For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കാക്കാന്‍ വിനെഗറും

|

ഭക്ഷണവസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് വിനെഗര്‍. ഇത് വൃത്തിയാക്കാനും ഉപയോഗിക്കും.

എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും വിനെഗര്‍ ഉപയോഗിക്കാമെന്നറിയാമോ. തികച്ചും പ്രകൃതിദത്തമായതു കൊണ്ടുതന്നെ ഇത് ചര്‍മത്തിന് ദോഷങ്ങളൊന്നും തന്നെ വരുത്തുകയുമില്ല.

വിനെഗര്‍ സൗന്ദര്യസംരക്ഷണത്തിന് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

Vinegar

സണ്‍ടാന്‍ മാറ്റാന്‍ പറ്റിയ ഒരു വഴിയാണ് വിനെഗര്‍. ഇത് സിട്രിക് ഗുണങ്ങള്‍ ഒത്തിണങ്ങിയതായതു തന്നെ കാരണം. പഞ്ഞിയില്‍ അല്‍പം വിനെഗര്‍ എടുത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും.

മുഖക്കുരുവിനുള്ളൊരു പ്രകൃതിദത്ത പരിഹാരമാര്‍ഗമാണ് വിനെഗര്‍. വിനെഗര്‍ ചന്ദനത്തൈലവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ഇതിന്റെ സിട്രസ് ഗുണങ്ങള്‍ അണുബാധയെ തടയും.

ആരോഗ്യകരമായ ചര്‍മത്തിന് പിഎച്ച് മൂല്യം കൃത്യമായി നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അഡിഡിക്-ആല്‍ക്കലി അളക് കൃത്യമായി നില നിര്‍ത്താന്‍ വിനെഗര്‍ സഹായിക്കും.

തേനും വിനെഗറും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് പ്രായക്കുറവുള്ള ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കും. ഇഥ് 20 മിനിറ്റു കഴിഞ്ഞ് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കഴുകിക്കളയാം.

നല്ലൊന്നാന്തരം സ്‌കിന്‍ ടോണര്‍ കൂടിയാണിത്. മുഖം സ്‌ക്രബ് ചെയ്ത ശേഷം അല്‍പം വിനെഗര്‍ പഞ്ഞിയിലെടുത്ത് മുഖം തുടയ്ക്കുന്നത് നല്ലതാണ്.

English summary

Vinegar Beauty Care

Using vinegar on your face is very safe. As it is a natural product, it is not liable to have any reactions. However, if you want the best results, you will have to use vinegar on your face in the right way. The beauty benefits of vinegar are enhanced when it is used in combination with proper ingredients.
 
 
Story first published: Tuesday, August 20, 2013, 15:45 [IST]
X
Desktop Bottom Promotion