For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യവഴി അടുക്കളയിലൂടെ.....

By Super
|

പകല്‍ മുഴുവന്‍ വെയിലില്‍ ജോലി ചെയ്‌ത്‌ കരിവാളിച്ച മുഖത്തോടും ഉറക്കം തൂങ്ങുന്ന കണ്ണുകളോടും കൂടി വീട്ടിലെത്തുന്നവരാണ്‌ നമ്മളില്‍ ഭൂരിഭാഗവും. ആസമയത്ത്‌ പെട്ടെന്ന്‌ ഒരു പാര്‍ട്ടിക്ക്‌ പോകണമെന്നിരിക്കട്ടെ.

ഈ കോലത്തില്‍ സുന്ദരിമാരുടെ മുന്നില്‍ എങ്ങനെ ചെല്ലുമെന്ന ചിന്തയായിരിക്കും ആദ്യം മനസ്സില്‍ ഓടിയെത്തുക. ഇനി അത്തരം പ്രശ്‌നങ്ങളെല്ലാം മറന്നേക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക്‌ സൗന്ദര്യം വീണ്ടെടുക്കാം, അതും ഒരു രൂപ ചെലവില്ലാതെ! എങ്ങനയെന്നല്ലേ? അതിനുള്ള മാന്ത്രികവസ്‌തുക്കളെല്ലാം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്‌.

വെയിലേറ്റ്‌ ഉണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ തൈര്‌/ യോഗര്‍ട്ട്‌

വെയിലേറ്റ്‌ ഉണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ തൈര്‌/ യോഗര്‍ട്ട്‌

വേനല്‍ക്കാലത്ത്‌ വെയിലേറ്റ്‌ ചര്‍മ്മം കരുവാളിക്കുന്നത്‌ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്‌. ഇനി അതിനെ കുറിച്ചോര്‍ത്ത്‌ വിഷമിക്കണ്ട, പ്രതിവിധി നിങ്ങളുടെ കൈയ്യെത്തും ദൂരത്ത്‌ തന്നെയുണ്ട്‌.

അല്‍പ്പം തൈര്‌ എടുത്ത്‌ ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. വീട്ടില്‍ തയ്യാറാക്കുന്ന തൈര്‌ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. വീട്ടില്‍ തൈര്‌ ഉണ്ടാക്കാത്തവര്‍ക്ക്‌ കവറിലാക്കി വരുന്ന തൈരും ഉപയോഗിക്കാം. സൂര്യാഘാതം ഏറ്റ ചര്‍മ്മഭാഗത്തിന്‌ സുഖം പകുരന്നതിനൊപ്പം പാടുകള്‍ മാറാനും തൈര്‌ സഹായിക്കും. എണ്ണമയം കൂടിയ ചര്‍മ്മമുള്ളവരും അലര്‍ജിയുള്ളവരും തൈര്‌ ഉപയോഗിക്കരുത്‌.

പാടുകള്‍ മാറ്റാനും ഭംഗി വര്‍ദ്ധിപ്പിക്കാനും നാരങ്ങാനീരും ഗ്‌ളിസറിനും

പാടുകള്‍ മാറ്റാനും ഭംഗി വര്‍ദ്ധിപ്പിക്കാനും നാരങ്ങാനീരും ഗ്‌ളിസറിനും

മുഖക്കുരു ഉള്ളവര്‍ക്ക്‌ ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ നാരങ്ങാനീരില്‍ ഗ്‌ളിസറിന്‍ ചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. എത്ര നാരങ്ങാനീര്‌ എടുക്കുന്നുണ്ടോ അതില്‍ അത്ര തന്നെ ഗ്‌ളിസറിനും ചേര്‍ത്താണ്‌ മുഖത്ത്‌ പുരട്ടേണ്ടത്‌. പുരട്ടി 15-20 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

മുടി തിളങ്ങാനും നാരങ്ങാനീര്‌

മുടി തിളങ്ങാനും നാരങ്ങാനീര്‌

നാരങ്ങാനീരില്‍ ആസിഡ്‌ അടങ്ങിയിട്ടുള്ളതിനാല്‍ അത്‌ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കും. മുക്കാല്‍കപ്പ്‌ വെള്ളത്തില്‍ കാല്‍കപ്പ്‌ നാരങ്ങാനീര്‌ എടുത്ത്‌ അത്‌ മുടിയില്‍ നന്നായി പുരട്ടുക. ഹെയര്‍ കളറുകളേക്കാല്‍ ഫലപ്രദമാണ്‌ നാരങ്ങാനീര്‌.

കണ്ണിന്‌ വെള്ളരിക്ക

കണ്ണിന്‌ വെള്ളരിക്ക

അമിതജോലി ഭാരത്തിന്റെയും ക്ഷീണത്തിന്റെയും ലക്ഷണമാണ്‌ ഉറക്കംതൂങ്ങുന്ന കണ്ണുകള്‍. നല്ലൊരു ഉറക്കമാണ്‌ ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല മരുന്ന്‌. അതിന്‌ സമയമില്ലാത്തവര്‍ വെള്ളരിക്ക വട്ടത്തില്‍ വെട്ടി കണ്ണുകളില്‍ വയ്‌ക്കുക. 20-25 മിനിറ്റ്‌ ഇവ കണ്ണുകളില്‍ വച്ച്‌ നന്നായി വിശ്രമിക്കുക.

ടീ ബാഗുകള്‍

ടീ ബാഗുകള്‍

ക്ഷീണിച്ച കണ്ണുകളെ ഊര്‍ജ്ജസ്വലമാക്കാനുള്ള മറ്റൊരു മാര്‍ഗമാണ്‌ അടുത്തത്‌. ചെറിയ ചൂടുള്ള വെള്ളത്തില്‍ രണ്ട്‌ ടീ ബാഗുകള്‍ ഇടുക. ഇവ എടുത്ത്‌ കണ്ണുകളില്‍ വയ്‌ക്കുക. 20 മനിറ്റ്‌ നേരം ഇങ്ങനെ വയ്‌ക്കേണ്ടതാണ്‌.

നീര്‌, കുരുക്കള്‍ മുതലായ പാദരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും തേയില നല്ലൊരു ഔഷധമാണ്‌. കുറച്ച്‌ വെള്ളമെടുത്ത്‌ അതില്‍ നാല്‌ മുതല്‍ അഞ്ച്‌ ടീ ബാഗുകളോ മൂന്ന്‌ ടീസ്‌പൂണ്‍ ഇലത്തേയിലയോ ഇട്ട്‌ തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാല്‍ തീയില്‍ നിന്ന്‌ മാറ്റി തണുക്കാന്‍ വയ്‌ക്കുക. ഇതിലേക്ക്‌ കുറച്ച്‌ തണുത്ത വെള്ളം കൂടി ചേര്‍ത്ത്‌ അതില്‍ പാദങ്ങള്‍ അരമണിക്കൂര്‍ നേരം മുക്കിവയ്‌ക്കുക. പാദങ്ങള്‍ നന്നായി തുടച്ചതിന്‌ ശേഷം മരുന്ന്‌ പുരട്ടുക. പാദരോഗങ്ങള്‍ മൂലം വല്ലാതെ ബുദ്ധിമുട്ടുന്നവര്‍ ദിവസവും രണ്ട്‌ നേരം ഇത്‌ ചെയ്യുക. പാദത്തില്‍ നിന്നുണ്ടാകുന്ന ഗന്ധം മാറി കഴിഞ്ഞാല്‍ ഇത്‌ ആഴ്‌ചയില്‍ രണ്ട്‌ തവണ ചെയ്‌താല്‍ മതിയാകും. ഇതൊരു ശീലമാക്കിയാല്‍ പാദരോഗങ്ങളെ അനായാസം പ്രതിരോധിക്കാം.

ഓറഞ്ച്‌ ജ്യൂസ്‌

ഓറഞ്ച്‌ ജ്യൂസ്‌

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച്‌ ജ്യൂസ്‌ നല്ലൊരു ടോണറാണ്‌. സോപ്പ്‌ കൊണ്ട്‌ കഴുകിയാല്‍ പോകാത്ത അഴുക്കും എണ്ണമയവും പോകാന്‍ മുഖത്ത്‌ ഓറഞ്ച്‌ ജ്യൂസ്‌ നന്നായി തേച്ചുപിടിപ്പിക്കുക. പകുതി ഓറഞ്ചിന്റെ നീര്‌, ഒന്നര ടീസ്‌പൂണ്‍ നാരങ്ങാനീര്‌, കാല്‍കപ്പ്‌ വെള്ളം എ്‌ന്നിവ ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ മുഖകാന്തി വര്‍ദ്ധിക്കുകയും മിനുസമുള്ളതാവുകയും ചെയ്യും. ഇവ മൂന്നും ചേര്‍ത്ത്‌ ഇളക്കിയതിന്‌ ശേഷം ഒരു പഞ്ഞി കഷണം ഉപയോഗിച്ച്‌ മുഖത്ത്‌ പുരട്ടുക.

നിറം വര്‍ദ്ധിപ്പിക്കാന്‍ യോഗര്‍ട്ട്‌, പയറുപൊടി, മഞ്ഞള്‍

നിറം വര്‍ദ്ധിപ്പിക്കാന്‍ യോഗര്‍ട്ട്‌, പയറുപൊടി, മഞ്ഞള്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിദ്യ കേട്ടോളൂ. മൂന്ന്‌ കരണ്ടി തൈര്‌, ഒരു കരണ്ടി പയറുപൊടി, ഒരു കരണ്ടി മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കി തരിയൊന്നുമില്ലാത്ത പേസ്റ്റ്‌ തയ്യാറാക്കുക. ഇത്‌ മുഖത്ത്‌ എല്ലായിടത്തും ഒരുപോലെ പുരട്ടുക. 20 മിനിറ്റിന്‌ ശേഷം നന്നായി കഴുകി കളയുക.

താരനകറ്റാന്‍ വിനാഗിരി

താരനകറ്റാന്‍ വിനാഗിരി

കുറച്ച്‌ വിനാഗിരി എടുത്ത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. 15-20 മിനിറ്റിന്‌ ശേഷം ആയുര്‍വ്വേദ ഷാംപൂ ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയണം. താരന്‍ വളരെ കൂടുതലാണെങ്കില്‍ ഇത്‌ ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.

ഹെയര്‍ കണ്ടീഷണറായി തേനും ഒലിവെണ്ണയും

ഹെയര്‍ കണ്ടീഷണറായി തേനും ഒലിവെണ്ണയും

രണ്ട്‌ കരണ്ടി തേനും ഒരു കരണ്ടി ഒലിവെണ്ണയും ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ മുടിയില്‍ പുരട്ടുക. താഴെ അറ്റം മുതല്‍ മുടിയുടെ അഗ്രം വരെ പുരളണം. അതിനുശേഷം ഈ മിശ്രിതം തലയോട്ടിയില്‍ എത്താന്‍ അനുവദിക്കുക. 20 മിനിറ്റിന്‌ ശേഷം ആയുര്‍വ്വേദ ഷാംപൂ ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയുക.

ചുണ്ടുകളുടെ സൗന്ദര്യത്തിന്‌ ബ്‌ളാക്ക്‌ടീ ബാഗ്‌

ചുണ്ടുകളുടെ സൗന്ദര്യത്തിന്‌ ബ്‌ളാക്ക്‌ടീ ബാഗ്‌

ഒരു ബ്‌ളാക്ക്‌ടീ ബാഗ്‌ ചെറിയ ചൂടുള്ള വെള്ളത്തില്‍ മുക്കിവയ്‌ക്കുക. അതിന്‌ ശേഷം ഇത്‌ എടുത്ത്‌ 10 മിനിറ്റ്‌ നേരം ചുണ്ടുകളില്‍ അമര്‍ത്തുക. എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക്‌ ഇത്‌ ചെയ്യാം. ബ്‌ളാക്ക്‌ടീയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ചുണ്ടുകളെ മൃദുലമാക്കും. ഇത്‌ പതിവായി ചെയ്യുന്നവരുടെ ചുണ്ടുകള്‍, തൊട്ടാല്‍ പൊട്ടുമെന്ന്‌ തോന്നും!

മല്ലിയില

മല്ലിയില

മല്ലിയിലയുടെ നീര്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ ചുവന്ന്‌ തുടക്കും. മാത്രമല്ല പട്ടുപോലെ മൃദുലമാവുകയും ചെയ്യും.

കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌

കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങില്‍ കാറ്റെകൊലേസ്‌ എന്ന രാസവസ്‌തു ധാരാളമായി അടങ്ങിയിട്ടുണ്ട്‌. നിറം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളില്‍ കാറ്റകൊലേസ്‌ ഉപയോഗിക്കുന്നു. അതുകൊണ്ട്‌ തന്നെ കണ്ണുകള്‍ക്ക്‌ ചുറ്റുമുള്ള കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌ ഉത്തമമാണ്‌. ഒരു ഉരുളക്കിഴങ്ങ്‌ എടുത്ത്‌ പിഴിഞ്ഞ്‌ അതിന്റെ നീര്‌ എടുക്കുക. ഈ നീര്‌ കണ്ണുകള്‍ക്ക്‌ താഴെ പുരട്ടുക. പതിനഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.

Read more about: beauty skincare
English summary

Using Kitchen Products Improve Appearance

With a glam party to attend in a couple of hours, what do you do when aren’t exactly looking like lady-killer material? By using these readily available kitchen products, you can spruce up your appearance within minutes.
X
Desktop Bottom Promotion