For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ ചര്‍മത്തെ വരണ്ടതാക്കുന്നുവോ

|

വേനലില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും സാധാരണം. വേനലിലെ ചൂടും പൊടിയും മാത്രമല്ല, ചര്‍മം വരളുന്നതും ഒരു പ്രധാന പ്രശ്‌നം തന്നെയാണ്.

വേനലിലെ വരണ്ട ചര്‍മത്തിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ അറിയൂ.

Dry Skin

കുളി കഴിഞ്ഞ ഉടനെ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. എണ്ണമയം അധികമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക.

ചൂടുള്ളപ്പോള്‍ എസിയും ഫാനുമെല്ലാം ഉപയോഗിണ്ടേത് അത്യാവശ്യം തന്നെ. എന്നാല്‍ ഇവ ചര്‍മം കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുക. ഇതുകൊണ്ടു തന്നെ ഇവയുപയോഗിക്കുമ്പോള്‍ ഇക്കാര്യവും മനസില്‍ വയ്ക്കുക.

വേനലില്‍ പൊടിയും വിയര്‍പ്പു കാരണം ചര്‍മത്തില്‍ അഴുക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരമാണ് മുഖത്ത് ആ്‌വി പിടിയ്ക്കുന്നത്. ആവി പിടിച്ച ശേഷം മുഖം സ്‌ക്രബ് ചെയ്യണം. ഇതിന് ഓട്‌സ് പൊടിച്ചത്, ബദാം തുടങ്ങിയ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

വേനല്‍ക്കാലത്ത് പഴങ്ങള്‍ കൊണ്ടുള്ള ഫേഷ്യലും ഫേസ് മാസ്‌കും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. വാങ്ങുന്നവയിലെ രാസവസ്തുക്കള്‍ ചിലപ്പോള്‍ ചര്‍മം കൂടുതല്‍ വരണ്ടതാക്കാന്‍ ഇട വരുത്തും.

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്.

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്. കഠിനമായ വെയില്‍ ചര്‍മത്തില്‍ കരുവാളിപ്പുണ്ടാക്കുക മാത്രമല്ല, ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും.

English summary

Skin, Skincare, Water, Sunscreen, Facemask, Facial,ചര്‍മം, ചര്‍മസംരക്ഷണം, വെള്ളം, സ്ണ്‍സ്‌ക്രീന്‍, ഫേഷ്യല്‍, ഫേസ് മാസ്‌ക്‌

The sultry weather can be a bane by itself and to make matters worse, it affects the skin which if ignored can take a heavy toll on skin. In summer, dry skin could be caused due to dehydration, ultra violet rays of the sun, pollution, dust and also due to exposure to air conditioned rooms and sweating. Although there is a plenty of Vitamin D available through sunlight, overexposure could have it's own effects on the skin.
Story first published: Monday, March 25, 2013, 13:06 [IST]
X
Desktop Bottom Promotion