For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ കൊണ്ട് ചര്‍മസംരക്ഷണം

|

വേനല്‍ക്കാലത്തിനൊപ്പം തണ്ണിമത്തനുകളും വന്നു തുടങ്ങി. ശരീരത്തിന് തണുപ്പു നല്‍കുക, ദാഹം മാറ്റുക, ഡിഹൈഡ്രേഷന്‍ തടയുക തുടങ്ങിയവ തണ്ണിമത്തന്റെ നല്ല വശങ്ങളാണ്.

എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തണ്ണിമത്തന്‍ ഏറെ ഗുണകരമാണ്. തണ്ണിമത്തന്‍ ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ.

Water Melon

തണ്ണിമത്തന്‍ ചര്‍മത്തിന് പറ്റിയ നല്ലൊരു സ്വാഭാവിക ടോണറാണ്. ഇതിന്റെ തോടു കൊണ്ട് മുഖത്തുരസുന്നത് നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തും മുഖത്തുരസാം. നല്ലൊരു മസാജിംഗ് ഫലം നല്‍കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തണ്ണിമത്തന്‍ കൊണ്ടുള്ള മസാജിംഗിന് കഴിയും.

തണ്ണിമത്തനില്‍ ലൈകോഫീന്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സുണ്ടാകുന്നത് തടയും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പാടുകള്‍ വരാതിരിക്കാനും സഹായിക്കും. ഇത് മുഖത്തു പുരട്ടുന്നതിനൊപ്പം കഴി്ക്കുന്നതും ഗുണം ചെയ്യും.

നല്ല ചര്‍മത്തിന് ജലാംശം വളരെ പ്രധാനമാണ്. തണ്ണിമത്തന്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഇ്ത് കഴിയ്ക്കുന്നതിനൊപ്പം തണ്ണിമന്‌

ശരീരത്തില്‍ ജലമില്ലാത്തത് ചര്‍മം വല്ലാതെ വരണ്ടതാക്കും. ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തങ്ങ. ഇതിലെ വൈറ്റമിന്‍ എ ചര്‍മകോശങ്ങളില്‍ നിന്നും എണ്ണയുല്‍പാദിപ്പിക്കുന്നത് കുറയ്ക്കും.

വരണ്ട ചര്‍മത്തിന് പുതുജീവന്‍ നല്‍കാനും തണ്ണിമത്തന്‍ സഹായിക്കും. ഇത് കഴിയ്ക്കുന്നതും ഇതിന്റെ ജ്യൂസ് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തന്‍. ഇതു കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണമയം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതു തന്നെ കാരണം.

English summary

Skin. Skincare, Watermelon, Acne, Juice, ചര്‍മം, ചര്‍മസംരക്ഷണം, തണ്ണിമത്തന്‍, മുഖക്കുരു, ജ്യൂസ്.

Watermelon is a seasonal fruit that can be enjoyed in this season. As summer is knocking the door, you have to prepare your skin to fight sun tan and sweat. Drinking watermelon juice not only keeps you hydrated but also helps get a radiant skin. Watermelon is one of the fruits that offers both skin and beauty benefits. You can either apply watermelon on your face or have the juicy fruit in your diet to stay healthy and look beautiful. If you want to know other beauty and skin benefits of watermelon, read on...
 
Story first published: Tuesday, February 19, 2013, 14:13 [IST]
X
Desktop Bottom Promotion