For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണുകള്‍ ക്ഷീണിച്ചുവോ?

|

മുഖ സൗന്ദര്യത്തില്‍ പ്രധാന പങ്ക് കണ്ണുകള്‍ക്കുണ്ട്. കണ്ണുകളുടെ സൗന്ദര്യത്തെ കവികള്‍ വാഴ്ത്തിപ്പാടുന്നത് ഇതുകൊണ്ടാണ്. ഭംഗിയുള്ള കണ്ണുകളുണ്ടായാലും കാര്യമില്ല, വല്ലാതെ ക്ഷീണിച്ച, കരുവാളിച്ച കണ്ണുകളാണെങ്കിലോ. പ്രത്യേകിച്ച് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ കണ്ണുകള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.

കണ്ണുകളുടെ ക്ഷീണം മാറ്റേണ്ടേ കണ്ണുകള്‍ ക്ഷീണിച്ചെങ്കില്‍ കണ്ണിന് ഉണര്‍വു നല്‍കാന്‍ ചില വഴികളുമുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികള്‍.

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

ഐസ് പായ്ക്ക് കണ്ണുകളുടെ ക്ഷീണം മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. വൃത്തിയുള്ള, അധികം കട്ടിയില്ലാത്ത ഒരു ടവലില്‍ ഐസ് പൊതിഞ്ഞ് കണ്ണുകള്‍ക്കു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണുകളുടെ ക്ഷീണം മാറാന്‍ സഹായിക്കും.

പനിനീര്

പനിനീര്

പനിനീരില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നുതും കണ്ണുകളുടെ ക്ഷീണം മാറാന്‍ സഹായിക്കുന്ന മറ്റൊരു വഴി തന്നെയാണ്. തണുപ്പിച്ച പനിനീരാണ് കൂടുതല്‍ നല്ലത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കനം കുറച്ച് അരിഞ്ഞ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നതും ക്ഷീണം മാറാനുള്ള ഒരു വഴിയാണ്.

ചന്ദനം

ചന്ദനം

ചര്‍മം തണുപ്പിക്കാന്‍ ചന്ദനം വളരെ നല്ലതാണ്. ഇതുപോലെ കണ്ണിന്റെ ക്ഷീണം മാറ്റാനും ഇത് വളരെ നല്ലതു തന്നെ. അല്‍പം ചന്ദനമെടുത്ത് കണ്ണിനു ചുറ്റും നേര്‍മയായി പുരട്ടാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് നേര്‍പ്പിച്ച് കണ്ണിനു ചുറ്റമുള്ള ചര്‍മത്തില്‍ പുരട്ടുന്നതും ചെറുനാരങ്ങ മുറിച്ച കണ്ണിനു ചുറ്റും ഉരസുന്നതും നല്ലതാണ്. കണ്ണിനടിയിലെ കറുത്ത പാടു മാറാന്‍ ഇത് നല്ലൊരു വഴിയാണ്. ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഗുണമാണ് ഇതിന് കാരണം.

പാല്‍

പാല്‍

തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനടിയില്‍ വയ്ക്കാം.

Read more about: eye കണ്ണ്‌
Story first published: Thursday, August 8, 2013, 14:58 [IST]
X
Desktop Bottom Promotion