For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നോ?

|

ഒതുങ്ങിയ, മസിലുകളും ചര്‍മവും അയയാത്ത വയറായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം പലപ്പോഴും നടക്കാതിരിക്കുക സ്ത്രീകളുടെ കാര്യത്തിലായിരിക്കും. പ്രേത്യകിച്ച് പ്രസവശേഷം.

പെട്ടെന്ന് തടി കൂടുകയോ കുറയുകയോ ചെയ്യുന്നതും വയറിലെ ചര്‍മം അയയാന്‍ കാരണമാകും.

വയറ്റിലെ ചര്‍മത്തിന് മുറക്കം നല്‍കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

തടി കുറയാന്‍ ശ്രമിയ്ക്കുമ്പോള്‍ വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നത് സ്വാഭാവികമാണ്. ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുന്നത് ഗുണം ചെയ്യും.

സ്‌ക്രബര്‍

സ്‌ക്രബര്‍

വയറ്റിലും സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത് പഴയ ചര്‍മം നശിപ്പിക്കുന്നതിനും പുതിയ ചര്‍മമുണ്ടാകുന്നതിനും സഹായിക്കും. വയറ്റിലെ ചര്‍മത്തിന് മൃദുത്വം നല്‍കുന്നതിനും ഇത് സഹായിക്കും.

തടി

തടി

പെട്ടെന്ന് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതും ചര്‍മം പെട്ടെന്ന് അയഞ്ഞു തൂങ്ങാനിട വരുത്തും. ആരോഗ്യകരമായി പതുക്കെ തടി കുറയ്ക്കുക.

ക്രഞ്ചസ്

ക്രഞ്ചസ്

ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം നല്‍കുന്നതിനൊപ്പം ചര്‍മത്തിനും മുറുക്കം നല്‍കാന്‍ സഹായിക്കും.

ഏറോബിക്‌സ്

ഏറോബിക്‌സ്

ഏറോബിക്‌സ്, യോഗ, സുംബ ഡാന്‍സ് തുടങ്ങിയവ ചര്‍മത്തിന് മുറക്കം നല്‍കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നതിനൊപ്പം ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്തുന്നതില്‍ ഭക്ഷണങ്ങളും മുഖ്യ പങ്കു വഹിയ്ക്കുന്നുണ്ട്. കൊളാജന്‍ എന്നൊരു ഘടകമാണ് ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്തുന്നത്. ഇതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. മുട്ട, പാലുല്‍പന്നങ്ങള്‍, പയര്‍, നട്‌സ്, മീന്‍ തുടങ്ങിയവയെല്ലാം കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

English summary

Tips Tighten Loose Abdominal Skin

Many people try different things and lose weight but get flabby and lose abdominal skin also. Why does this happen? It is because when you go on a crash diet or a very hard workout and start losing weight very quickly your skin loses its elasticity. You have to maintain it while losing weight.
 
Story first published: Friday, June 28, 2013, 13:36 [IST]
X
Desktop Bottom Promotion