For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യസംരക്ഷണത്തിന് ഉപ്പും

By Super
|

ജീവജാലങ്ങളുടെ നിലനില്പിന് വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ ഉപ്പ്. ഉപ്പിന്‍റെ ഉപയോഗങ്ങളും ഗുണങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ഭക്ഷ്യസംസ്കരണത്തിനും, ശുദ്ധീകരണത്തിനും, ആഹാരസാധനങ്ങള്‍ക്ക് രുചി പകരാനുമൊക്കെ ഉപ്പ് അനിവാര്യമാണ്.

ശരീരത്തിലെ ജലാംശത്തിന്‍റെ നിയന്ത്രണം, ഹൃദയമിടിപ്പ് നിയന്ത്രണം എന്നിവയ്ക്കൊക്കെ ഉപ്പ് അനിവാര്യമാണ്. അതിനൊക്കെ പുറമേ സൗന്ദര്യ സംരക്ഷണത്തിലും ഉപ്പിന് പ്രമുഖ സ്ഥാനമുണ്ട്. അവയില്‍ ചിലതാണ് ഇവിടെ പറയുന്നത്.

ഉപ്പും കുളിയും -

ഉപ്പും കുളിയും -

ഉപ്പിന്‍റെ ഒരു പ്രമുഖ ഉപയോഗമാണ് ഇതുപയോഗിച്ചുള്ള കുളി. ഇന്തുപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് കറിയുപ്പില്‍ (സോഡിയം ക്ലോറൈഡ്) നിന്ന് വ്യത്യസ്ഥമായതാണ്(മഗ്നീഷ്യം സള്‍ഫേറ്റ്). ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് കടലില്‍ കുളിക്കുന്നതിന് സമമാണ്. ഇതു വഴി പേശികളിലും, സന്ധികളിലുമുള്ള വേദനയ്ക്ക് ശമനം ലഭിക്കും. ഒരു ടബ്ബ് വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ക്കണം. ഇതില്‍ സുഗന്ധദ്രവ്യങ്ങളും ചേര്‍ക്കാം.

ശുചീകരണം

ശുചീകരണം

ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസവും തിളക്കവും നല്കാന്‍ ഉപ്പുകൊണ്ട് സാധിക്കും. കാല്‍കപ്പ് സാധാരണ ഉപ്പ് അരകപ്പോ മുക്കാല്‍ കപ്പോ ബദാം, എള്ള് എന്നിവയുടെ എണ്ണയില്‍ കലര്‍ത്തി ഇരുപത് തുള്ളി സുഗന്ധദ്രവ്യവും ചേര്‍ക്കുക. ഇങ്ങനെ തയ്യാറാക്കുന്ന എണ്ണ പാദങ്ങള്‍ക്കടിയില്‍ തേക്കാം. കാലിലെ രോമങ്ങള്‍ വടിച്ച് കളയുന്നതിന് മുമ്പ് ഇത് തേച്ച് അല്പം കഴിഞ്ഞ് കഴുകിയ ശേഷം ഷേവ് ചെയ്യുന്നതാണ് നല്ലത്.

മുഖ സൗന്ദര്യം

മുഖ സൗന്ദര്യം

എണ്ണമയവും, മുഖക്കുരുവുമുള്ള മുഖം ഒരു പ്രശ്നമാണെങ്കില്‍ ഉപ്പ് ഉപയോഗിച്ച് ഇവയ്ക്ക് പരിഹാരം കാണാം. ഉപ്പുപയോഗിച്ച് ഫേസ് മാസ്ക് ഇട്ടാല്‍ ചര്‍മ്മത്തിന് തകരാറ് സംഭവിക്കുന്നത് തടയുകയും എണ്ണമയം നീക്കം ചെയ്യുകയും ചെയ്യാം. ഉപ്പിനേക്കാള്‍ മൂന്നിരട്ടി വെള്ളമെടുത്ത് അതില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് 15 മിനുട്ട് ഇരിക്കുക. ശേഷം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

സുഗന്ധദ്രവ്യം

സുഗന്ധദ്രവ്യം

ഉപ്പ് ക്രിസ്റ്റലുകള്‍ അടങ്ങിയ ഡിയോഡൊറന്‍റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഉപ്പിന് ബാക്ടീരിയകളെ നശിപ്പിക്കാനും, ബാക്ടീരിയ വഴിയുണ്ടാകുന്ന ദുര്‍ഗന്ധം നീക്കാനും കഴിവുണ്ട്. വീട്ടില്‍ തന്നെ ബേക്കിംഗ് സോഡയൊക്കെ ഉപയോഗിച്ച് സ്വന്തം ഡിയോഡറന്‍റ് ഉണ്ടാക്കുന്നവരാണെങ്കില്‍ അതില്‍ ഒരു സ്പൂണ്‍ ഉപ്പുകൂടി ചേര്‍ക്കാം. ഇതുപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഷേവ് ചെയ്ത ഉടനേ ഉപയോഗിച്ചാല്‍ വേദനയുണ്ടാക്കും എന്നതാണ്.

ടൂത്ത്പേസ്റ്റ്

ടൂത്ത്പേസ്റ്റ്

ഉപ്പിലെ ആന്‍റി ബാക്ടീരിയല്‍ ഘടകം നിങ്ങള്‍ സ്വയം നിര്‍മ്മിക്കുന്ന പേസ്റ്റില്‍ ഏറെ ഗുണം ചെയ്യുന്നതാണ്. ചെലവ് ചുരുക്കാനും ഇത് സഹായിക്കും. ഒരു ഭാഗം ഉപ്പിന് മൂന്ന് ഭാഗം ബേക്കിംഗ് സോഡ എന്ന കണക്കില്‍ കൂട്ടിക്കലര്‍ത്താം. ഇത് പൊടിരൂപത്തില്‍ തന്നെ ഉപയോഗിക്കുകയോ, അല്പം ഗ്ലിസറിന്‍ ചേര്‍ത്ത് പേസ്റ്റാക്കി മാറ്റുകയോ ചെയ്യാം. സുഗന്ധത്തിനായി ഏതാനും തുള്ളി പുതിനനീരോ, ഗ്രാമ്പൂ, മുന്തിരി എണ്ണകളോ ഉപയോഗിക്കാം.

മൗത്ത്‍വാഷ്

മൗത്ത്‍വാഷ്

തൊണ്ട വേദനക്ക് ഉപ്പ് കലര്‍ത്തിയ വെള്ളം കവിള്‍ കൊള്ളുന്നത് നല്ലതാണ്. വിപണിയില്‍ ലഭ്യമായ കെമിക്കലുകള്‍ ചേര്‍ത്ത മൗത്ത് വാഷുകള്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങളിലാണ് വരുന്നത്. ഇത് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്. ബാക്ടീരിയകള്‍ക്കെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും, എന്നാല്‍ ചെലവ് വളരെ കുറഞ്ഞതുമാണ് ഉപ്പ്. ഉപ്പിനൊപ്പം ഏതാനും തുള്ളി പുതിന സത്തുകൂടി ചേര്‍ത്താല്‍ പുതുമയാര്‍ന്ന രുചിയും ലഭിക്കും.

മൂക്ക് വൃത്തിയാക്കല്‍ -

മൂക്ക് വൃത്തിയാക്കല്‍ -

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് ശ്വസനസംബന്ധമായ വൃത്തിയാക്കല്‍. മൂക്ക് വൃത്തിയാക്കുന്നത് വഴി ശ്വസനം മെച്ചപ്പെടുത്താനും, അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും. പ്രത്യേകം തയ്യാര്‍ ചെയ്ത പാത്രത്തില്‍ അല്പം ചൂടുവെള്ളമെടുത്ത് അതിലേക്ക് അല്പം സാധാരണ ഉപ്പ് ഇടുക. കല്ലുപ്പ് ഇതിനായി ഉപയോഗിക്കരുത്. ഇത് ഏതാനും തുള്ളി മൂക്കിലേക്കൊഴിച്ച് തല പതിയെ മുന്നോട്ടും പിന്നോട്ടും ചെരിക്കുക. ഇത് മൂക്കിനുള്ളില്‍ നിറഞ്ഞ് മറു ഭാഗത്തുകൂടി പുറത്ത് വരും. ഇങ്ങനെ ചെയ്യാന്‍ അല്പം പരിശീലനം ആവശ്യമാണ്. എന്നാല്‍ ചെയ്ത് ശീലമായാല്‍ ശ്വസനസംബന്ധമായ ഏറെ പ്രശ്നങ്ങള്‍ക്ക് ശമനം ലഭിക്കും.

മുറിവുകള്‍

മുറിവുകള്‍

ഉപ്പിലടങ്ങിയിരിക്കുന്ന ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ മുറിവുകളുണക്കാന്‍ സഹായിക്കും. എന്നാല്‍ രക്തം വരുന്ന മുറിവുകളില്‍ ഉപ്പ് പുരണ്ടാല്‍ അത് കഠിന വേദനക്കിടയാക്കും. രക്തം വരവ് നിലച്ച ശേഷം അവിടെ ഉപ്പ് പുരട്ടിയാല്‍ മുറിവ് വേഗം ഉണങ്ങുന്നതിന് സഹായിക്കും.

English summary

Beauty Benefits Salt

Salt is an incredibly important part of life on earth. It has literally, tens of thousands of uses.
Story first published: Sunday, September 15, 2013, 18:27 [IST]
X
Desktop Bottom Promotion