For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണടപ്പാടുകള്‍ മാറ്റേണ്ടേ?

|

കണ്ണടകള്‍ പലപ്പോഴും ഫാഷനേക്കാളേറെ ആവശ്യമായി മാറുന്ന കാലഘട്ടാണിപ്പോള്‍. കമ്പ്യൂട്ടര്‍, ടിവി പോലുള്ളവ കണ്ണടയുടെ ഉപയോഗം സര്‍വസാധാരണമായി വേണ്ടി വരുന്ന ഒരു അവസ്ഥയില്‍ എത്തിയിരിക്കുന്നു.

കണ്ണടകള്‍ പലപ്പോഴും മൂക്കിനു മുകളില്‍ പാടുണ്ടാക്കും. പ്രത്യേകിച്ച് സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരില്‍. ഇത്തരം പാടുകള്‍ ചിലപ്പോഴെങ്കിലും ചുവന്നു തടിച്ച് പ്രശ്‌നമുണ്ടാക്കുയും ചെയ്യും.

Spects mark

ഇത്തരം പാടുകള്‍ ഒഴിവാക്കാന്‍ ചെയ്യാവുന്ന പ്രധാന മാര്‍ഗം മോയിസ്ചറൈസര്‍ ഈ ഭാഗത്ത് ഇടയ്ക്കിടെ പുരട്ടി മസാജ് ചെയ്യുകയെന്നതാണ്. എണ്ണമയമില്ലാത്ത ക്രീമുകള്‍ വേണം ഉപയോഗിക്കുവാന്‍.

ഇത്തരം പാടുകള്‍ ചിലപ്പോള്‍ ചുവന്ന തടിപ്പുകളായി പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ഇവയക്കുണങ്ങാന്‍ ആവശ്യമായ സമയം നല്‍കുകയെന്നതാണ് അത്യാവശ്യം. ഈ പാടുകള്‍ അഴുക്കാവാതെ വൃത്തിയാക്കുകയും വേണം. ഇതല്ലെങ്കില്‍ ഇവ മുറിവായി അണുബാധയുണ്ടാകും സ്ഥിരം പാടുണ്ടാകാനും സാധ്യത കൂടുതലാണ്.

ടോണര്‍ ഉപയോഗിക്കുന്നത് ഇത്തരം പാടുകള്‍ക്കുള്ള ഒരു പരിഹാരമാണ്. ഇവ ചര്‍മത്തിലെ അസ്വസ്ഥകള്‍ നീക്കുകയും ക്ണ്ണടയുണ്ടാക്കുന്ന പാടുകള്‍ അകറ്റുകയും ചെയ്യും.

കണ്ണടയുണ്ടാക്കുന്ന പാടുകള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ കഷ്ണങ്ങള്‍ ഈ ഭാഗത്ത് ഉരസുകയെന്നത്.

ബദാം എണ്ണ, പാല്‍, തേന്‍, ഓട്‌സ് എന്നിവയടങ്ങിയ മിശ്രിതം ഈ ഭാഗത്തു പുരട്ടന്നതും നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്.

ധരിക്കാന്‍ സുഖമുള്ള കണ്ണടകള്‍ നോക്കി വാങ്ങുക. അധികം ടൈറ്റായവ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൂക്കില്‍ കണ്ണടയുടെ പാടു വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിയ്ക്കും.

English summary

Skincare, Spects, Massage, Cucumber, ചര്‍മം, ചര്‍മസംരക്ഷണം, കണ്ണട, ഓട്‌സ്, മസാജ്, കുക്കുമ്പര്‍

Most of the people can vouch safe for the fact that wearing spectacles for any length of time can lead to the development of a permanent scar on the surface of the nose. While you can do nothing about wearing spectacles, it is possible to remove the scars on your nose that bear evidence to your habit. There are various home remedies and some basic tips, which can not only remove the scars on your nose but also prevent their reappearance.
 
Story first published: Thursday, May 9, 2013, 15:36 [IST]
X
Desktop Bottom Promotion