For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവത്വം നിലനിര്‍ത്തൂ

|

ഇന്ന് ഏറെ പണച്ചിലവുള്ള ശസ്ത്രക്രിയകളും മരുന്നുകളും വഴി പ്രായം കുറച്ച് കാണിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. മുഖത്തെ ചുളിവുകളും മറ്റും നീക്കാനായി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുണ്ട്. ബോട്ടോക്സ് ഇന്‍ജക്ഷന്‍, ചെലവേറിയ കോസ്മറ്റിക് സര്‍ജറികള്‍ തുടങ്ങിയവ ഇത്തരം ചികിത്സക്കായി ഉപയോഗിക്കുന്നു.

എന്നാല്‍ ഇവയൊന്നുമില്ലാതെ മുഖ വ്യായാമങ്ങളും, മസാജുകളും വഴി പേശികള്‍ക്ക് ഉറപ്പും, നല്ലരീതിയിലുള്ള രക്തചംക്രമണവും നേടുക വഴി ജിവിതത്തില്‍ യുവത്വത്തെ വീണ്ടും അനുഭവിച്ചറിയാം.

Massage

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള എക്സര്‍സൈസുകള്‍

നെറ്റിയും, പുരികവും ചുളിക്കുമ്പോള്‍ നെറ്റിത്തടത്തിലുണ്ടാകുന്ന ചുളിവുകള്‍ സാധാരണമാണ്. ഇതിന് പ്രതിവിധിയായും, നിലവിലുള്ളവ കുറയ്ക്കാനുമായി ചെയ്യാവുന്ന ഒരു എക്സര്‍സൈസാണ് ഇത്. ചൂണ്ടുവിരലും തള്ളവിരലും രണ്ട് കണ്ണുകളുടെയും പുരികത്തിന് മുകളിലായി പിടിച്ച് താഴെ കണ്ണുകളുടെ സമീപത്തേക്ക് വലിക്കുക. അതേ സമയം തന്നെ പുരികങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുക. ഇത് പത്തുതവണയെങ്കിലും ആവര്‍ത്തിക്കുക.

ക്രോ ഫീറ്റ് എക്സര്‍സൈസ്

ഇത് ചെയ്യാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് പുരികങ്ങള്‍ മുകളിലേക്കുയര്‍ത്തുക. മൂന്ന് സെക്കന്‍ഡ് നേരത്തേക്ക് ഈ നില തുടരുക. തുടര്‍ന്ന് പഴയ അവസ്ഥയിലേക്ക് പോയതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുക. പത്ത് തവണ ഈ എക്സര്‍സൈസ് ആവര്‍ത്തിക്കുക.

താടിക്കും കഴുത്തിനുമുള്ള വ്യായാമം

നിലത്ത് നിന്നശേഷം തല പുറകിലേക്ക് തിരിച്ച് കണ്ണുകള്‍ മേല്‍ക്കൂരയിലേക്കാക്കുക. ചുണ്ടുകള്‍‌ മേല്‍ച്ചുമരിനെ ചുംബിക്കാനെന്ന പോലെ ചലിപ്പിക്കുക. ഈ നില അഞ്ച് സെക്കന്‍ഡ് നേരത്തേക്ക് തുടരുക. തുടര്‍ന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയശേഷം അഞ്ച് തവണയെങ്കിലും ആവര്‍ത്തിക്കുക.

മുഖവ്യായാമം

മുഖം സ്ഥിരമായി മസാജ് ചെയ്യുന്നത് മുഖചര്‍മ്മത്തെ മൃദുലവും, ചുളിവുകള്‍ വീഴാതെയും നിലനിര്‍ത്താന്‍ സഹായിക്കും. മസാജ് തെറാപ്പി പ്രകാരം ആദ്യം ചെയ്യേണ്ടത് മുഖം നന്നായി ഉരുമ്മി കഴുകുകയാണ്. ചര്‍മ്മം ഉണങ്ങിയ ശേഷം ഒരു മോയ്സ്ചറൈസറോ, ലോഷനോ ഉപയോഗിക്കുക. വരണ്ട ചര്‍മ്മമുള്ളവര്‍ ഏതെങ്കിലും ശുദ്ധമായ വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുക. ഇവയില്‍ ഫാറ്റി ആസിഡുകള്‍ സമൃദ്ധമായി ഉണ്ട്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ കൊഴുപ്പ് കുറഞ്ഞ ഓയില്‍ ഉപയോഗിക്കുക.

ഫോഷ്യല്‍ മസാജ് സ്വയം ചെയ്യുകയോ, ഏതെങ്കിലും തെറാപ്പിസ്റ്റിനെകൊണ്ട് ചെയ്യിക്കുകയോ ചെയ്യാം. ഇത് ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്.മസാജിങ്ങ് ഇരുപത് മിനുട്ടില്‍ കവിയാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂക്കും, നെറ്റിത്തടവും മസാജ് ചെയ്യുന്നത് ചര്‍മ്മത്തില്‍ രൂപപ്പെട്ട ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കവിളുകളും, വായുടെ ഭാഗങ്ങളും മസാജ് ചെയ്യുന്നത് വഴി പുതിയ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുകയും, ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നത് തടയുകയും ചെയ്യും. താടിയും, കഴുത്തും മസാജ് ചെയ്യുന്നത് വഴി പേശികളുടെ ആരോഗ്യം നിലനിര്‍ത്തുകയും, ചര്‍മ്മം വലിഞ്ഞുതൂങ്ങുന്നത് തടയുകയും ചെയ്യാം.

Read more about: skincare ചര്‍മം
English summary

Skincare, Beauty, Massage, Exercise, ചര്‍മം, സൗന്ദര്യം, മസാജ്, വ്യായാമം

Botox injections and expensive cosmetic procedures, such as microdermabrasion, may not appeal to you or fit your budget when you want to reduce the appearance of wrinkles and attain a more youthful-looking face.
Story first published: Saturday, April 6, 2013, 21:21 [IST]
X
Desktop Bottom Promotion