എണ്ണ, വെളിച്ചെണ്ണ, പാല്‍ പാട....

ways cure dry chapped lips with coconut oil

ഇവയെല്ലാം ചുണ്ടുകള്‍ക്ക് രക്ഷാകവചമാണ്. വരണ്ട ചുണ്ടുകള്‍ക്ക് ഈര്‍പ്പം പകരുവാന്‍ കഴിവുള്ളവയാണ് ഇതൊക്കെയും. വരണ്ട, വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് മേല്‍ ഒരു പാളിയായിരുന്ന് സംരക്ഷിക്കുവാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും. എളുപ്പത്തില്‍ കിട്ടുകയും ചെയ്യും, അധികം പണം ചെലവാക്കേണ്ടതുമില്ല. വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടുകള്‍ സംരക്ഷിക്കുവാനുള്ള ചില വഴികളെക്കുറിച്ചാണ് ഇനി പറയുന്നത്

1) പതിവായി ഉപയോഗിക്കുക
വെളിച്ചെണ്ണ ഒരു ചെറിയ കുപ്പിയിലാക്കി ബാഗിലോ പഴ്‌സിലോ കരുതുക. കൃത്യമായ ഇടവേളകളില്‍ ചുണ്ടുകളില്‍ പുരട്ടുക. അല്‍പ്പം വെളിച്ചെണ്ണ വിരല്‍ത്തുമ്പിലെടുത്ത് ചുണ്ടുകളില്‍ പുരട്ടുക. വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് എളുപ്പത്തില്‍ ഗുണം ചെയ്യും.
2)രാത്രികാലങ്ങില്‍
വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേക മണവും രുചിയുമാണ്. എല്ലാവര്‍ക്കും അത് ഇഷ്ടമായെന്നു വരില്ല. അങ്ങനെയുള്ളവര്‍ രാത്രി കിടക്കും മുമ്പ് ചുണ്ടുകളില്‍ വെളിച്ചെണ്ണ പുരട്ടുക. രാവിലെ കഴുകിക്കളയുക., പകല്‍ സമയങ്ങളില്‍ ലിപ് ബാം പുരട്ടുക.
3)വെളിച്ചെണ്ണ അടങ്ങിയ ബാമുകള്‍
വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ധാരാളം ലിപ് ബാമുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വെളിച്ചെണ്ണ നേരിട്ട് ഉപയോഗിക്കുന്നത്ര ഗുണം ലഭിക്കില്ലെങ്കിലും ഇത്തരം ക്രീമുകളും ഗുണം ചെയ്യും. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ബാമുകളേക്കാള്‍ ഇത്തരം ബാമുകളാണ് നല്ലത്.
4)ഖരരൂപത്തില്‍
അതിന്റെ കട്ടിയായ രൂപത്തില്‍ തന്നെ വെളിച്ചെണ്ണ ചുണ്ടുകളില്‍ തേയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. വെളിച്ചെണ്ണയും ഏറ്റവും ശുദ്ധമായ രൂപമായിരിക്കും അത്.
5)ഓയില്‍ മിശ്രിതം
ഒലിവ് എണ്ണയോ മറ്റേതെങ്കിലും എണ്ണയോ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ തേയ്ക്കുന്നത് നല്ലതാണ്. കൃത്യമായ അനുപാതത്തില്‍ വേണം ഇവയെടുക്കുവാന്‍. പതിവായോ, രാത്രികാലങ്ങളിലോ പുരട്ടാം.

English summary

ways cure dry chapped lips with coconut oil

Winter is arriving sooner this time. It is time to get prepared for it. Winter calls in for more attention to skin and hair. The dry cold air results in dehydrating the skin and scalp.
Story first published: Thursday, November 28, 2013, 15:01 [IST]
X
Desktop Bottom Promotion